Date: September 21st, 2026

വട്ടവട ദുരന്തം: ഇടുക്കിയിൽ രാത്രികാല യാത്രാവിലക്ക് തുടരും
Kerala

വട്ടവട ദുരന്തം: ഇടുക്കിയിൽ രാത്രികാല യാത്രാവിലക്ക് തുടരും

By : ഷിബു കൂട്ടുംവാതുക്കൾ സബ് എഡിറ്റർ ഇടുക്കി: വട്ടവടയിലുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ മഴക്കെടുതി സാഹചര്യങ്ങൾ വിലയിരുത്താൻ മന്ത്രി അനൂപ് ജേക്കബിന്റെ നേതൃത്വത്തിൽ അടിമാലിയിൽ അവലോകന യോഗം ചേർന്നു. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തി. മഴയുടെ തീവ്രതയിൽ നേരിയ കുറവുണ്ടായെങ്കിലും മലയോര മേഖലകളിൽ ദുരന്തസാധ്യത കണക്കിലെടുത്ത് ജാഗ്രത തുടരണമെന്ന് മന്ത്രി നിർദേശിച്ചു. രാത്രികാല യാത്രാവിലക്ക് ഉൾപ്പെടെയുള്ള സുരക്ഷാ നിയന്ത്രണങ്ങൾ തുടരും. വിനോദസഞ്ചാരികളും പൊതുജനങ്ങളും അനാവശ്യ…

ഓച്ചിറ ഓണാഘോഷം: ദേശീയപാതയിൽ 23ന് ഗതാഗത ക്രമീകരണം
Kerala

ഓച്ചിറ ഓണാഘോഷം: ദേശീയപാതയിൽ 23ന് ഗതാഗത ക്രമീകരണം

കൊല്ലം: ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ 28-ാമത് ഓണ മഹോത്സവത്തോടനുബന്ധിച്ച് ദേശീയപാത 66ൽ സെപ്റ്റംബർ 23ന് രാവിലെ ആറുമുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ആലപ്പുഴ ഭാഗത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങളും കെ.എസ്.ആർ.ടി.സി. ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളും കായംകുളം കെ.എസ്.ആർ.ടി.സി. ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് കെ.പി. റോഡ്–ചാരുംമൂട്–ചക്കുവള്ളി–പുതിയകാവ്–ഭരണിക്കാവ്–ശാസ്താംകോട്ട–കെ.എം.എം.എൽ വഴി കൊല്ലത്തേക്ക് പോകണം. കൊല്ലം ഭാഗത്തുനിന്ന് ആലപ്പുഴയിലേക്ക് പോകുന്ന വാഹനങ്ങൾ കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് പണിക്കർകടവ് പാലം–തീരദേശ റോഡ്–അഴീക്കൽ–വലിയ അഴീക്കൽ പാലം വഴി കായംകുളം, ആലപ്പുഴ…

നൂറനാട് നിക്ഷേപ തട്ടിപ്പ്: ആരോപണം നിഷേധിച്ച് പ്രമോദ് നാരായൺ
Kerala

നൂറനാട് നിക്ഷേപ തട്ടിപ്പ്: ആരോപണം നിഷേധിച്ച് പ്രമോദ് നാരായൺ

നൂറനാട്: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് റാന്നി മുൻ എം.എൽ.എ പ്രമോദ് നാരായൻ. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിലോ സാമ്പത്തിക ഇടപാടുകളിലോ തനിക്ക് യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരായ പ്രചാരണം രാഷ്ട്രീയപ്രേരിതവും വസ്തുതാവിരുദ്ധവുമാണെന്നും സ്ഥാപന ഉടമകളുമായോ ഡയറക്ടർ ബോർഡുമായോ സാമ്പത്തിക ബന്ധമില്ലെന്നും പ്രമോദ് നാരായണൻ പറഞ്ഞു. തട്ടിപ്പിനിരയായവർക്ക് നീതി ലഭിക്കണമെന്നും സമഗ്രമായ പൊലീസ് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ പേര് ഉപയോഗിച്ച് അപവാദപ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

മലവെള്ളപ്പാച്ചിൽ ദുരന്തം: പൂക്കോട്ടുപാടത്ത് മുഖ്യമന്ത്രി; ചാർട്ടേഡ് വിമാനയാത്ര വിവാദത്തിൽ
Kerala

മലവെള്ളപ്പാച്ചിൽ ദുരന്തം: പൂക്കോട്ടുപാടത്ത് മുഖ്യമന്ത്രി; ചാർട്ടേഡ് വിമാനയാത്ര വിവാദത്തിൽ

മലപ്പുറം: മലവെള്ളപ്പാച്ചിലിൽ അഞ്ച് പേർ മരിച്ച പൂക്കോട്ടുപാടം ടി.കെ കോളനി സന്ദർശിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ മലപ്പുറത്തെത്തി. ചാർട്ടേഡ് വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര ചെയ്തത്. പൊലീസ് ഹെലികോപ്റ്ററിന്റെ കാലാവധി കഴിഞ്ഞതിനാലാണ് ചാർട്ടേഡ് വിമാനം ഉപയോഗിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. വിമാനയാത്രയ്ക്ക് സർക്കാർ പണം ചെലവഴിച്ചിട്ടില്ലെന്നും ഓഫീസ് അറിയിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് ഉളർവട്ടം കടവിലും ചോക്കാട്–അമരമ്പലം പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള പൂക്കോട്ടുംപാടം ടി.കെ ഉന്നതിയിലും മലവെള്ളപ്പാച്ചിലുണ്ടായത്. ഒഴുക്കിൽപ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തിയിരുന്നു. ദുരന്തത്തിൽ കാണാതായവരിൽ അഞ്ച് പേരുടെ മൃതദേഹങ്ങളാണ്…

ജന്തർ മന്തറിലെ പാറ്റകളുടെ സമരം ഫലം കണ്ടില്ലേ?” ഡൽഹി സർവകലാശാലയിലും എബിവിപിക്ക് വിദ്യാർത്ഥി പിന്തുണ
National

ജന്തർ മന്തറിലെ പാറ്റകളുടെ സമരം ഫലം കണ്ടില്ലേ?” ഡൽഹി സർവകലാശാലയിലും എബിവിപിക്ക് വിദ്യാർത്ഥി പിന്തുണ

By: ഷിബു കൂട്ടുംവാതുക്കൾ സബ്എഡിറ്റർ ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന വിവിധ വിദ്യാർത്ഥി പ്രതിഷേധങ്ങളും വിദ്യാർത്ഥി വിഷയങ്ങൾ ഉയർത്തിയുള്ള സമരങ്ങളും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചെങ്കിലും, ഡൽഹി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് ഫലം മറ്റൊരു ചിത്രം മുന്നോട്ടുവയ്ക്കുന്നു. വിദ്യാർത്ഥികൾക്ക് ഇപ്പോഴും എബിവിപിയോടാണോ മുൻതൂക്കം എന്ന ചോദ്യം ഉയർത്തുന്നതാണ് ഡൽഹി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിലെ ഫലം. ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ (DUSU) തെരഞ്ഞെടുപ്പിൽ എബിവിപി നാല് പ്രധാന സ്ഥാനങ്ങളിൽ മൂന്നിലും വിജയിച്ചു. പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലാണ്…

September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534