തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. മുതുതല കോഴിക്കോട്ടിരി സ്വദേശി കുളിക്കാം വളപ്പിൽ പ്രവീൺ (45) ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അന്തരിച്ചത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലായിരുന്ന പ്രവീണിന് ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണകാരണം. പ്രവീണിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റും. സ്ഫോടനം നടന്ന സ്ഥലത്തും സമീപത്തെ കുളത്തിലും ശരീരഭാഗങ്ങൾക്കായി…
മുണ്ടത്തിക്കോട് സ്ഫോടനം: തൃശ്ശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ ആലോചന; വെടിക്കെട്ട് അനിശ്ചിതത്വത്തിൽ
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ച സാഹചര്യത്തിൽ, ഈ വർഷത്തെ തൃശ്ശൂർ പൂരം ആർഭാടങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്താൻ ആലോചന. പൂരത്തിന്റെ പ്രധാന ആകർഷണമായ വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കുന്ന കാര്യവും ദേവസ്വങ്ങളുടെ പരിഗണനയിലുണ്ട്. വെടിക്കെട്ട് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈക്കൊള്ളുന്ന തീരുമാനം പാലിച്ച് മുന്നോട്ടുപോകാനാണ് തിരുവമ്പാടി ദേവസ്വത്തിന്റെ തീരുമാനം. ഇക്കാര്യത്തിൽ പാറമേക്കാവ് ദേവസ്വവുമായും സർക്കാർ പ്രതിനിധികളുമായും വരുംദിവസങ്ങളിൽ വിശദമായ കൂടിയാലോചനകൾ നടത്തും. അപകടത്തിൽ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കും പരിക്കേറ്റവർക്ക് ആവശ്യമായ സഹായങ്ങൾ…
തമിഴകം പോളിംഗ് ബൂത്തിലേക്ക്; പ്രീ-പോൾ സർവേകളിൽ ഡിഎംകെ-എഐഎഡിഎംകെ ഇഞ്ചോടിഞ്ച് പോരാട്ടം; നിർണ്ണായകമായി വിജയ്‌യുടെ ടിവികെ
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ, സംസ്ഥാനത്ത് ഡിഎംകെയും എഐഎഡിഎംകെ-ബിജെപി സഖ്യവും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. അധികാരം നിലനിർത്താൻ ഡിഎംകെ കിണഞ്ഞു ശ്രമിക്കുമ്പോൾ, നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകവും (ടിവികെ) സീമാന്റെ എൻടികെയും ഉയർത്തുന്ന വെല്ലുവിളി ഇരുമുന്നണികളെയും ഒരുപോലെ പ്രതിരോധത്തിലാക്കുന്നുണ്ട്. തന്തി ടിവി പുറത്തുവിട്ട പുതിയ അഭിപ്രായ സർവേ പ്രകാരം, ആകെയുള്ള 234 മണ്ഡലങ്ങളിൽ 84 സീറ്റുകളിൽ ഡിഎംകെയ്ക്കും 72 സീറ്റുകളിൽ എഐഎഡിഎംകെയ്ക്കും മുൻതൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും, 77 മണ്ഡലങ്ങളിൽ കടുത്ത…
മാധ്യമപ്രവർത്ത കർക്കായി 20 ലക്ഷത്തിന്റെ ഇൻഷുറൻസും സഹകരണ സൊസൈറ്റിയും; പ്രഖ്യാപനങ്ങളുമായി ജെ.എം.എ (JMA)
നവി മുംബൈ: രാജ്യത്തെ മാധ്യമപ്രവർത്തകരുടെ ക്ഷേമവും തൊഴിൽ സുരക്ഷയും മുൻനിർത്തി ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ) നിർണ്ണായക പദ്ധതികൾ പ്രഖ്യാപിച്ചു. നവി മുംബൈയിൽ നടന്ന സംഘടനയുടെ മഹാരാഷ്ട്ര ഘടകത്തിന്റെ വിപുലീകരണ യോഗത്തിലാണ് ദേശീയതലത്തിൽ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളെക്കുറിച്ചുള്ള പ്രഖ്യാപനമുണ്ടായത്. സംഘടനയിലെ അംഗങ്ങളായ എല്ലാ മാധ്യമപ്രവർത്തകർക്കും 20 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും എന്നതാണ് പ്രധാന പ്രഖ്യാപനം. അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും വലിയൊരു സുരക്ഷാകവചമായി ഈ പദ്ധതി മാറും. മാധ്യമപ്രവർത്തകരുടെ…
തൃശ്ശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് പുരയിലെ ഉഗ്രസ്ഫോടനത്തിൽ 13 മരണം; നിരവധി പേർക്ക് ഗുരുതര പരിക്ക്
തൃശ്ശൂർ മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ 13 പേർക്ക് ദാരുണാന്ത്യം. തൃശ്ശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ പടക്കങ്ങൾ നിർമ്മിച്ചിരുന്ന സാമ്പിൾ പുരയിലാണ് ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. അഞ്ച് താത്ക്കാലിക പുരകളിലായി നടന്നിരുന്ന പടക്ക നിർമ്മാണത്തിനിടെയുണ്ടായ തീപിടുത്തം അഞ്ചിടത്തേക്കും പടരുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടങ്ങൾ പൂർണ്ണമായും തകരുകയും കിലോമീറ്ററുകളോളം ദൂരത്തിൽ പ്രകമ്പനം അനുഭവപ്പെടുകയും ചെയ്തു. നാൽപ്പതോളം തൊഴിലാളികൾക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇതിൽ പത്ത് പേരുടെ നില അതീവ ഗുരുതരമാണെന്ന് മെഡിക്കൽ കോളേജ്…
സ്ട്രോങ്ങ് റൂം തുറന്നെന്ന പരാതിയുമായി യുഡിഎഫ്; സ്ട്രോങ്ങ് റൂമല്ലെന്ന് കളക്ടറുടെ വിശദീകരണം
കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാമിക് കോംപ്ലക്‌സിൽ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂം തുറന്നെന്ന പരാതിയുമായി യുഡിഎഫ് രംഗത്തെത്തി. ജില്ലയിലെ ഏഴ് മണ്ഡലങ്ങളിലെ മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രത്തിലാണ് ആരോപണമുണ്ടായതെങ്കിലും, തുറന്നത് സ്ട്രോങ്ങ് റൂമല്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഔദ്യോഗികമായി വിശദീകരിച്ചു. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പോളിംഗ് സാമഗ്രികൾ പരിശോധിക്കുന്നതിന്റെ ഭാഗമായി, മെറ്റീരിയൽസ് സൂക്ഷിച്ചിരുന്ന മുറിയാണ് തുറന്നതെന്നും ഇതിന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും റിട്ടേണിംഗ് ഓഫീസർ വ്യക്തമാക്കി. മുറികൾ മാറിപ്പോയതു മൂലമുണ്ടായ ആശയക്കുഴപ്പമാകാം പരാതിക്ക് കാരണമെന്നും വോട്ടിംഗ് മെഷീനുകളുടെ…
ലൈംഗികാതിക്രമ കേസ് രാഷ്ട്രീയ വേട്ടയാടൽ: ഫേസ്ബുക്ക് കുറിപ്പുമായി എം.സി. അതുൽ
കണ്ണൂർ: തനിക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും മന്ത്രി വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിന് പിന്നാലെയുള്ള വേട്ടയാടലാണിതെന്നും കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അതുൽ തന്റെ നിലപാട് വ്യക്തമാക്കിയത്. സൗഹൃദമുണ്ടായിരുന്ന കാലത്തെ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ആരെയും വഞ്ചിക്കാനോ അപമാനിക്കാനോ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കുറിച്ചു. എം.സി. അതുലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ നൽകുന്നു: വാർത്തകളും പരാതിയും കണ്ടു. വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിന് ശേഷം മുതൽ പലവിധത്തിൽ ഭീഷണികളും വേട്ടയാടലുകളും…
വിരുദുനഗർ പടക്കശാല സ്ഫോടനം: മരണസംഖ്യ 24 ആയി; 4 പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല
വിരുദുനഗർ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമ്മാണ ശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി ഉയർന്നു. വിരുദുനഗർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചതോടെയാണിത്. അപകടത്തിൽ മരിച്ച 20 പേരെ ഇതുവരെ തിരിച്ചറിഞ്ഞതായും ബാക്കി 4 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർദ്ദേശം നൽകി. മധുര, തിരുനെൽവേലി മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെടെ 14 അംഗ ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റുമോർട്ടം…
മലക്കപ്പാറയിൽ പുലി ഇറങ്ങി: തമിഴ്നാട് സ്വദേശിനിയായ വയോധികയെ കടിച്ചു കൊന്നു
മലക്കപ്പാറ: അതിരപ്പള്ളിക്ക് സമീപം മലക്കപ്പാറയിൽ വയോധികയെ പുലി കടിച്ചു കൊന്നു. തമിഴ്‌നാട് അതിർത്തിക്കുള്ളിലെ ഷോലയാർ ഡാം പരിസരത്ത് താമസിക്കുന്ന ഇൻസൈ അമ്മാൾ (70) ആണ് കൊല്ലപ്പെട്ടത്. ഇന്ന് (ഞായറാഴ്ച) പുലർച്ചെയാണ് വീടിന് സമീപം ഇവരുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ വീട്ടുകാരും അയൽവാസികളും തിരച്ചിൽ നടത്തിയപ്പോഴാണ് വീടിനോട് ചേർന്നുള്ള ഭാഗത്ത് മൃതദേഹം കണ്ടത്. പുലി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് നാട്ടുകാർ പറഞ്ഞു. സംഭവം നടന്നത് തമിഴ്‌നാട് വനംവകുപ്പിന്റെ പരിധിയിലാണെങ്കിലും കേരള അതിർത്തിയോട് ചേർന്നുള്ള പ്രദേശമായതിനാൽ മലക്കപ്പാറ നിവാസികളും കടുത്ത…
ദുബായിൽ സുഹൃത്തുക്കളുടെ തർക്കം മാറ്റാൻ ഇടപെടുന്നതിനിടെ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു
ദുബായ്: താമസസ്ഥലത്തെ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ് മരിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി ദുബായിൽ പ്രവാസിയായ ജസീൽ, താമസിക്കുന്ന മുറിയിലെ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റം ശാന്തമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. തർക്കത്തിനിടെ സുഹൃത്തിന്റെ കുത്തേറ്റ ജസീൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. നിലവിൽ മൃതദേഹം ദുബായിലെ അൽ റാഷിദിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ…













