മെഡിക്കൽ കോളേജിലും രക്ഷയില്ല! തൃശൂരിൽ കാർ പാർക്കിങ്ങിൽ വെച്ച് വനിതാ ഡോക്ടർക്ക് പാമ്പുകടിയേറ്റു തൃശൂർ: സുരക്ഷാ മുൻകരുതലുകൾ ഏറെയുള്ള മെഡിക്കൽ കോളേജ് വളപ്പിലും പാമ്പ് ഭീതി. തൃശൂർ മെഡിക്കൽ കോളേജിലെ പീഡിയാട്രിക് (കുട്ടികളുടെ) വിഭാഗം ഡോക്ടർ ശ്രേയയ്ക്കാണ് പാമ്പുകടിയേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഹോസ്പിറ്റൽ പരിസരത്തെ കാർ പാർക്കിങ് ഏരിയയിൽ വെച്ചാണ് ഡോക്ടർക്ക് പാമ്പുകടിയേറ്റതെന്നാണ് സംശയം. രാവിലെ ജോലിക്ക് കയറാനായി കാർ പാർക്ക് ചെയ്ത് പുറത്തിറങ്ങുന്നതിനിടെ പാമ്പ് കാലിൽ കടിക്കുകയായിരുന്നു. കാലിന്റെ പിൻഭാഗത്താണ് കടിയേറ്റത്….




