Kerala

ഇഎസ്എ വിജ്ഞാപനം: പത്തനംതിട്ടയെ ഒഴിവാക്കാത്തതിൽ സിപിഐ പ്രതിഷേധം
Kerala

ഇഎസ്എ വിജ്ഞാപനം: പത്തനംതിട്ടയെ ഒഴിവാക്കാത്തതിൽ സിപിഐ പ്രതിഷേധം

പത്തനംതിട്ട: കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇഎസ്എ പരിധിയിൽ ഉൾപ്പെട്ട ജില്ലയിലെ ഏഴ് വില്ലേജുകളെ ഒഴിവാക്കാത്ത സംസ്ഥാന സർക്കാർ നടപടിയിൽ സിപിഐ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. വിഷയത്തിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാർ പറഞ്ഞു. വടശ്ശേരിക്കര, സീതത്തോട്, ചിറ്റാർ, തണ്ണിത്തോട്, കൊല്ലമുള, അരുവാപ്പുലം, പെരുനാട് വില്ലേജുകളാണ് ഇഎസ്എ പരിധിയിൽ ഉൾപ്പെട്ടിട്ടുള്ളത്. വിജ്ഞാപനം നടപ്പാക്കുന്നതോടെ കൃഷി, കെട്ടിടനിർമാണം, റോഡ് വികസനം, ജലസേചനം, വൈദ്യുതി, ഗതാഗതം, തീർത്ഥാടനം തുടങ്ങിയ മേഖലകളെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാർ…

ഗുരുനിന്ദ: രാഷ്ട്രീയ-സാംസ്കാരിക നേതൃത്വം നിലപാട് വ്യക്തമാക്കണം
Kerala

ഗുരുനിന്ദ: രാഷ്ട്രീയ-സാംസ്കാരിക നേതൃത്വം നിലപാട് വ്യക്തമാക്കണം

ഗുരുദേവനെ ഒരു സമുദായത്തിന്റെ മാത്രം പരിധിയിൽ കാണരുതെന്ന് ശ്രീനാരായണ എംപ്ലോയീസ് ഫോറം കൊച്ചി: ശ്രീനാരായണ ഗുരുദേവനെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും ചിത്രീകരണങ്ങളും ആവർത്തിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ രാഷ്ട്രീയ-സാംസ്കാരിക നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ശ്രീനാരായണ എംപ്ലോയീസ് ഫോറം ആവശ്യപ്പെട്ടു. ഗുരുദേവനെ അപമാനിച്ച സംഭവങ്ങളിൽ ശ്രീനാരായണീയ സമൂഹം പ്രതിഷേധം ശക്തമാക്കിയിട്ടും പൊതുസമൂഹത്തിലെ പ്രമുഖരിൽനിന്ന് വേണ്ടത്ര പ്രതികരണമുണ്ടായില്ലെന്നാണ് ഫോറത്തിന്റെ വിമർശനം. ഗുരുനിന്ദയ്‌ക്കെതിരെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് സർക്കാർ നിയമനടപടികളുമായി മുന്നോട്ടുപോയതെന്ന് ഫോറം ചൂണ്ടിക്കാട്ടി. ഗുരുദേവനെ അപമാനിക്കുന്ന സംഭവങ്ങൾ ഒരു സമുദായത്തെ…

ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം: ദുരിതത്തിലായി രോഗികൾ
Kerala

ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം: ദുരിതത്തിലായി രോഗികൾ

പത്തനംതിട്ട: ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ ജനറൽ ആശുപത്രികളിൽ വരെ അത്യന്താപേക്ഷിതമായ മരുന്നുകൾക്ക് ക്ഷാമം രൂക്ഷം. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ (KMSC) നിന്നുള്ള മരുന്ന് വിതരണം തടസ്സപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമായത്.ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ ഉൾപ്പെടെ സാധാരണക്കാർക്ക് സൗജന്യമായി ലഭിക്കേണ്ട അത്യാവശ്യ മരുന്നുകളൊന്നും നിലവിൽ ആശുപത്രി സ്റ്റോക്കുകളിൽ ലഭ്യമല്ല. പ്രമേഹം, അമിത രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സ്ഥിരം മരുന്നുകൾ ലഭിക്കാതെ വയോധികരും നിർധന രോഗികളും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ആശുപത്രിയിലെത്തുന്ന രോഗികൾക്ക് പുറത്തെ സ്വകാര്യ മെഡിക്കൽ…

മെഴുവേലി സർവീസ് സഹകരണ ബാങ്ക് കവർച്ച കേസിലെ നാല് പ്രതികൾക്ക് തടവും പിഴയും ശിക്ഷ വിധിച്ചു.
Crime, Kerala

മെഴുവേലി സർവീസ് സഹകരണ ബാങ്ക് കവർച്ച കേസിലെ നാല് പ്രതികൾക്ക് തടവും പിഴയും ശിക്ഷ വിധിച്ചു.

പത്തനംതിട്ട :കേസിലെ ഒന്നും രണ്ടും നാലും അഞ്ചും പ്രതികളെയാണ് പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. രണ്ടുവർഷവും ഏഴുമാസവും കഠിനതടവും 7,10,000 രൂപ പിഴയുമാണ് പ്രതികൾക്ക് നൽകിയിരിക്കുന്ന ശിക്ഷ. കേസിലെ ഒന്നാംപ്രതിയും കവർച്ചയുടെ മുഖ്യസൂത്രധാരനുമായിരുന്ന മെഴുവേലി സ്വദേശി ആലക്കോട് എന്ന സ്ഥലത്ത് പുത്തൻ പറമ്പിൽ വീട്ടിൽ വിനു, കൂടാതെ ഓമല്ലൂർ വില്ലേജിൽ വാഴമുട്ടം എന്ന സ്ഥലത്ത് പുന്തല പുത്തൻവീട്ടിൽ സുരേഷ് കുമാർ എടത്വ വില്ലേജിൽ ആനപ്പറമ്പാൽ തെക്കുംമുറി എന്ന സ്ഥലത്ത് നേത്യാര് പറമ്പിൽ വീട്ടിൽ സുധീഷ്…

ശബരിമലയിലെ സ്വർണ്ണ കിരീടം നഷ്ടപ്പെട്ടിട്ടില്ല: ദേവസ്വം ബോർഡ് പ്രസിഡന്റ്
Kerala

ശബരിമലയിലെ സ്വർണ്ണ കിരീടം നഷ്ടപ്പെട്ടിട്ടില്ല: ദേവസ്വം ബോർഡ് പ്രസിഡന്റ്

പത്തനംതിട്ട: ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ സ്വർണ്ണ കിരീടം കാണാതായിട്ടുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അസത്യവും അടിസ്ഥാനരഹിതവുമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു ക്ഷേത്രത്തിലെ വിലപിടിപ്പുള്ള തിരുവാഭരണങ്ങളും മറ്റ് വസ്തുക്കളും ദേവസ്വം ബോർഡിന്റെയും സ്ട്രോങ് റൂം അധികൃതരുടെയും സുരക്ഷിതമായ മേൽനോട്ടത്തിൽ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി ശബരിമലയിലെ തിരുവാഭരണങ്ങളും സ്വർണ്ണ ഉരുപ്പടികളും കൃത്യമായ ഇടവേളകളിൽ ദേവസ്വം വിജിലൻസിന്റെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഇൻവെന്ററി തിട്ടപ്പെടുത്താറുണ്ട്. നിലവിൽ ബോർഡിന്റെ രേഖകളിലുള്ള എല്ലാ സ്വർണ്ണാഭരണങ്ങളും കിരീടവും…

തൂഫാൻ പദ്ധതിയിൽ മദ്യത്തെ ഒഴിവാക്കിയത് നീതീകരിക്കാനാകില്ല: കെ.സി.ബി.സി.
Kerala

തൂഫാൻ പദ്ധതിയിൽ മദ്യത്തെ ഒഴിവാക്കിയത് നീതീകരിക്കാനാകില്ല: കെ.സി.ബി.സി.

കൊച്ചി: രാസ-ജൈവ ലഹരികൾക്കെതിരെ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് വ്യാജക്കള്ള് ഉൾപ്പെടെയുള്ള മദ്യത്തെ ‘തൂഫാൻ’ പദ്ധതിയിൽ ഉൾപ്പെടുത്താത്തത് നീതീകരിക്കാനാകില്ലെന്ന് കെ.സി.ബി.സി. ഭാരവാഹികൾ. ചെത്തുകള്ളിന് പരിധിയുള്ള സാഹചര്യത്തിൽ വ്യാജക്കള്ള് ഉൽപാദിപ്പിക്കുന്ന കേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. മദ്യത്തെ മാന്യവത്കരിക്കുന്ന നയങ്ങളോട് യോജിക്കാനാകില്ലെന്നും കെ.സി.ബി.സി. വ്യക്തമാക്കി. എ.കെ. ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെയും കാലത്തെ മദ്യനയത്തിന്റെ മാതൃകയാണ് യു.ഡി.എഫ്. സ്വീകരിക്കേണ്ടതെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഷാപ്പുകൾ ഹോട്ടലുകളാക്കി മാറ്റിയതിലൂടെ കോളേജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കിടയിൽ ലഹരി ഉപയോഗം വർധിച്ചതായും കെ.സി.ബി.സി. ആരോപിച്ചു….

ശാസ്ത്രത്തിന്റെ പാത വിട്ട് കലയുടെ സൂര്യനായി; തിരശ്ശീല വീണത് ഒരു സാംസ്കാരിക കാലഘട്ടത്തിന്
Kerala

ശാസ്ത്രത്തിന്റെ പാത വിട്ട് കലയുടെ സൂര്യനായി; തിരശ്ശീല വീണത് ഒരു സാംസ്കാരിക കാലഘട്ടത്തിന്

തിരുവനന്തപുരം: ഒരു എഞ്ചിനീയറുടെ കണക്കുകൂട്ടലുകളിൽ നിന്ന് കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തെ മാറ്റിമറിച്ച കലയുടെ വിശാല വേദിയിലേക്ക് നടന്ന അപൂർവമായ യാത്രയ്ക്ക് വിരാമം. നാടകപ്രവർത്തകനും സംവിധായകനും സാംസ്കാരിക സംഘാടകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ് അന്ത്യം. കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനായിരുന്ന അദ്ദേഹം, ‘സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി’യുടെ സ്ഥാപകനെന്ന നിലയിലും സൂര്യ ഫെസ്റ്റിവലിന്റെ അമരക്കാരനായും പതിറ്റാണ്ടുകളോളം കലാരംഗത്ത് സജീവമായിരുന്നു. കലാകാരനാകാൻ ആദ്യം തിരഞ്ഞെടുത്തത് വേദിയായിരുന്നില്ല; ശാസ്ത്രത്തിന്റെ ലോകമായിരുന്നു. മെക്കാനിക്കൽ എൻജിനീയറിങ് പഠിച്ച…

ശബരിമല വികസനം ഏറ്റെടുക്കാൻ കേന്ദ്രം തയ്യാർ: അനൂപ് ആന്റണി
Kerala

ശബരിമല വികസനം ഏറ്റെടുക്കാൻ കേന്ദ്രം തയ്യാർ: അനൂപ് ആന്റണി

By: ഷിബു കൂട്ടുംവാതുക്കൾ സംസ്ഥാനത്തിന് കഴിയുന്നില്ലെങ്കിൽ വികസനവും നടത്തിപ്പും കേന്ദ്രത്തിന് കൈമാറണം; അരവണ ക്ഷാമത്തിൽ സർക്കാരിനെതിരെ വിമർശനം പത്തനംതിട്ട: ശബരിമലയുടെ വികസനവും നടത്തിപ്പും കാര്യക്ഷമമായി നടത്താൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ലെങ്കിൽ കേന്ദ്രസർക്കാരിന് കൈമാറണമെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ആവശ്യപ്പെട്ടു. ശബരിമലയുടെ കാര്യത്തിൽ മുൻ എൽ.ഡി.എഫ്. സർക്കാരിനെക്കാൾ അനാസ്ഥയാണ് യു.ഡി.എഫ്. സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ദേവസ്വം മന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് അരവണ ക്ഷാമം ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് പിന്നിലെന്നും…

കലഞ്ഞൂരിൽ കരിമ്പുലിയുടെ സാന്നിധ്യം; ഭീതിയിൽ നാട്ടുകാർ
Kerala

കലഞ്ഞൂരിൽ കരിമ്പുലിയുടെ സാന്നിധ്യം; ഭീതിയിൽ നാട്ടുകാർ

പത്തനംതിട്ട: കലഞ്ഞൂരിൽ ജനവാസ മേഖലയ്ക്ക് സമീപം കരിമ്പുലിയെ കണ്ടതായി നാട്ടുകാർ. എലിക്കോട്, ഇരുക്കുഴി ഭാഗങ്ങളിലാണ് ഇന്നലെ രാവിലെ കരിമ്പുലിയെ കണ്ടത്. റബർ ടാപ്പിങ് തൊഴിലാളികളാണ് ആദ്യം പുലിയെ കണ്ടതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തെ വളർത്തുമൃഗങ്ങൾ ആക്രമിക്കപ്പെട്ടിരുന്നു. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മേഖലയിൽ കരിമ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതെന്നാണ് വിവരം. വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലും പുറത്തിറങ്ങാൻ നാട്ടുകാർ ഭയപ്പെടുകയാണ്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. പുലിയുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി നിരീക്ഷണ ക്യാമറകൾ…

ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഒരാൾ കൂടി കൊല്ലപ്പെട്ടു
Kerala

ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഒരാൾ കൂടി കൊല്ലപ്പെട്ടു

ഇടുക്കി: ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി മരിച്ചു. ചിന്നക്കനാൽ സ്വദേശി വിജയനാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൃഷിയിടത്തിലെ ഷെഡിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ചക്കക്കൊമ്പന്റെ മുന്നിൽപ്പെട്ട വിജയൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആന പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കാട്ടാന ആക്രമണം തുടർച്ചയായ സാഹചര്യത്തിൽ മൃതദേഹം സംഭവസ്ഥലത്തുനിന്ന് മാറ്റാൻ അനുവദിക്കാതെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. കഴിഞ്ഞ മൂന്നര മാസത്തിനിടെ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലായി കാട്ടാന ആക്രമണത്തിൽ നാല് പേരാണ് മരിച്ചത്. മേഖലയിൽ അപകടകാരികളായ മൂന്ന് കാട്ടാനകളെ പിടികൂടി…

1 … 4 5 6 7 8 … 37
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534