ന്യൂഡൽഹി: സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് ദിവസങ്ങളായി പ്രതിസന്ധിയിലായിരുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയത്തിനുള്ള പോർട്ടൽ ഒടുവിൽ പ്രവർത്തനക്ഷമമായി. വെബ്‌സൈറ്റ് ഉടൻ ശരിയാകുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ നീണ്ടത് ഇന്നലെ രാവിലെ മുതൽ അപേക്ഷിക്കാൻ കാത്തിരുന്ന നിരവധി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കടുത്ത ആശങ്കയിലാഴ്ത്തിയിരുന്നു. ഓൺ സ്‌ക്രീൻ മാർക്കിംഗ് വഴിയുള്ള മൂല്യനിർണയത്തിനെതിരെ വ്യാപകമായ പരാതികളും ആരോപണങ്ങളും ഉയരുന്നതിനിടെയാണ് പോർട്ടലിന്റെ പ്രവർത്തനവും അവതാളത്തിലായത്. കഴിഞ്ഞ ദിവസങ്ങളിൽ സിബിഎസ്ഇ വെബ്‌സൈറ്റിന് നേരെ സൈബർ ആക്രമണം ഉണ്ടായതായി അധികൃതർ സമ്മതിച്ചിരുന്നു. വിഷയം കടുത്ത വിവാദമായതോടെ…




