തിരുവനന്തപുരം :കേരള രാഷ്ട്രീയത്തിൽ പരസ്പര ബഹുമാനത്തിന്റെ പുതിയൊരു മാതൃക തീർത്ത് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വസതിയിലെത്തി സന്ദർശിച്ചു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലെത്തിയ സതീശനെ പിണറായി വിജയൻ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പിണറായിയെ നേരിട്ട് ക്ഷണിക്കാനാണ് താൻ എത്തിയതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഭരണം എന്നത് ഒരു തുടർച്ചയാണെന്നും, മുൻ സർക്കാർ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ പുതിയ സർക്കാർ നിർത്തിവെക്കേണ്ടതില്ലെന്നും…
രാജ്യത്ത് ഇന്ധനവിലയിൽ വൻ വർധനവ്; പെട്രോളിനും ഡീസലിനും മൂന്ന് രൂപ കൂടി
ദില്ലി :രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് മൂന്ന് രൂപ വീതം വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ നിലവിൽ വന്നതോടെ സാധാരണക്കാരുടെ ബജറ്റിനെ ബാധിക്കുന്ന വലിയൊരു വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ മാറ്റ പ്രകാരം കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 108.74 രൂപയും ഡീസലിന് 97.63 രൂപയുമാണ് നൽകേണ്ടത്. പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങൾ ആഗോള ഊർജ്ജ വിപണിയെ ബാധിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ നടപടി. ഇന്ധന ഉപയോഗം കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നടത്തിയ പ്രസ്താവന വില വർധനവിന്റെ…





