കൊല്ലം: ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ 28-ാമത് ഓണ മഹോത്സവത്തോടനുബന്ധിച്ച് ദേശീയപാത 66ൽ സെപ്റ്റംബർ 23ന് രാവിലെ ആറുമുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ആലപ്പുഴ ഭാഗത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങളും കെ.എസ്.ആർ.ടി.സി. ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളും കായംകുളം കെ.എസ്.ആർ.ടി.സി. ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് കെ.പി. റോഡ്–ചാരുംമൂട്–ചക്കുവള്ളി–പുതിയകാവ്–ഭരണിക്കാവ്–ശാസ്താംകോട്ട–കെ.എം.എം.എൽ വഴി കൊല്ലത്തേക്ക് പോകണം. കൊല്ലം ഭാഗത്തുനിന്ന് ആലപ്പുഴയിലേക്ക് പോകുന്ന വാഹനങ്ങൾ കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് പണിക്കർകടവ് പാലം–തീരദേശ റോഡ്–അഴീക്കൽ–വലിയ അഴീക്കൽ പാലം വഴി കായംകുളം, ആലപ്പുഴ…
നൂറനാട് നിക്ഷേപ തട്ടിപ്പ്: ആരോപണം നിഷേധിച്ച് പ്രമോദ് നാരായൺ
നൂറനാട്: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് റാന്നി മുൻ എം.എൽ.എ പ്രമോദ് നാരായൻ. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിലോ സാമ്പത്തിക ഇടപാടുകളിലോ തനിക്ക് യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരായ പ്രചാരണം രാഷ്ട്രീയപ്രേരിതവും വസ്തുതാവിരുദ്ധവുമാണെന്നും സ്ഥാപന ഉടമകളുമായോ ഡയറക്ടർ ബോർഡുമായോ സാമ്പത്തിക ബന്ധമില്ലെന്നും പ്രമോദ് നാരായണൻ പറഞ്ഞു. തട്ടിപ്പിനിരയായവർക്ക് നീതി ലഭിക്കണമെന്നും സമഗ്രമായ പൊലീസ് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ പേര് ഉപയോഗിച്ച് അപവാദപ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
മലവെള്ളപ്പാച്ചിൽ ദുരന്തം: പൂക്കോട്ടുപാടത്ത് മുഖ്യമന്ത്രി; ചാർട്ടേഡ് വിമാനയാത്ര വിവാദത്തിൽ
മലപ്പുറം: മലവെള്ളപ്പാച്ചിലിൽ അഞ്ച് പേർ മരിച്ച പൂക്കോട്ടുപാടം ടി.കെ കോളനി സന്ദർശിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ മലപ്പുറത്തെത്തി. ചാർട്ടേഡ് വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര ചെയ്തത്. പൊലീസ് ഹെലികോപ്റ്ററിന്റെ കാലാവധി കഴിഞ്ഞതിനാലാണ് ചാർട്ടേഡ് വിമാനം ഉപയോഗിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. വിമാനയാത്രയ്ക്ക് സർക്കാർ പണം ചെലവഴിച്ചിട്ടില്ലെന്നും ഓഫീസ് അറിയിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് ഉളർവട്ടം കടവിലും ചോക്കാട്–അമരമ്പലം പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള പൂക്കോട്ടുംപാടം ടി.കെ ഉന്നതിയിലും മലവെള്ളപ്പാച്ചിലുണ്ടായത്. ഒഴുക്കിൽപ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തിയിരുന്നു. ദുരന്തത്തിൽ കാണാതായവരിൽ അഞ്ച് പേരുടെ മൃതദേഹങ്ങളാണ്…
ജന്തർ മന്തറിലെ പാറ്റകളുടെ സമരം ഫലം കണ്ടില്ലേ?” ഡൽഹി സർവകലാശാലയിലും എബിവിപിക്ക് വിദ്യാർത്ഥി പിന്തുണ
By: ഷിബു കൂട്ടുംവാതുക്കൾ സബ്എഡിറ്റർ ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന വിവിധ വിദ്യാർത്ഥി പ്രതിഷേധങ്ങളും വിദ്യാർത്ഥി വിഷയങ്ങൾ ഉയർത്തിയുള്ള സമരങ്ങളും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചെങ്കിലും, ഡൽഹി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് ഫലം മറ്റൊരു ചിത്രം മുന്നോട്ടുവയ്ക്കുന്നു. വിദ്യാർത്ഥികൾക്ക് ഇപ്പോഴും എബിവിപിയോടാണോ മുൻതൂക്കം എന്ന ചോദ്യം ഉയർത്തുന്നതാണ് ഡൽഹി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിലെ ഫലം. ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ (DUSU) തെരഞ്ഞെടുപ്പിൽ എബിവിപി നാല് പ്രധാന സ്ഥാനങ്ങളിൽ മൂന്നിലും വിജയിച്ചു. പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലാണ്…
എൽപിജി ഉപഭോക്താക്കൾ ഒക്ടോബർ ഒന്നിനകം ആധാർ ഓതന്റിക്കേഷൻ പൂർത്തിയാക്കണം
ന്യൂഡൽഹി: ഗാർഹിക എൽപിജി ഉപഭോക്താക്കൾ ഒക്ടോബർ ഒന്നിനകം ബയോമെട്രിക് ആധാർ ഓതന്റിക്കേഷൻ (ബിഎഎ) പൂർത്തിയാക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. രാജ്യത്ത് 89 ശതമാനത്തിലധികം ഉപഭോക്താക്കൾ ഇതിനകം നടപടിക്രമം പൂർത്തിയാക്കിയതായി മന്ത്രാലയം അറിയിച്ചു. ആധാർ ബയോമെട്രിക് ഓതന്റിക്കേഷൻ പൂർത്തിയാക്കാത്തവർക്ക് സബ്‌സിഡി ലഭിക്കില്ല. എന്നാൽ എൽപിജി സിലിണ്ടർ വിതരണം തടസ്സപ്പെടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സിലിണ്ടർ ഡെലിവറി സമയത്തോ ഗ്യാസ് വിതരണക്കാരുടെ ഷോറൂമിലോ ബന്ധപ്പെട്ട ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ മൊബൈൽ ആപ്പുകൾ വഴിയോ ഓതന്റിക്കേഷൻ പൂർത്തിയാക്കാം. ഇതിനായി ഉപഭോക്താക്കൾക്ക് നേരത്തെ നാല്…
വീടും പരിസരവും മാത്രമല്ല നാടും വൃത്തിയാക്കണം: മന്ത്രി ബിന്ദു കൃഷ്ണ
By: എസ്. പ്രിയങ്ക സ്പെഷ്യൽ കറസ്പോൺഡന്റ് കൊല്ലം : ശുചിത്വ മനോഭാവത്തിൽ മാറ്റം ഉണ്ടാവണമെന്നും വീടും പരിസരവും മാത്രമല്ല നാടും വൃത്തിയാക്കേണ്ടത് അത്യാവശ്യമാണെന്നും വനിത-ശിശു വികസന, തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം ബീച്ചില്‍ സംഘടിപ്പിച്ച മെഗാ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാലിന്യം പൊതു ഇടങ്ങളിൽ വലിച്ചെറിയുന്ന കാര്യത്തിൽ എല്ലാവരും അച്ചടക്കം പാലിക്കേണ്ടതുണ്ട്. പേര് പോലും കേൾക്കാത്ത പുതിയ രോഗങ്ങളും വൈറസുകളുമാണ് ഓരോ ദിവസവും കടന്നുവന്നുകൊണ്ടിരിക്കുന്നത്….
കൊല്ലം പോർട്ട് വിഴിഞ്ഞത്തിന്റെ സാറ്റലൈറ്റ് പോർട്ടാക്കും
By:എസ്.പ്രിയങ്ക സ്പെഷ്യൽ കറസ്പോണ്ടന്റ് കൊല്ലം: കൊല്ലം പോർട്ടിനെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാറ്റലൈറ്റ് പോർട്ടായി വികസിപ്പിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. പോർട്ട് വികസനവുമായി ബന്ധപ്പെട്ട് നടത്തിയ സന്ദർശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പോർട്ടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കും. നിലവിലെ ആഴം സംബന്ധിച്ച് സർവേ നടത്തി ആവശ്യമായ ഡ്രജിങ് നടത്തും. ഫ്ലോട്ടിങ് ഡ്രൈ ഡോക്ക് സ്ഥാപിക്കുന്നതും ടൂറിസ്റ്റ് കപ്പൽ സർവീസുകൾ ആരംഭിക്കുന്നതുമടക്കമുള്ള സാധ്യതകളും പരിഗണിക്കുന്നുണ്ട്. വാർഫിലെ ആഴക്കുറവ്, കസ്റ്റംസ് നടപടികളിലെ തടസ്സങ്ങൾ, കോസ്റ്റൽ…
കാഞ്ഞിരം ശാഖയുടെ ഉദ്ഘാടനവും ഗ്രാമധനശ്രീ ഭാരത് ഫൗണ്ടേഷൻ വാർഷികാഘോഷം സംഘടിപ്പിച്ചു
പാലക്കാട്: ഗ്രാമധനശ്രീ ഭാരത് ഫൗണ്ടേഷന്റെ വാർഷികാഘോഷം ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും സംഗമമായ ആഘോഷത്തിൽ വിവിധ കലാപരിപാടികൾ, വിനോദ പരിപാടികൾ, ആദരിക്കൽ ചടങ്ങുകൾ, സമ്മാനദാനം തുടങ്ങിയവ നടന്നു. ഇതിനോടനുബന്ധിച്ച് ഗ്രാമധനശ്രീ ഭാരത് ഫൗണ്ടേഷന്റെ പുതിയ ശാഖ കാഞ്ഞിരം നന്ദു കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു. മറിമായം ഫെയിം വിനോദ് കോവൂർ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു. 7.5 ശതമാനം പലിശ നിരക്കിൽ ആരംഭിക്കുന്ന ഗോൾഡ് ലോൺ, പേഴ്സണൽ ലോൺ, ബിസിനസ് ലോൺ തുടങ്ങിയ വിവിധ…
വിവാഹത്തിന് ഭക്ഷണം എത്തിച്ചില്ല; കാറ്ററിംഗ് ഉടമ അറസ്റ്റിൽ
കോട്ടയം: വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാമെന്ന് ഏറ്റെടുത്ത് മുൻകൂറായി പണം വാങ്ങിയ ശേഷം ഭക്ഷണം എത്തിക്കാതെ വഞ്ചിച്ചെന്ന പരാതിയിൽ കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് ആൻഡ് ഇവന്റ്സ് ഉടമ വിഷ്ണു മോഹൻ അറസ്റ്റിൽ. കഞ്ഞിക്കുഴിയിലെ കുടുംബം നൽകിയ പരാതിയിലാണ് കോട്ടയം ഈസ്റ്റ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വിവാഹത്തിന് ഭക്ഷണം എത്തിക്കാമെന്ന് ഏറ്റെടുത്ത് മൂന്ന് കുടുംബങ്ങളെയാണ് പ്രതി വഞ്ചിച്ചതെന്നാണ് പരാതി. മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലുമായി നടന്ന രണ്ട് വിവാഹച്ചടങ്ങുകൾക്കും ഭക്ഷണം എത്തിക്കാതെ കാറ്ററിംഗ് സംഘം മുങ്ങിയതോടെ വീട്ടുകാർ പ്രതിസന്ധിയിലായി….
വീട്ടിൽനിന്ന് മദ്യം പിടിച്ചെടുത്ത കേസിൽ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ; മദ്യശേഖരത്തെക്കുറിച്ച് അറിയില്ലെന്ന് പ്രതികരണം
By: ഷിബു കൂട്ടുംവാതുക്കൾ കൊച്ചി: വീട്ടിൽനിന്ന് അനധികൃതമായി മദ്യം പിടിച്ചെടുത്ത കേസിൽ ആന്റോ അഗസ്റ്റിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. എക്‌സൈസ് എസി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെ ഓഫീസിലെത്തി ആന്റോയെ അറസ്റ്റ് ചെയ്തത്. തുടർന്ന് വൈദ്യപരിശോധനയ്ക്കായി ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. വയനാട്ടിലെ വീട്ടിൽനിന്ന് മദ്യം പിടിച്ചെടുത്ത സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ പ്രതികരണം. താൻ മദ്യപിക്കുന്ന ആളല്ലെന്നും ജീവിതത്തിൽ മദ്യപിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മദ്യവുമായി ബന്ധപ്പെട്ട കേസ് എന്താണെന്നും വീട്ടിൽ അനധികൃതമായി…













