കണക്കുകൾ ബോധിപ്പിച്ചില്ല; എസ്എൻഡിപി യോഗം ഭാരവാഹികൾ ഉൾപ്പെടെ 170 പേരെ ഹൈക്കോടതി അയോഗ്യരാക്കി
Kerala

കണക്കുകൾ ബോധിപ്പിച്ചില്ല; എസ്എൻഡിപി യോഗം ഭാരവാഹികൾ ഉൾപ്പെടെ 170 പേരെ ഹൈക്കോടതി അയോഗ്യരാക്കി

Spread the love

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള 170 ബോർഡ് അംഗങ്ങളെ ഹൈക്കോടതി അയോഗ്യരാക്കി. ഒമ്പത് വർഷമായി യോഗത്തിന്റെ വാർഷിക വരവ്-ചെലവ് കണക്കുകൾ കൃത്യമായി ബോധിപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഈ സുപ്രധാന നടപടി. 2024 മുതൽ കോടതിയുടെ പരിഗണനയിലുള്ള കേസിലാണ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.

​വെള്ളാപ്പള്ളി നടേശന് പുറമെ വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്റ് എം.എൻ. സോമൻ, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങി ബോർഡ് അംഗങ്ങളായ 170 പേർക്കാണ് സ്ഥാനനഷ്ടം സംഭവിച്ചത്. മൂന്ന് വർഷം തുടർച്ചയായി അക്കൗണ്ടുകൾ സമർപ്പിച്ചില്ലെങ്കിൽ ഭാരവാഹികളെ അയോഗ്യരാക്കാം എന്ന നിയമപരമായ നിരീക്ഷണമാണ് കോടതി നടത്തിയത്.

​2014 മുതൽ അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കുന്നതിൽ വീഴ്ച വരുത്തിയതായും ഡയറക്ടർമാർക്ക് ആവശ്യമായ ഡിൻ (DIN) നമ്പർ ഇല്ലെന്നും കോടതി കണ്ടെത്തി. എസ്എൻഡിപി യോഗത്തിന്റെ ഭരണസംവിധാനത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നതാണ് ഈ വിധി. വരും ദിവസങ്ങളിൽ യോഗത്തിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾ സംബന്ധിച്ച് പുതിയ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.

12/03/2026
March 2026
S M T W T F S
1234567
891011121314
15161718192021
22232425262728
293031  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534