കോഴഞ്ചേരി: റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകക്കേസിൽ പ്രതി ജിത്തു സജി (28)യെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കൃത്യം നടന്ന സ്ഥലത്ത് പൊലീസ് സയന്റിഫിക് ഓഫീസർ, ഫിംഗർപ്രിന്റ് വിദഗ്ധർ, ഫോട്ടോഗ്രാഫർ എന്നിവർ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കവറും ഉൾപ്പെടെയുള്ള തെളിവുകളും കണ്ടെത്തി. പ്രതിക്കെതിരെ ആറന്മുള, ചേർത്തല സ്റ്റേഷനുകളിലും ചെങ്ങന്നൂർ സ്റ്റേഷനിൽ മയക്കുമരുന്ന് കേസിലും കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
അമ്മയെ തേടിയിറങ്ങിയ കുരുന്നുകൾക്ക് തുണയായി വനിതാ പൊലീസ്
പത്തനംതിട്ട: അമ്മയെ കാണാനായി ബോർഡിങ് സ്ഥാപനത്തിൽനിന്ന് ഇറങ്ങി വഴിതെറ്റി പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തിയ ആറു വയസ്സുകാരിയും പത്ത് വയസ്സുകാരനും വനിതാ പൊലീസിന്റെ സമയോചിത ഇടപെടലിൽ സുരക്ഷിതമായി രക്ഷിതാക്കളുടെ അടുത്തെത്തി. മൈലപ്രയിലെ അമല മാതാ ബഥനി ബോർഡിങ് സ്ഥാപനത്തിൽ താമസിച്ച് പഠിക്കുന്ന കുട്ടികളാണ് സ്ഥാപനത്തിൽനിന്ന് ഇറങ്ങി ബസ് സ്റ്റാൻഡിലെത്തിയത്. അമ്മയെ കാണണമെന്ന ഒന്നാം ക്ലാസ് വിദ്യാർഥിനിയുടെ ആഗ്രഹത്തെ തുടർന്ന് പത്ത് വയസ്സുകാരനും ഒപ്പം പോരുകയായിരുന്നു. രക്ഷിതാക്കളില്ലാതെ ബസ് സ്റ്റാൻഡിൽ ഇരിക്കുന്ന കുട്ടികളെ കണ്ട സ്വകാര്യ ബസ് ജീവനക്കാർ…
മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവം: കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് ജെഎംഎ പ്രതിഷേധ മാർച്ച്
കാഞ്ഞിരപ്പള്ളി: മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജേണലിസ്റ്റ് & മീഡിയ അസോസിയേഷൻ (ജെഎംഎ) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തും. ഒക്ടോബർ 3 ശനിയാഴ്ച ഉച്ചയ്ക്ക് 12ന് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലേക്കാണ് മാർച്ച്. മാധ്യമപ്രവർത്തകരുടെ സ്വതന്ത്രമായ പ്രവർത്തനത്തിനും സുരക്ഷയ്ക്കും നേരെയുള്ള അതിക്രമങ്ങൾ ഗൗരവത്തോടെ കാണണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ജെഎംഎ ആവശ്യപ്പെട്ടു. ജെഎംഎ കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷാനെതിരെയുണ്ടായ ആക്രമണം സാംസ്കാരിക സമൂഹത്തിന് അംഗീകരിക്കാനാകാത്തതാണെന്ന് സംഘടന…
മെഡിട്രീന ആശുപത്രിക്ക് ഇരട്ട ലോക റെക്കോർഡ്
തിരുവനന്തപുരം: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി മെഡിട്രീന ആശുപത്രിയും നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് രണ്ട് ലോക റെക്കോർഡുകൾ സ്വന്തമാക്കി. ഹൃദയാരോഗ്യ ബോധവത്കരണത്തിനും അന്താരാഷ്ട്ര തലത്തിലെ കാർഡിയോളജി സേവനത്തിനും ഒരേസമയം അംഗീകാരമായ നേട്ടങ്ങളാണിത്. ഒന്നാമത്തെ റെക്കോർഡ് — ‘ചലിക്കുന്ന ഹൃദയം’ 310-ഓളം വിദ്യാർഥികളെ അണിനിരത്തി ഹൃദയത്തിന്റെ ആകൃതിയിൽ മനുഷ്യച്ചങ്ങല തീർത്ത് ലൈവ് കാർഡിയോ എക്സർസൈസ് സംഘടിപ്പിച്ചതാണ് ആദ്യ ലോക റെക്കോർഡ്. ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യവും ഹൃദ്രോഗ പ്രതിരോധത്തിന്റെ ആവശ്യകതയും യുവതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്…
മാധ്യമപ്രവർത്തകനെതിരായ ആക്രമണം; ജെ.എം.എ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി
കോട്ടയം: മാധ്യമപ്രവർത്തകനും ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ) കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ മുഹമ്മദ് ഷായ്ക്കെതിരെയുണ്ടായ ആക്രമണത്തിൽ ജെ.എം.എ സംസ്ഥാന കമ്മിറ്റിയും കോട്ടയം ജില്ലാ കമ്മിറ്റിയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള അവകാശത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ഇത്തരം സംഭവങ്ങളെന്ന് ജെ.എം.എ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ഇത്തരം ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും കമ്മിറ്റി വ്യക്തമാക്കി. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന കമ്മിറ്റി…
റിസോർട്ടിലെ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു
പത്തനംതിട്ട: മാരാമൺ ചെട്ടിമുക്കിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശിനി ദിൻഷ (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കീഴുകര സ്വദേശി ജിത്തുവിനെ കോയിപ്രം പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. റിസോർട്ടിലെത്തിയ ജിത്തു ദിൻഷയുടെ കഴുത്തിൽ പലതവണ കുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. റിസോർട്ടിൽ ട്രെയിനിയായി ജോലി ആരംഭിച്ച് രണ്ടാഴ്ച മാത്രമായിരുന്നു ദിൻഷയ്ക്ക്. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സമീപത്തുണ്ടായിരുന്ന…
മദ്യപിച്ച് വാഹനമോടിച്ചെന്ന് പരാതി; യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ കേസ്
കോഴിക്കോട്: മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ച് പൊതുജനങ്ങളുടെ ജീവന് അപകടമുണ്ടാക്കിയെന്ന പരാതിയിൽ യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. എരഞ്ഞിപ്പാലം സരോവരം ഭാഗത്ത് തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. അശ്വന്ത് ഓടിച്ച വാഹനം രണ്ട് കാറുകളിലും ഒരു ഇരുചക്രവാഹനത്തിലും ഇടിച്ചതായാണ് പരാതി. അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ പോകാൻ ശ്രമിച്ച അശ്വന്തിനെ നാട്ടുകാർ തടഞ്ഞുവയ്ക്കുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ നടക്കാവ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ച് പൊതുജനങ്ങളുടെ ജീവന് അപകടം…
ബാർ ഉടമസ്ഥരിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന് ആരോപണം ;ജി.എസ്.ടി. ജോയിന്റ് കമ്മിഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് റെയ്ഡ്
14.10 ലക്ഷം രൂപയും 788 യുഎസ് ഡോളറും പിടിച്ചെടുത്തു; 2.89 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനമെന്ന് പ്രാഥമിക കണ്ടെത്തൽ കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന ജി.എസ്.ടി. ജോയിന്റ് കമ്മിഷണർ പ്രജനി രാജന്റെ കൊച്ചിയിലെ ഓഫീസിലും വസതികളിലും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ മിന്നൽ പരിശോധന. തേവരയിലെ ജി.എസ്.ടി. ജോയിന്റ് കമ്മിഷണർ ഓഫീസിലും പച്ചാളത്തെ രണ്ട് വസതികളിലുമാണ് ശനിയാഴ്ച ഒരേസമയം പരിശോധന നടത്തിയത്. പരിശോധനയിൽ കണക്കിൽപ്പെടാത്തതായി കണ്ടെത്തിയ 14.10 ലക്ഷം രൂപയും 788…
സഹകരണ മേഖലയ്ക്ക് ചിറക്; ‘കോ-കേരള’ വിമാനക്കമ്പനി വരുന്നു
അടുത്ത ഓണത്തിന് സർവീസ് തുടങ്ങാൻ ലക്ഷ്യം; 200 സഹകരണ സംഘങ്ങളിൽനിന്ന് മൂലധനം സമാഹരിക്കും പത്തനംതിട്ട: സഹകരണ മേഖലയിലെ പങ്കാളിത്തത്തോടെ കേരളത്തിൽ പുതിയ വിമാനക്കമ്പനി ആരംഭിക്കുന്നതിനുള്ള പദ്ധതിക്ക് സഹകരണ വകുപ്പിന്റെ അനുമതി ലഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. ‘കോ-കേരള’ എന്ന പേരിൽ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. അടുത്ത ഓണത്തോടെ വിമാന സർവീസ് ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് പദ്ധതിയുടെ ചീഫ് പ്രൊമോട്ടർ സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു. ‘കേരള സിവിൽ ഏവിയേഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി’ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾക്ക് സഹകരണ…
റേഷൻ കാർഡ് വിവാദം വീണ്ടും ചൂടുപിടിക്കുന്നു; ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് തിരിച്ചടി
പത്തനംതിട്ട: വ്യാജ മേൽവിലാസവും റേഷൻ കാർഡിലെ ക്രമക്കേടും സംബന്ധിച്ച പരാതിയിൽ കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വീണ്ടും തിരിച്ചടി. വ്യാജ രേഖകൾ ഉപയോഗിച്ച് റേഷൻ കാർഡിൽ പേര് ഉൾപ്പെടുത്തിയെന്ന പരാതിയിൽ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ സ്വീകരിച്ച നടപടികൾ ഹൈക്കോടതി മരവിപ്പിച്ചു. കൊല്ലശേരിൽ കുടുംബം നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. പുതിയ റേഷൻ കാർഡ് എടുക്കണമെന്ന സപ്ലൈ ഓഫീസറുടെ നിർദേശത്തിനെതിരെയാണ് കൊല്ലശേരിൽ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി സപ്ലൈ ഓഫീസർ…












