തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേൽക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുമ്പോഴും, കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനം വൈകുമെന്ന് സൂചന. മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരുമായിരിക്കും ആദ്യഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്യുക. ഹൈക്കമാൻഡിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും കോൺഗ്രസ് മന്ത്രിമാരെ നിശ്ചയിക്കുക. മന്ത്രിമാരെ തീരുമാനിക്കുമ്പോൾ ഗ്രൂപ്പ് താല്പര്യങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്നും ‘മെറിറ്റ്’ മാത്രമായിരിക്കണം ഏക മാനദണ്ഡമെന്നും രാഹുൽ ഗാന്ധി കർശന നിർദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയെ ഔദ്യോഗികമായി തിരഞ്ഞെടുത്ത ശേഷം മാത്രമേ മന്ത്രിമാരുടെ കാര്യത്തിൽ വിശദമായ ചർച്ചകൾ പാർട്ടിയിൽ നടക്കുകയുള്ളൂ. ഗ്രൂപ്പുകൾക്കിടയിൽ പോര് മുറുകുന്നു…




