പത്തനംതിട്ട: സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ കുറഞ്ഞവിലയുള്ള മദ്യത്തിന് രൂക്ഷമായ ക്ഷാമം. സാധാരണക്കാർ കൂടുതലായി ആശ്രയിക്കുന്ന വിലകുറഞ്ഞ ബ്രാൻഡുകൾ ലഭ്യമല്ലാത്തതിനാൽ ഉപഭോക്താക്കൾ വിലകൂടിയ ബ്രാൻഡുകൾ വാങ്ങേണ്ട സാഹചര്യമാണെന്നാണ് പരാതി.
കുറഞ്ഞവില മദ്യത്തിന്റെ ഉത്പാദനത്തിലും വിതരണത്തിലുമുണ്ടായ കുറവും ഡിപ്പോകളിലെ സ്ഥലപരിമിതിയും പ്രതിസന്ധിക്ക് കാരണമായതായാണ് വിവരം. ആവശ്യത്തിന് സ്റ്റോക്ക് സൂക്ഷിക്കാൻ സൗകര്യമില്ലാത്തത് വിതരണത്തെയും ബാധിക്കുന്നുണ്ട്.
കുറഞ്ഞവില മദ്യത്തിന്റെ വിതരണം കാര്യക്ഷമമാക്കുന്നതിനൊപ്പം ഡിപ്പോകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ അടിയന്തര നടപടി വേണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു.




