Kerala

തൃശൂരിലെ പെൺവാണിഭ കേന്ദ്രത്തിൽ യുവാവ് മർദ്ദനമേറ്റു മരിച്ചു; നാല് സ്ത്രീകളടക്കം ആറ് ഒഡീഷ സ്വദേശികൾ അറസ്റ്റിൽ
Crime, Kerala

തൃശൂരിലെ പെൺവാണിഭ കേന്ദ്രത്തിൽ യുവാവ് മർദ്ദനമേറ്റു മരിച്ചു; നാല് സ്ത്രീകളടക്കം ആറ് ഒഡീഷ സ്വദേശികൾ അറസ്റ്റിൽ

തൃശൂർ: നഗരത്തിലെ പെൺവാണിഭ കേന്ദ്രത്തിലുണ്ടായ തർക്കത്തെ തുടർന്ന് മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഇതരസംസ്ഥാന യുവാവ് മരിച്ചു. ഒഡീഷ സ്വദേശിയായ ധൻപതി നായിക് (27) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറ് ഒഡീഷ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശികൾ തന്നെയായിരുന്നു തൃശൂർ നഗരത്തിലെ വാടകവീട് കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം നടത്തിയിരുന്നത്. കഴിഞ്ഞ ജൂൺ 18-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺവാണിഭ കേന്ദ്രത്തിൽ വെച്ച് പണത്തെച്ചൊല്ലി പ്രതികളും ധൻപതി നായികും…

മന്ത്രിസ്ഥാനവും പോയി; എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്നും ഗണേഷ് കുമാർ പുറത്ത്!
Kerala

മന്ത്രിസ്ഥാനവും പോയി; എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്നും ഗണേഷ് കുമാർ പുറത്ത്!

  പെരുന്ന:എംഎൽഎ ആയിരിക്കുമ്പോഴും മന്ത്രിയായിരിക്കുമ്പോഴും എൻഎസ്എസ് നേതൃനിരയുടെ മുൻനിര മുഖമായിരുന്ന കെ. ബി. ഗണേഷ് കുമാറിന് ഒടുവിൽ സമുദായത്തിന്റെ പരമോന്നത സമിതിയായ ഡയറക്ടർ ബോർഡ് സ്ഥാനവും നഷ്ടമായി. കാലാവധി കഴിഞ്ഞതിനെത്തുടർന്നാണ് ഗണേഷ് കുമാറിനെ ഡയറക്ടർ ബോർഡിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ, ഇതേസമയം കാലാവധി പൂർത്തിയാക്കിയ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഉൾപ്പെടെയുള്ള മറ്റ് എട്ട് അംഗങ്ങൾക്കും അംഗത്വം പുതുക്കി നൽകിയപ്പോൾ ഗണേഷ് കുമാറിനെ മാത്രം ബോധപൂർവ്വം ഒഴിവാക്കുകയായിരുന്നു. കുന്നത്തൂർ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് വി….

മൈക്രോഫിനാൻസ് തട്ടിപ്പ്: വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടറുടെ അംഗീകാരം
Kerala

മൈക്രോഫിനാൻസ് തട്ടിപ്പ്: വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടറുടെ അംഗീകാരം

കൊച്ചി: എസ്എൻഡിപി യോഗം മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടർ അംഗീകാരം നൽകി. ഹൈക്കോടതിയിലാണ് വിജിലൻസ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 2014-ൽ വയനാട് എസ്എൻഡിപി യൂണിയന് 10 ലക്ഷം രൂപ അനുവദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ ക്രമക്കേടിലാണ് ഈ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. വെള്ളാപ്പള്ളി നടേശൻ, എം.എൻ. സോമൻ, വയനാട് യൂണിയൻ ഭാരവാഹികൾ, ചില സർക്കാർ ഉദ്യോഗസ്ഥർ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയിട്ടുള്ളതിനാൽ,…

ശാസ്താം കോട്ടയിൽ വൻ മയക്കുമരുന്ന് വേട്ട: 130 ഗ്രാം എം.ഡി.എം.എ യുമായി ക്രിമിനൽ കേസ് പ്രതി പിടിയിൽ
Crime, Kerala

ശാസ്താം കോട്ടയിൽ വൻ മയക്കുമരുന്ന് വേട്ട: 130 ഗ്രാം എം.ഡി.എം.എ യുമായി ക്രിമിനൽ കേസ് പ്രതി പിടിയിൽ

ശാസ്താംകോട്ട: ജില്ലയിൽ ലഹരിമാഫിയക്കെതിരെ എക്സൈസ് വകുപ്പ് ശക്തമാക്കിയ ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട. വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 130.762 ഗ്രാം സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി കുപ്രസിദ്ധ കുറ്റവാളി എക്സൈസ് സംഘത്തിന്റെ പിടിയിലായി. കാർത്തികപ്പള്ളി താലൂക്കിൽ കാർത്തികപ്പള്ളി വില്ലേജിൽ ശ്രീമന്ദിരം വീട്ടിൽ അനിൽകുമാറിന്റെ മകൻ അതുൽ ദേവ് (29) ആണ് അറസ്റ്റിലായത്. ​മൈനാഗപ്പള്ളി തോപ്പിൽമുക്ക്–പേരൂർ ജംഗ്ഷൻ ഭാഗത്ത് ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. ഷഫീക്കിന്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല വാഹന പരിശോധനയ്ക്കിടെയാണ് പ്രതി വലയിലായത്….

ആരോഗ്യ-ദേവസ്വം മന്ത്രി കെ . മുരളീധരനെ സന്ദർശിച്ച് ജെഎംഎ അംഗങ്ങൾ
Kerala

ആരോഗ്യ-ദേവസ്വം മന്ത്രി കെ . മുരളീധരനെ സന്ദർശിച്ച് ജെഎംഎ അംഗങ്ങൾ

തിരുവനന്തപുരം: ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ ആരോഗ്യ-ദേവസ്വം മന്ത്രി കെ . മുരളീധരനെ സന്ദർശിച്ചു. സംഘടനയുടെ പ്രവർത്തനങ്ങളും മാധ്യമ പ്രവർത്തകർ നേരിടുന്ന വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. ജില്ലാ കമ്മിറ്റി ഭാരവാഹികൾ മന്ത്രിക്ക് സംഘടനയുടെ ഉപഹാരം നൽകി ആദരിച്ചു. മാധ്യമ രംഗത്തിന്റെ വികസനത്തിനും മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനുമായി സംഘടന നടത്തുന്ന പ്രവർത്തനങ്ങളെ ഭാരവാഹികൾ വിശദീകരിച്ചു. സംഘടനയുടെ ഭാവി പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും മന്ത്രി ആശംസകൾ നേർന്നു. JMA തിരുവനന്തപുരം ജില്ലാ…

ശബരിമല ശ്രീകോവിലിന്റെ മേൽക്കൂരയിലെ നിറവ്യത്യാസം നെയ്യാണെന്ന് സ്ഥിരീകരിച്ചു; കഴുകി വൃത്തിയാക്കി
Kerala

ശബരിമല ശ്രീകോവിലിന്റെ മേൽക്കൂരയിലെ നിറവ്യത്യാസം നെയ്യാണെന്ന് സ്ഥിരീകരിച്ചു; കഴുകി വൃത്തിയാക്കി

ശബരിമല: ശബരിമല സന്നിധാനത്തെ  ശ്രീകോവിലിന്റെ മേൽക്കൂരയിൽ കണ്ടെത്തിയ അസാധാരണമായ നിറവ്യത്യാസം നെയ്യാണെന്ന് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ശ്രീകോവിലിന്റെ മുകളിലേക്ക് നെയ്യൊഴിച്ചതാണ് ഇതിന് കാരണമായതെന്ന് അധികൃതർ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ശ്രീകോവിലിന്റെ സ്വർണ്ണം പൊതിഞ്ഞ മേൽക്കൂരയിൽ മൂന്നിടത്തായി അസാധാരണമായ രീതിയിൽ നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടത്. ഇതേത്തുടർന്ന് തിരുവാഭരണ കമ്മീഷണർ അടക്കമുള്ള പ്രമുഖ ഉദ്യോഗസ്ഥർ ഉടനടി സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. പ്രാഥമിക പരിശോധനയിൽ തന്നെ ഇത് നെയ്യാണെന്ന് വ്യക്തമായിരുന്നു. തുടർന്ന് സ്പെഷ്യൽ കമ്മീഷണറുടെ പ്രത്യേക അനുമതിയോടെ ഇന്ന്…

പകർച്ചവ്യാധി പ്രതിരോധം: സംസ്ഥാനത്ത് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചു
Kerala, Lifestyle

പകർച്ചവ്യാധി പ്രതിരോധം: സംസ്ഥാനത്ത് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തുടർച്ചയായി മൂന്ന് ദിവസം ‘ഡ്രൈ ഡേ’ ആചരിക്കാൻ തീരുമാനം. മഴക്കാല പൂർവശുചീകരണത്തിൽ കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കുന്നതിനാണ് ആരോഗ്യ വകുപ്പിന്റെ അടിയന്തര ഇടപെടൽ. ജില്ലാ മെഡിക്കൽ ഓഫീസർമാരുമായി (ഡി.എം.ഒ) നടത്തിയ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച നിർദേശം ഉയർന്നത്. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നത് തടയാൻ മുന്നൊരുക്കങ്ങളും പ്രതിരോധ നടപടികളും ശക്തമാക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി നിർദേശിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ മൂന്ന് ദിവസങ്ങളിലായി…

മാസപ്പടി കേസ്: വീണ വിജയൻ ഇ.ഡിക്ക് മുന്നിൽ ഹാജരായി; ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് എത്തിയത്
Kerala

മാസപ്പടി കേസ്: വീണ വിജയൻ ഇ.ഡിക്ക് മുന്നിൽ ഹാജരായി; ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് എത്തിയത്

കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ടി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായി. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഇന്ന് രാവിലെ 10.30 ഓടെയാണ് വീണ എത്തിയത്. ഭർത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസും വീണയ്‌ക്കൊപ്പമുണ്ടായിരുന്നു. സിഎംആർഎല്ലുമായി (CMRL) നടത്തിയ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങളാണ് ഇ.ഡി വീണയിൽ നിന്ന് ചോദിച്ചറിയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകാൻ ഇ.ഡി വീണയ്ക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും, അനാരോഗ്യത്തെ തുടർന്ന് കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു….

കാഫിർ സ്ക്രീൻഷോട്ട് വിവാദം: ആദ്യ അറസ്റ്റ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ പിടിയിൽ
Crime, Kerala

കാഫിർ സ്ക്രീൻഷോട്ട് വിവാദം: ആദ്യ അറസ്റ്റ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ പിടിയിൽ

കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വൻ വിവാദമുയർത്തിയ ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.റ്റി). വ്യാജ സ്ക്രീൻഷോട്ട് വാട്സാപ്പ് ഗ്രൂപ്പിൽ ആദ്യം പങ്കുവെച്ച ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മിറ്റി അംഗവുമായ ജിതിൻ ഭാസ്കറാണ് പിടിയിലായത്. ഇന്ന് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമാണ് അന്വേഷണസംഘം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പുതിയ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് രണ്ടാമത്തെ ആഴ്ചയിലാണ് നിർണായകമായ ഈ…

ശബരിമല ശ്രീകോവിലിലെ സ്വർണ്ണ മേൽക്കൂരയിൽ നിറവ്യത്യാസം; ഉന്നതതല പരിശോധന നടത്തി
Kerala

ശബരിമല ശ്രീകോവിലിലെ സ്വർണ്ണ മേൽക്കൂരയിൽ നിറവ്യത്യാസം; ഉന്നതതല പരിശോധന നടത്തി

ശബരിമല: ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകൾഭാഗത്ത് അസാധാരണമായ രീതിയിൽ നിറവ്യത്യാസം കണ്ടെത്തി. ശ്രീകോവിലിന് മുകളിൽ ഏതെങ്കിലും തരത്തിലുള്ള ദ്രാവകം വീണതാണോ എന്ന സംശയത്തെത്തുടർന്ന്, വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ദേവസ്വം ഉന്നത ഉദ്യോഗസ്ഥർ സന്നിധാനത്ത് നേരിട്ടെത്തി പരിശോധന നടത്തി. ശ്രീകോവിലിന്റെ സ്വർണ്ണ മേൽക്കൂരയിലെ നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ തിരുവാഭരണ കമ്മീഷണർ അടക്കമുള്ള പ്രമുഖ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിച്ചേരുകയും സംശയകരമായ ഭാഗങ്ങളിൽ വിശദമായ പരിശോധന നടത്തുകയും ചെയ്തു. പ്രാഥമിക പരിശോധനകൾക്ക് ശേഷം, ശ്രീകോവിലിന് മുകളിൽ ഒഴുകിയിറങ്ങിയത് ഭക്തർ സമർപ്പിക്കുന്ന…

1 5 6 7 8 9 28
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534