തിരുവനന്തപുരം: കേരളത്തിൽ പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കവെ, മന്ത്രിമാരെയും അവർക്കുള്ള വകുപ്പുകളെയും കുറിച്ചുള്ള അന്തിമ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. മുന്നണിയിലെ പ്രമുഖ കക്ഷികളുമായി കോൺഗ്രസ് നേതൃത്വം നടത്തുന്ന ഉഭയകക്ഷി ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ഇന്ന് വൈകുന്നേരത്തോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചനകൾ. മുന്നണിയിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന് കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും അഞ്ച് മന്ത്രിസ്ഥാനങ്ങൾ ലഭിക്കാനാണ് ശക്തമായ സാധ്യതയെന്നും, ലീഗ് നേതൃത്വം മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ ഭൂരിഭാഗവും കോൺഗ്രസ് അംഗീകരിച്ചതായും അറിയുന്നു….




