ശബരിമല: ശബരിമല സന്നിധാനത്തെ ശ്രീകോവിലിന്റെ മേൽക്കൂരയിൽ കണ്ടെത്തിയ അസാധാരണമായ നിറവ്യത്യാസം നെയ്യാണെന്ന് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ശ്രീകോവിലിന്റെ മുകളിലേക്ക് നെയ്യൊഴിച്ചതാണ് ഇതിന് കാരണമായതെന്ന് അധികൃതർ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ശ്രീകോവിലിന്റെ സ്വർണ്ണം പൊതിഞ്ഞ മേൽക്കൂരയിൽ മൂന്നിടത്തായി അസാധാരണമായ രീതിയിൽ നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടത്. ഇതേത്തുടർന്ന് തിരുവാഭരണ കമ്മീഷണർ അടക്കമുള്ള പ്രമുഖ ഉദ്യോഗസ്ഥർ ഉടനടി സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. പ്രാഥമിക പരിശോധനയിൽ തന്നെ ഇത് നെയ്യാണെന്ന് വ്യക്തമായിരുന്നു. തുടർന്ന് സ്പെഷ്യൽ കമ്മീഷണറുടെ പ്രത്യേക അനുമതിയോടെ ഇന്ന്…
പകർച്ചവ്യാധി പ്രതിരോധം: സംസ്ഥാനത്ത് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തുടർച്ചയായി മൂന്ന് ദിവസം ‘ഡ്രൈ ഡേ’ ആചരിക്കാൻ തീരുമാനം. മഴക്കാല പൂർവശുചീകരണത്തിൽ കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കുന്നതിനാണ് ആരോഗ്യ വകുപ്പിന്റെ അടിയന്തര ഇടപെടൽ. ജില്ലാ മെഡിക്കൽ ഓഫീസർമാരുമായി (ഡി.എം.ഒ) നടത്തിയ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച നിർദേശം ഉയർന്നത്. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നത് തടയാൻ മുന്നൊരുക്കങ്ങളും പ്രതിരോധ നടപടികളും ശക്തമാക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി നിർദേശിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ മൂന്ന് ദിവസങ്ങളിലായി…
മാസപ്പടി കേസ്: വീണ വിജയൻ ഇ.ഡിക്ക് മുന്നിൽ ഹാജരായി; ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് എത്തിയത്
കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ടി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായി. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഇന്ന് രാവിലെ 10.30 ഓടെയാണ് വീണ എത്തിയത്. ഭർത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസും വീണയ്‌ക്കൊപ്പമുണ്ടായിരുന്നു. സിഎംആർഎല്ലുമായി (CMRL) നടത്തിയ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങളാണ് ഇ.ഡി വീണയിൽ നിന്ന് ചോദിച്ചറിയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകാൻ ഇ.ഡി വീണയ്ക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും, അനാരോഗ്യത്തെ തുടർന്ന് കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു….






