ബിന്ദു കൃഷ്ണയുടെ ഇടപെടൽ; വെള്ളപ്പൊക്കത്തിൽ തകർന്ന ക്ഷീരകർഷകന് പുതുജീവൻ
Kerala

ബിന്ദു കൃഷ്ണയുടെ ഇടപെടൽ; വെള്ളപ്പൊക്കത്തിൽ തകർന്ന ക്ഷീരകർഷകന് പുതുജീവൻ

Spread the love

കോട്ടയം : വെള്ളപ്പൊക്കത്തിൽ ഉപജീവനമാർഗം തകർന്ന ക്ഷീരകർഷകന് ആശ്വാസമായി മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ്. തീക്കോയി സ്വദേശിയായ അനിൽകുമാറിന് വെള്ളപ്പൊക്കത്തിൽ 11 പശുക്കളെ നഷ്ടമായിരുന്നു. ഇതിനെത്തുടർന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നേരിട്ടെത്തി നാല് പശുക്കളും കാലിത്തീറ്റയും കൈമാറി.

കൈമാറിയ നാല് പശുക്കളിൽ രണ്ടെണ്ണം ഗർഭിണികളാണ്. ക്ഷീരകർഷകന്റെ ജീവിതം സാധാരണനിലയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ആദ്യഘട്ട സഹായമായാണ് പശുക്കളെ കൈമാറിയതെന്ന് മന്ത്രി പറഞ്ഞു.

കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ, വെറ്ററിനറി ടീച്ചേഴ്സ് അസോസിയേഷൻ, കെ.എൽ.ഡി.ബി, മിൽമ, ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ, കേരള ഫീഡ്സ് എന്നിവയുടെ സഹകരണത്തോടെയാണ് സഹായം ലഭ്യമാക്കിയത്.

ദുരിതബാധിതർക്കൊപ്പം സർക്കാർ എല്ലാ ഘട്ടത്തിലും ഉണ്ടാകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. വെള്ളപ്പൊക്കത്തിൽ ഉണ്ടായ നഷ്ടത്തിന് അർഹമായ ധനസഹായം വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി സഹായം എത്തിക്കുമെന്നും അവർ അറിയിച്ചു.

ക്ഷീരകർഷകരുടെ ദുരിതത്തിന് ആശ്വാസമേകുന്ന നടപടികൾ തുടർന്നും സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു

04/08/2026
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534