ചെന്നൈ :നാല് ദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ രാവിലെ 11 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് ചടങ്ങുകൾ നടക്കുക. ഗവർണർ രാജേന്ദ്ര അർലേക്കറുമായി രാജ്ഭവനിൽ നടത്തിയ മൂന്നാം വട്ട കൂടിക്കാഴ്ചയിലാണ് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം വിജയ് ഉന്നയിച്ചത്. ആദ്യ രണ്ട് തവണയും പിന്തുണ വ്യക്തമാക്കുന്ന രേഖകൾ ആവശ്യപ്പെട്ട ഗവർണർക്ക് മുന്നിൽ, ഇത്തവണ 120 എം.എൽ.എമാരുടെ പിന്തുണ ഉറപ്പാക്കിയാണ് വിജയ്…
ഭരണമാറ്റം ഉറപ്പായതോടെ സർവീസ് രംഗത്ത് പോര് മുറുകുന്നു; സ്ഥലംമാറ്റത്തിനായി സംഘടനകളുടെ വടംവലി
തിരുവനന്തപുരം:സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പായതോടെ സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫീസുകൾ വരെയുള്ള അധികാര കേന്ദ്രങ്ങളിൽ വൻ അഴിച്ചുപണിക്ക് തുടക്കമായി. പുതിയ മുഖ്യമന്ത്രിയും മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിന് മുൻപ് തന്നെ സുപ്രധാന വകുപ്പുകളിലെ തന്ത്രപ്രധാന തസ്തികകൾ പിടിച്ചെടുക്കാൻ യുഡിഎഫ് അനുകൂല സർവീസ് സംഘടനകൾ നീക്കം സജീവമാക്കി. ഇതോടെ കഴിഞ്ഞ എട്ട് വർഷമായി നിലനിന്നിരുന്ന എൻജിഒ യൂണിയന്റെ ആധിപത്യത്തിന് അന്ത്യം കുറിക്കാനാണ് എൻജിഒ അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകളുടെ ശ്രമം. സമ്മർദ്ദത്തിൽ ഉദ്യോഗസ്ഥർ; അഡീഷണൽ ഡയറക്ടർ അവധിയിൽ തദ്ദേശഭരണം, റവന്യൂ, വിദ്യാഭ്യാസം,…





