സിപിഎം അന്തഃഛിദ്രം മറയ്ക്കാൻ സമരക്കാരെ നേരിടുന്നു: വി.ഡി. സതീശൻ
Kerala

സിപിഎം അന്തഃഛിദ്രം മറയ്ക്കാൻ സമരക്കാരെ നേരിടുന്നു: വി.ഡി. സതീശൻ

Spread the love

പത്തനംതിട്ട: ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ സിപിഎം സമരം ചെയ്യുമ്പോൾ കേരളത്തിൽ സമരം ചെയ്യുന്ന കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ തിരിയുന്നതും മന്ത്രിമാരെ വഴിയിൽ തടയുന്നതും സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങൾ മറച്ചുവയ്ക്കാനാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പത്തനംതിട്ട രാജീവ്ഭവനിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഭരണത്തിലിരുന്ന് അഴിമതി നടത്തിയെന്ന ആരോപണം നേരിടുന്ന പിണറായി വിജയനെതിരായ അന്വേഷണത്തിൽനിന്ന് ശ്രദ്ധതിരിക്കാനും അത് അട്ടിമറിക്കാനും കേരളത്തിലാകെ ക്രിമിനൽ സംഘങ്ങളെ ഇറക്കിവിടുകയാണെന്ന് സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയിൽ തടഞ്ഞ് ആരെയും കേമന്മാരാകാൻ അനുവദിക്കില്ലെന്നും അക്രമം നടത്തുന്ന സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.

04/10/2026
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534