പെരുന്ന:എംഎൽഎ ആയിരിക്കുമ്പോഴും മന്ത്രിയായിരിക്കുമ്പോഴും എൻഎസ്എസ് നേതൃനിരയുടെ മുൻനിര മുഖമായിരുന്ന കെ. ബി. ഗണേഷ് കുമാറിന് ഒടുവിൽ സമുദായത്തിന്റെ പരമോന്നത സമിതിയായ ഡയറക്ടർ ബോർഡ് സ്ഥാനവും നഷ്ടമായി. കാലാവധി കഴിഞ്ഞതിനെത്തുടർന്നാണ് ഗണേഷ് കുമാറിനെ ഡയറക്ടർ ബോർഡിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ, ഇതേസമയം കാലാവധി പൂർത്തിയാക്കിയ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഉൾപ്പെടെയുള്ള മറ്റ് എട്ട് അംഗങ്ങൾക്കും അംഗത്വം പുതുക്കി നൽകിയപ്പോൾ ഗണേഷ് കുമാറിനെ മാത്രം ബോധപൂർവ്വം ഒഴിവാക്കുകയായിരുന്നു. കുന്നത്തൂർ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് വി….
കുംഭമേള വൈറൽ താരത്തിന് സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം
കൊച്ചി: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ ഉത്തരേന്ത്യൻ പെൺകുട്ടിക്ക് സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടി സമർപ്പിച്ച ഹർജിയിലാണ് സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയ്ക്ക് (SHO) കോടതി നിർദേശം നൽകിയത്. താൻ ഇപ്പോൾ കേരളത്തിൽ ആയതുകൊണ്ടാണ് ജീവനോടെയിരിക്കുന്നതെന്നും, മധ്യപ്രദേശിലേക്ക് തിരികെ പോയാൽ ദുരഭിമാനക്കൊലയ്ക്ക് ഇരയായേക്കുമെന്നും പെൺകുട്ടി കോടതിയെ ബോധിപ്പിച്ചു. പ്രായത്തെച്ചൊല്ലി തർക്കം; വ്യാജ സർട്ടിഫിക്കറ്റ് ആരോപണവുമായി കമ്മീഷൻ തനിക്ക് പ്രായപൂർത്തിയായെന്നാണ് പെൺകുട്ടി അവകാശപ്പെടുന്നത്. എന്നാൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന നിലപാടിലാണ് മധ്യപ്രദേശ് സർക്കാർ….
മൈക്രോഫിനാൻസ് തട്ടിപ്പ്: വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടറുടെ അംഗീകാരം
കൊച്ചി: എസ്എൻഡിപി യോഗം മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടർ അംഗീകാരം നൽകി. ഹൈക്കോടതിയിലാണ് വിജിലൻസ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 2014-ൽ വയനാട് എസ്എൻഡിപി യൂണിയന് 10 ലക്ഷം രൂപ അനുവദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ ക്രമക്കേടിലാണ് ഈ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. വെള്ളാപ്പള്ളി നടേശൻ, എം.എൻ. സോമൻ, വയനാട് യൂണിയൻ ഭാരവാഹികൾ, ചില സർക്കാർ ഉദ്യോഗസ്ഥർ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയിട്ടുള്ളതിനാൽ,…






