ശബരിമല മേൽശാന്തി അഭിമുഖം തിങ്കളാഴ്ച; ചുരുക്കപ്പട്ടികയിൽ അഞ്ച് പേർ :മാനദണ്ഡത്തിൽ ഇളവില്ല
Kerala

ശബരിമല മേൽശാന്തി അഭിമുഖം തിങ്കളാഴ്ച; ചുരുക്കപ്പട്ടികയിൽ അഞ്ച് പേർ :മാനദണ്ഡത്തിൽ ഇളവില്ല

Spread the love

പത്തനംതിട്ട: ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടമായ അഭിമുഖം ഇന്ന് നടക്കും. ദേവസ്വം വിജിലൻസ് പരിശോധനയ്ക്കുശേഷം ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട അഞ്ച് പേരിൽനിന്നാകും അഭിമുഖത്തിലൂടെ അന്തിമ പട്ടിക തയ്യാറാക്കുക. നിലവിലെ യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി കൂടുതൽ പേരെ പട്ടികയിൽ ഉൾപ്പെടുത്തില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി.

ശബരിമല മേൽശാന്തി സ്ഥാനത്തേക്ക് 48 അപേക്ഷകളും മാളികപ്പുറം മേൽശാന്തി സ്ഥാനത്തേക്ക് 30 അപേക്ഷകളുമാണ് ലഭിച്ചത്. വിജിലൻസ് പരിശോധനയ്ക്കുശേഷം ശബരിമല പട്ടിക അഞ്ച് പേരിലേക്കും മാളികപ്പുറം പട്ടിക മൂന്ന് പേരിലേക്കും ചുരുങ്ങി. മാളികപ്പുറത്തേക്കുള്ള മൂന്ന് പേരും ശബരിമല പട്ടികയിലുണ്ട്.

ചുരുക്കപ്പട്ടികയിൽനിന്ന് ഒഴിവായവർ ഉൾപ്പെടെ 47 അപേക്ഷകർ യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് ആവശ്യപ്പെട്ട് ബോർഡിനെ സമീപിച്ചു. 38 പേർ നേരിട്ട് ഹാജരായി വാദം അവതരിപ്പിച്ചു. എന്നാൽ വിജിലൻസ് റിപ്പോർട്ട് മറികടന്ന് കൂടുതൽ പേരെ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നാണ് ബോർഡിന്റെ തീരുമാനം.

പൊതു ക്ഷേത്രത്തിൽ പൂജാരിയായി കുറഞ്ഞത് 12 വർഷത്തെ പ്രവൃത്തിപരിചയവും അതിൽ 10 വർഷം തുടർച്ചയായി മേൽശാന്തിയായി സേവനമനുഷ്ഠിച്ച പരിചയവുമാണ് പ്രധാന യോഗ്യത. 35 വയസ്സ് പൂർത്തിയായ മലയാള ബ്രാഹ്മണർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത.

തിരഞ്ഞെടുപ്പ് നടപടികൾ ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് വി.ജി. അരുണിന്റെ നിരീക്ഷണത്തിലായിരിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടക്കുന്ന അഭിമുഖത്തിനും തുടർന്ന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിനും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകും.

അഭിമുഖം പൂർണമായും വീഡിയോയിൽ പകർത്താനും മാർക്ക് രേഖപ്പെടുത്തുന്നതിന് ബോൾപോയിന്റ് പേന മാത്രം ഉപയോഗിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. അഭിമുഖത്തിനുശേഷം നറുക്കെടുപ്പിലൂടെയാണ് അന്തിമ തിരഞ്ഞെടുപ്പ്.

കഴിഞ്ഞ വർഷം ശബരിമല ചുരുക്കപ്പട്ടികയിൽ 14 പേരും മാളികപ്പുറത്ത് 13 പേരുമുണ്ടായിരുന്നപ്പോൾ ഇത്തവണ എണ്ണം യഥാക്രമം അഞ്ചും മൂന്നുമായി കുറഞ്ഞു. പുതിയ മേൽശാന്തിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കാനുള്ള നടപടികളാണ് ഇനി നടക്കുക.

04/10/2026
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534