കൊടുമണ്ണിൽ ശബരിമല വിമാനത്താവളം വേണം ബി.ജെ.പി:കേന്ദ്രത്തിന്  നിവേദനം നൽകി
Kerala

കൊടുമണ്ണിൽ ശബരിമല വിമാനത്താവളം വേണം ബി.ജെ.പി:കേന്ദ്രത്തിന് നിവേദനം നൽകി

Spread the love

പത്തനംതിട്ട: നിർദിഷ്ട ശബരിമല വിമാനത്താവളം കൊടുമൺ പ്ലാന്റേഷൻ ഭൂമിയിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്ത്. ബി.ജെ.പി സംസ്ഥാന നേതാക്കളായ കുമ്മനം രാജശേഖരനും അനൂപ് ആന്റണിയും തയ്യാറാക്കിയ പഠനറിപ്പോർട്ടും നിവേദനവും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരാപ്പു രാം മോഹൻ നായിഡുവിന് കൈമാറി.

എരുമേലിയിൽ നിർദേശിച്ചിരുന്ന എസ്റ്റേറ്റ് ഭൂമിയുമായി ബന്ധപ്പെട്ട നിയമതർക്കങ്ങളും ഉടമസ്ഥാവകാശ പ്രശ്നങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് കൊടുമൺ എസ്റ്റേറ്റിന് പിന്തുണയുമായി നീക്കം ശക്തമായത്. വിമാനത്താവളത്തിനായി പ്രവാസി സംഘടനകളും പ്രാദേശിക ആക്ഷൻ കമ്മിറ്റികളും നേരത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകിയിരുന്നു.

അടൂർ താലൂക്കിലെ കൊടുമൺ, അങ്ങാടിക്കൽ, കലഞ്ഞൂർ, ഏനാദിമംഗലം വില്ലേജുകളിലായി പ്ലാന്റേഷൻ കോർപ്പറേഷന്റെ ഏകദേശം 3000 ഹെക്ടർ ഭൂമിയുണ്ടെന്നാണ് കണക്ക്. വിമാനത്താവളത്തിന് കുറഞ്ഞത് 1200 ഹെക്ടർ ഭൂമി ആവശ്യമായി വരുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. സർക്കാർ അധീനതയിലുള്ള ഭൂമിയായതിനാൽ വലിയ തോതിലുള്ള കുടിയൊഴിപ്പിക്കൽ ഒഴിവാക്കാനാകുമെന്നതാണ് പ്രധാന അനുകൂല ഘടകമായി പറയുന്നത്.

കെ.പി. റോഡ്, എം.സി. റോഡ്, പുനലൂർ–മൂവാറ്റുപുഴ റോഡ്, പത്തനംതിട്ട–മാവേലിക്കര റോഡ് തുടങ്ങിയ പ്രധാന പാതകളുടെ സാമീപ്യവും നാല് റെയിൽവേ സ്റ്റേഷനുകൾ 40 കിലോമീറ്ററിനുള്ളിൽ ഉള്ളതും കൊടുമണ്ണിന് അനുകൂലമാണെന്നും നിവേദനത്തിൽ പറയുന്നു. ശബരിമല തീർഥാടകർക്ക് പുറമെ മാരാമൺ, ചെറുകോൽപ്പുഴ കൺവൻഷനുകളിലെത്തുന്നവർക്കും ഗവി, കോന്നി, പെരുന്തേനരുവി, മണിയാർ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്കും വിമാനത്താവളം പ്രയോജനപ്പെടുമെന്നാണ് വാദം.

പദ്ധതിയുടെ സാങ്കേതിക സാധ്യതകൾ പരിശോധിക്കുന്നതിനായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം കൊടുമൺ സന്ദർശിച്ച് പഠനം നടത്തണമെന്നാണ് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെടുന്നത്. ഷിർദ്ദി, തിരുപ്പതി മാതൃകയിൽ ശബരിമല തീർഥാടകർക്ക് ആധുനിക യാത്രാസൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്ന് ബി.ജെ.പി അറിയിച്ചു.

04/10/2026
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534