ശാസ്താംകോട്ട: ജില്ലയിൽ ലഹരിമാഫിയക്കെതിരെ എക്സൈസ് വകുപ്പ് ശക്തമാക്കിയ ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട. വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 130.762 ഗ്രാം സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി കുപ്രസിദ്ധ കുറ്റവാളി എക്സൈസ് സംഘത്തിന്റെ പിടിയിലായി. കാർത്തികപ്പള്ളി താലൂക്കിൽ കാർത്തികപ്പള്ളി വില്ലേജിൽ ശ്രീമന്ദിരം വീട്ടിൽ അനിൽകുമാറിന്റെ മകൻ അതുൽ ദേവ് (29) ആണ് അറസ്റ്റിലായത്. മൈനാഗപ്പള്ളി തോപ്പിൽമുക്ക്–പേരൂർ ജംഗ്ഷൻ ഭാഗത്ത് ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. ഷഫീക്കിന്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല വാഹന പരിശോധനയ്ക്കിടെയാണ് പ്രതി വലയിലായത്….




