കഴക്കൂട്ടം: മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങിയ രണ്ട് ബംഗ്ലാദേശി യുവതികളും ഇവർക്കൊപ്പം പെൺവാണിഭ സംഘത്തിൽപ്പെട്ട ആറുപേരും കഴക്കൂട്ടത്ത് പോലീസ് പിടിയിലായി. ബംഗ്ലാദേശ് സ്വദേശികളായ സുമി, ഇദ്ഖാനൂൻ എന്നിവരെയാണ് ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ സഹായത്തോടെ കഴക്കൂട്ടം പോലീസ് പിടികൂടിയത്. യുവതികളെ കൂടാതെ സംഘത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശി പുഷ്പ, കാട്ടാക്കട സ്വദേശി സുധീപ്, കർണാടക സ്വദേശി ഡാനിയൽ, വർക്കല സ്വദേശി നൗഫിയ, ബാംഗ്ലൂർ സ്വദേശി മധുമതി, പശ്ചിമബംഗാൾ സ്വദേശി മൗസ്മി ബിസ്വാൾ എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കാര്യവട്ടം മേനല്ലൂരിൽ രണ്ടാഴ്ച…
കൂടൽമാണിക്യം ഉത്സവത്തിനിടെ ആനയുടെ ആക്രമണം: പാപ്പാൻ കൊല്ലപ്പെട്ടു
ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനെത്തിച്ച ആനയുടെ ആക്രമണത്തിൽ പാപ്പാന് ദാരുണാന്ത്യം. രണ്ടാം പാപ്പാനായ തിരുവനന്തപുരം സ്വദേശി ശ്രീക്കുട്ടൻ (25) ആണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഒന്നാം പാപ്പാൻ അമൽ (28) ചികിത്സയിലാണ്. വെള്ളിയാഴ്ച ഉച്ചയോടെ ദേവസ്വം പറമ്പായ കൊട്ടിലായ്ക്കലിലായിരുന്നു സംഭവം. വാഴ്‌വാടി കാശിനാഥൻ എന്ന ആനയാണ് അക്രമാസക്തനായത്. കഴിഞ്ഞ ദിവസം രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെ ഈ ആന വിരണ്ടോടിയിരുന്നു. അന്ന് ആനയുടെ കൂടെ നടന്നിരുന്ന രണ്ടുപേർക്ക് വീണ് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് പാപ്പാൻമാർ ഇടപെട്ട് ആനയെ നിയന്ത്രിച്ച്…
ഫോൺ വിളി വിവാദം: സുജിത് ദാസിന് ആഭ്യന്തര വകുപ്പിന്റെ ക്ലീൻ ചിറ്റ്; ഐജി ലക്ഷ്മണിന് സ്ഥാനക്കയറ്റം
തിരുവനന്തപുരം :പി.വി. അൻവർ എംഎൽഎയുമായുള്ള വിവാദ ഫോൺ വിളിക്കേസിൽ മുൻ എസ്പി സുജിത് ദാസിന് ആഭ്യന്തര വകുപ്പിന്റെ അന്വേഷണ സമിതി ക്ലീൻ ചിറ്റ് നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള ശബ്ദരേഖ വ്യാജമാണെന്ന സുജിത് ദാസിന്റെ വാദം ശരിവെച്ചുകൊണ്ടാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. പരാതിക്കാരനായ പി.വി. അൻവർ അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരാകാത്തതും സംഭാഷണം റെക്കോർഡ് ചെയ്ത ഫോൺ കൈമാറാൻ തയ്യാറാകാത്തതും തെളിവുകളുടെ അഭാവം മൂലമുള്ള ഈ കുറ്റവിമുക്തനാക്കലിലേക്ക് വഴിതെളിച്ചു. അതേസമയം, പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിക്കൂട്ടിലായിരുന്ന…
കെ സി വേണുഗോപാൽ വീണ്ടും പി എ സി അധ്യക്ഷൻ: കേരള രാഷ്ട്രീയത്തിൽ നിന്നുള്ള ‘നീക്കം ചെയ്യൽ’ തന്ത്രമോ?
ന്യൂഡൽഹി: എ ഐ സി സി ജനറൽ സെക്രട്ടറിയും ആലപ്പുഴ എം പിയുമായ കെ സി വേണുഗോപാലിനെ പാർലമെന്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി എ സി) അധ്യക്ഷനായി നിയമിച്ച നടപടി രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതെളിക്കുന്നു. 2026-27 വർഷത്തേക്കുള്ള ഈ നിയമനം ലോക്‌സഭാ സ‌്‌പീക്കർ ഓം ബിർളയാണ് ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ, കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് വിജയിച്ചാൽ കെ സി വേണുഗോപാലിനെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിനായി അണിയറയിൽ രഹസ്യ നീക്കങ്ങൾ നടക്കവെ, കെ സിയെ…
നഗരസഭാ ഫണ്ട് തട്ടിപ്പ്: മുൻ എസ്‌സി പ്രൊമോട്ടർ വിജിലൻസ് പിടിയിൽ
തിരുവനന്തപുരം: കോർപറേഷനിൽ പട്ടികജാതി വിഭാഗത്തിലെ വനിതകൾക്കായി നടപ്പിലാക്കിയ സ്വയംതൊഴിൽ സംരംഭ പദ്ധതിയുടെ ഫണ്ട് തട്ടിയെടുത്ത കേസിൽ മുൻ എസ്‌സി പ്രൊമോട്ടർ അറസ്റ്റിൽ. മുട്ടത്തറ സ്വദേശി എസ്. സിന്ധുവിനെയാണ് (55) വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് പിടികൂടിയത്. വായ്പാ സബ്‌സിഡി ഇനത്തിൽ അനുവദിച്ച 75 ലക്ഷം രൂപ ഗുണഭോക്താക്കൾക്ക് നൽകാതെ സ്വന്തം അക്കൗണ്ടുകളിലേക്ക് വകമാറ്റിയെന്നാണ് കേസ്. തട്ടിപ്പ് രീതി ഇങ്ങനെ: വനിതാ സംരംഭക ഗ്രൂപ്പുകൾക്ക് സർക്കാർ അനുവദിച്ച സബ്‌സിഡി തുക വിതരണം ചെയ്തതായി സിന്ധു വ്യാജരേഖകൾ ചമച്ചു. എന്നാൽ…
കോൺഗ്രസ് കത്ത് വിവാദം: വിശദീകരണവുമായി കെ. സുധാകരന്റെ അനന്തരവൻ
കണ്ണൂർ: കോൺഗ്രസിനുള്ളിലെ വ്യാജ കത്ത് വിവാദത്തിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അനന്തരവൻ അജിത് കുമാർ വിശദീകരണവുമായി രംഗത്തെത്തി. വ്യാജ കത്താണെന്ന് അറിയാതെയാണ് താൻ അത് ഫോർവേഡ് ചെയ്തതെന്നും സുധാകരനെ അപകീർത്തിപ്പെടുത്താനാണ് തനിക്കെതിരെ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും അജിത് കുമാർ വ്യക്തമാക്കി. ‘കെഎസ് ബ്രിഗേഡ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് അദ്ദേഹം തന്റെ ഭാഗം വിശദീകരിച്ചത്. കേസുമായി ബന്ധപ്പെട്ട് സൈബർ പോലീസ് കഴിഞ്ഞ ദിവസം അജിത് കുമാറിനെ ചോദ്യം ചെയ്തിരുന്നു. കെപിസിസി മുൻ പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരിൽ എഐസിസിക്ക്…
മൂന്നാമത്തെ പ്രസവത്തിനും 365 ദിവസം അവധി നൽകണം; വിവേചനം പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ : തമിഴ്നാട്ടിലെ സർക്കാർ ജീവനക്കാർക്ക് മൂന്നാമത്തെ പ്രസവാവധി വെട്ടിച്ചുരുക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നാമത്തെ പ്രസവത്തിന് മൂന്ന് മാസം മാത്രം അവധിയെന്ന സർക്കാർ ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ആദ്യ രണ്ട് പ്രസവങ്ങളിലെന്നപോലെ 365 ദിവസം അവധി തന്നെ മൂന്നാമത്തെ പ്രസവത്തിനും അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി. മൂന്നാമതും ഗർഭംധരിക്കുന്നവരോട് വിവേചനം പാടില്ലെന്നും സർക്കാർ ഉത്തരവിന് കൃത്യമായ നീതീകരണമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഒന്നാമത്തെയും മൂന്നാമത്തെയും പ്രസവത്തിൽ ഒരു സ്ത്രീ അനുഭവിക്കുന്നത് ഒരേ വേദനയാണെന്നും, പ്രസവത്തിന് മുൻപും…
എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന്: കേരളം ആകാംക്ഷയിൽ
ദില്ലി: കേരളത്തിലെയും മറ്റു മൂന്നു സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനമനസറിയാൻ ഇനി നാല് നാൾ മാത്രം ബാക്കി. തിങ്കളാഴ്ച വോട്ടെണ്ണാനിരിക്കെ കേരളത്തിലേത് അടക്കം എക്സിറ്റ് പോൾ ഫലങ്ങൾ വിവിധ ഏജൻസികൾ ഇന്ന് പുറത്തു വിടും. എക്സിറ്റ് പോളുകള്‍ ഇന്ന് പുറത്തുവരാനിരിക്കെ ആകാംക്ഷയിലും പ്രതീക്ഷയിലുമാണ് മുന്നണികള്‍. മുന്നണികളുടെ പ്രതീക്ഷകൾ നേരിയ ഭൂരിപക്ഷമായാലും കേരളത്തിൽ ഭരണത്തുടര്‍ച്ച ഉറപ്പമെന്നാണ് എൽഡിഎഫ് വ്യക്തമാക്കുന്നത്. മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ, ഭരണ മാറ്റം ഉറപ്പെന്നും 85ന് മുകളിൽ സീറ്റ് നേടുമെന്നും യുഡിഎഫ് നേതാക്കള്‍…
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി; രാത്രികാലങ്ങളിൽ ലോഡ് ഷെഡ്ഡിംഗ്
തിരുവനന്തപുരം :സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് രാത്രികാലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചു. വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെയുള്ള പീക്ക് അവറിൽ അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്താനാണ് ഊർജ്ജ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചത്. വൈദ്യുതി വിതരണ-പ്രസരണ ശൃംഖലയുടെ തകരാറുകൾ ഒഴിവാക്കാനാണ് ഈ നടപടിയെന്ന് അധികൃതർ വിശദീകരിക്കുന്നു. പ്രകൃതി ചതിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് വൈദ്യുതി മന്ത്രി അവകാശപ്പെടുമ്പോഴും, വേനൽക്കാല മുന്നൊരുക്കങ്ങളിൽ കെഎസ്ഇബി പരാജയപ്പെട്ടുവെന്ന വിമർശനം…
വിടവാങ്ങി ഇന്ത്യൻ ഫോട്ടോജേണലിസത്തിൻ്റെ ഇതിഹാസം രഘു റായ്
ദില്ലി : ഇന്ത്യൻ ഫോട്ടോജേണലിസത്തിന്റെ ഇതിഹാസം രഘു റായ് (83) അന്തരിച്ചു. ഇന്ന് രാവിലെ ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം; സംസ്കാരം വൈകിട്ട് നാല് മണിക്ക് ലോധി മൈതാനത്ത് നടക്കും. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തിനിടയിൽ ഭോപ്പാൽ വാതക ദുരന്തത്തിന്റെ നടുക്കുന്ന ചിത്രങ്ങളിലൂടെയും ഇന്ദിരാഗാന്ധി, മദർ തെരേസ തുടങ്ങിയ പ്രമുഖരുടെ ജീവിത മുഹൂർത്തങ്ങളിലൂടെയും അദ്ദേഹം ആഗോളതലത്തിൽ ശ്രദ്ധേയനായി. 1942-ൽ ജനിച്ച അദ്ദേഹം സിവിൽ എഞ്ചിനീയറിംഗ് ഉപേക്ഷിച്ചാണ് ഫോട്ടോഗ്രാഫിയിലേക്ക് എത്തിയത്. ലോകപ്രശസ്തമായ ‘മാഗ്നം ഫോട്ടോസിൽ’ അംഗമായ ആദ്യ ഇന്ത്യക്കാരനായ…













