ന്യൂഡൽഹി: സി.ജെ.പി സ്ഥാപകൻ അഭിജിത്ത് ദീപ്കെ ഡൽഹിയിലെത്തി. അമേരിക്കയിൽ നിന്നും വിമാനമാർഗം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങും. നീറ്റ് (NEET) പരീക്ഷാ നടത്തിപ്പിൽ തുടർച്ചയായി ഉണ്ടായ ഗുരുതര വീഴ്ചകൾ മുൻനിർത്തി കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ശക്തമായ ആവശ്യവുമായാണ് സി.ജെ.പി തെരുവിലിറങ്ങുന്നത്. ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ദേശീയ തലത്തിൽ മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് പരീക്ഷാ നടത്തിപ്പിൽ രണ്ടുതവണയാണ് വലിയ രീതിയിലുള്ള വീഴ്ചകൾ…
കോതമംഗലം സി.ഐക്കെതിരെ ഭീഷണിയുമായി അർജുൻ ആയങ്കി: ‘പെൻഷൻ വാങ്ങി ജീവിക്കാൻ അനുവദിക്കില്ല
കോതമംഗലം: കോതമംഗലം പൊലീസ് ഇൻസ്പെക്ടർ പ്രശാന്തിനെതിരെ പരസ്യ ഭീഷണിയുമായി സ്വർണ്ണക്കടത്ത്-ക്വട്ടേഷൻ കേസുകളിലെ പ്രതി അർജുൻ ആയങ്കി. കോതമംഗലത്തെ ഒരു റിസോർട്ടിൽ സുഹൃത്തുക്കളോടൊപ്പം പാർട്ടി നടത്തുന്നതിനിടയിൽ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അർജുൻ ആയങ്കിയെ പിടികൂടിയിരുന്നു. വലിയൊരു കുറ്റകൃത്യത്തിനായുള്ള ഗൂഢാലോചനയ്ക്കിടയിലാണ് പ്രതിയെ പിടികൂടിയതെന്നാണ് പൊലീസിന്റെ ആരോപണം. ഇതിന് പിന്നാലെയാണ് സി.ഐക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അർജുൻ ഭീഷണി മുഴക്കിയത്. “പെൻഷൻ വാങ്ങി സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ല” എന്നും, തന്റെ ജീവിതം നശിപ്പിച്ച ഉദ്യോഗസ്ഥനോട് “യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു” എന്നുമാണ് അർജുൻ ആയങ്കി ഫേസ്ബുക്കിൽ…





