ചെന്നൈ: ദിവസങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചു. അണ്ണാമലൈ സമർപ്പിച്ച അഞ്ചു പേജുള്ള രാജി അപേക്ഷ സ്വീകരിച്ചതായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പ്രസ്താവനയിലൂടെ ഔദ്യോഗികമായി അറിയിച്ചു. ബിജെപി വിടുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെ, ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സമൂഹമാധ്യമങ്ങളിലൂടെ പൊതുജനങ്ങളുമായി സംവദിക്കുമെന്ന് അണ്ണാമലൈ പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് രാജി അംഗീകരിച്ചുകൊണ്ടുള്ള കേന്ദ്ര നേതൃത്വത്തിന്റെ വാർത്താക്കുറിപ്പ് പുറത്തുവന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഡൽഹിയിലെത്തിയ അണ്ണാമലൈ, ദേശീയ…
മാസപ്പടി കേസ്: സി.എം.ആർ.എല്ലിന് കനത്ത തിരിച്ചടി; ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ഉൾപ്പെട്ട മാസപ്പടി കേസിൽ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിന് (CMRL) കേരള ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കമ്പനിയും ഉദ്യോഗസ്ഥരും സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇ.ഡി അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പൂർണ്ണമായും ശരിവെക്കുകയായിരുന്നു. പ്രാഥമിക ഘട്ടത്തിലുള്ള ഒരു…
സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോടിയേരിയുടെ ഭാര്യ വിനോദിനി; ‘വിളിച്ചാൽ ഫോൺ പോലും എടുക്കില്ല
തിരുവനന്തപുരം: അന്തരിച്ച മുൻ സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെ പാർട്ടി അവഗണിക്കുന്നതായി ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ ഗുരുതര ആരോപണം. കോടിയേരിയുടെ വിയോഗത്തിന് ശേഷം പാർട്ടി തങ്ങളെ തിരിഞ്ഞുനോക്കുന്നില്ലെന്നും, ആവശ്യങ്ങൾക്കായി വിളിച്ചാൽ ഉന്നത നേതാക്കൾ ഫോൺ പോലും എടുക്കാൻ കൂട്ടാക്കുന്നില്ലെന്നുമാണ് വിനോദിനി ആരോപിക്കുന്നത്. ‘പച്ചക്കുതിര’ മാസികയിൽ എഴുതിയ ലേഖനത്തിലാണ് സിപിഎം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന രൂക്ഷമായ വിമർശനങ്ങൾ അവർ ഉന്നയിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ നിലവിലെ സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എം.വി. ഗോവിന്ദനെ ലക്ഷ്യംവെച്ചാണ്…






