തിരുവനന്തപുരം : ഭരണമാറ്റത്തിന് പിന്നാലെ കിഫ്ബി സിഇഒ കെ.എം. എബ്രഹാം സ്ഥാനം ഒഴിഞ്ഞു. കിഫ്ബിയുടെ രൂപീകരണം മുതൽ സിഇഒ പദവിയിലിരുന്ന അദ്ദേഹം, ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച ശേഷവും ക്യാബിനറ്റ് പദവിയോടെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായും കിഫ്ബി അമരക്കാരനായും തുടർന്നു വരികയായിരുന്നു. സിഎജി റിപ്പോർട്ടിലെ വിമർശനങ്ങൾ, ഉദ്യോഗസ്ഥ തലത്തിലെ എതിർപ്പുകൾ, പ്രതിപക്ഷ ആരോപണങ്ങൾ എന്നിവയ്ക്കിടയിലും അന്നത്തെ മുഖ്യമന്ത്രിയുടെ പൂർണ്ണ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു. നിലവിൽ അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് കിഫ്ബിയുടെ താത്കാലിക ചുമതല കൈമാറിയിരിക്കുന്നത്. യുഡിഎഫ് സർക്കാർ…
ശബരിമല കേസ്: യങ് ലോയേഴ്സ് അസോസിയേഷന് എതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം നടത്തി
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഹർജിക്കാരായ യങ് ലോയേഴ്സ് അസോസിയേഷനെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് സുപ്രീംകോടതി. വിശ്വാസപരമായ കാര്യങ്ങളിൽ ഇടപെടാൻ നിങ്ങൾ ആരാണെന്നും സംഘടനയുടെ താൽപ്പര്യം എന്താണെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന ചോദിച്ചു. “നിങ്ങൾക്ക് എന്താണ് ശബരിമലയിൽ കാര്യം? നിങ്ങൾ രാജ്യത്തിന്റെ മുഖ്യമന്ത്രിയാണോ?” എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഭിഭാഷകനോട് ആരാഞ്ഞു. യുവ അഭിഭാഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ സംഘടനയോട് നിർദ്ദേശിച്ച കോടതി, നിയമത്തെ ദുരുപയോഗം ചെയ്യുകയാണ് അസോസിയേഷൻ ചെയ്യുന്നതെന്ന് പരിഹസിച്ചു. സംഘടനയുടെ പ്രസിഡന്റ് ആരാണെന്ന…
തിരിച്ചടികൾ പോരാട്ടങ്ങളുടെ അവസാനമല്ല; കേരളത്തിന്റെ വലതുപക്ഷവത്കരണത്തിനെതിരെ തീഷ്ണമായ സമരം വേണം: പി. ജയരാജൻ
കണ്ണൂർ: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം സി.പി.ഐ.എമ്മിനെ സംബന്ധിച്ച് ഒന്നിന്റെയും അവസാനമല്ലെന്ന് പാർട്ടി നേതാവ് പി. ജയരാജൻ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ത്യാഗഭരിതമായ സമരചരിത്രമുണ്ടെന്നും പാർലമെന്റിലെ അംഗബലം നോക്കിയല്ല ഇടതുപക്ഷത്തിന്റെ സ്വാധീനം വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വലതുപക്ഷവത്കരണത്തിനെതിരെ വരുംദിവസങ്ങളിൽ ശക്തമായ പോരാട്ടങ്ങൾ ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള മോദി സർക്കാരിന്റെ നീക്കത്തെ കർഷകർ ചെറുത്തുതോൽപ്പിച്ചത് ഇടതുപക്ഷത്തിന് പാർലമെന്റിലുള്ള അംഗബലം കൊണ്ടല്ലെന്ന് ജയരാജൻ ഓർമ്മിപ്പിച്ചു. നോയിഡയിലുൾപ്പെടെ നടന്ന തൊഴിലാളി പ്രക്ഷോഭങ്ങളും ഉത്തരേന്ത്യയിലെ ഐതിഹാസികമായ…






