കൊല്ലം: പുതിയകാവ് ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ്ണമാല മോഷ്ടിച്ച കേസിൽ രണ്ട് തമിഴ്‌നാട് സ്വദേശികളെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കള്ളക്കുറിച്ചി ചിന്നസേലം സ്വദേശികളായ ശശികുമാർ (25), മഹാലക്ഷ്മി (60) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച (ജൂൺ 21) വൈകിട്ട് 7.30-ഓടെയായിരുന്നു സംഭവം. ക്ഷേത്ര കോമ്പൗണ്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ, ആദിദേവത വിഗ്രഹത്തിൽ ചാർത്തിയിരുന്ന 13 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ ലോക്കറ്റോടുകൂടിയ മാല കവരുകയായിരുന്നു. ക്ഷേത്രത്തിനുള്ളിൽ അപരിചിതരായ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ക്ഷേത്രം…
പ്രിയദർശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി തള്ളി; പ്രതിസന്ധിയിലായി സ്വകാര്യ ബസ് മേഖല, തൃശൂരിൽ സർവീസുകൾ നിർത്തിവെച്ചു
കൊച്ചി/തൃശൂർ:സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതിക്കെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, ഇത് ലിംഗാടിസ്ഥാനത്തിലുള്ള വേർതിരിവാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ ഹർജി എത്തിയത്. ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശത്തിന്റെ (അനുച്ഛേദം 14, 15) ലംഘനമാണ് പദ്ധതിയിലൂടെ ഉണ്ടാകുന്നതെന്നായിരുന്നു ഹർജിക്കാരന്റെ പ്രധാന ആരോപണം. എന്നാൽ, ഈ ഭരണഘടനാവിരുദ്ധത വ്യക്തമാക്കാൻ ഹർജിക്കാരന് സാധിച്ചില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്. വരുമാന നഷ്ടം: സർവീസ് നിർത്തിവെച്ച് ബസ്സുടമകൾ കോടതിയിൽ നിന്ന് പദ്ധതിക്ക്…
തോട്ടപ്പള്ളി മുതൽ എടയാർ വരെ കരിമണൽ ‘കച്ചവടം’; നിഗൂഢതകളുടെ ചുരുളഴിച്ച് ‘കരിമണലിൽ പൂഴ്ത്തിയ കണക്കുകൾ
തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ പിടിച്ചുലയ്ക്കുന്ന സിഎംആർഎൽ-എക്സാലോജിക് മാസപ്പടി വിവാദങ്ങൾക്കും ശശിധരൻ കർത്തയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾക്കും പിന്നാലെ, സംസ്ഥാനത്തെ കരിമണൽ കൊള്ളയുടെ ഞെട്ടിക്കുന്ന വസ്തുതകൾ പുറത്തേക്ക്. കരിമണൽ കമ്പനിയുടെ സുഗമമായ നടത്തിപ്പിനായി അധികാരകേന്ദ്രങ്ങളുമായി നടത്തിയ വഴിവിട്ട ഇടപാടുകളുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ദുരന്തനിവാരണത്തിന്റെ മറവിൽ ആലപ്പുഴ തോട്ടപ്പള്ളിയിൽ നിന്ന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന കരിമണൽ കണക്കില്ലാതെ കടത്തിയതിനെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ ‘കരിമണലിൽ പൂഴ്ത്തിയ കണക്കുകൾ’ എന്ന അന്വേഷണാത്മക പരമ്പരയാണ് ഈ വലിയ അഴിമതിയിലേക്ക് വീണ്ടും വെളിച്ചം വീശുന്നത്. ദുരന്തനിവാരണത്തിന്റെ…






