റാന്നി: നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളും വീഡിയോകളുമാക്കി മാറ്റി പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അങ്ങാടി വില്ലേജിൽ വരവൂർ ചെറുതോട്ടുങ്കൽ വീട്ടിൽ മാത്തുക്കുട്ടിയുടെ മകൻ അനൂപ് സി.എം. (31) ആണ് റാന്നി പൊലീസിന്റെ പിടിയിലായത്. സാമൂഹികമാധ്യമങ്ങളിൽനിന്ന് ശേഖരിച്ച റാന്നി സ്വദേശിനികളായ സ്ത്രീകളുടെ ചിത്രങ്ങളാണ് ഇയാൾ മോർഫ് ചെയ്ത് സ്വന്തം ഫോണിൽ സൂക്ഷിക്കുകയും മറ്റുള്ളവർക്ക് അയച്ചുകൊടുക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബർ അഞ്ചിന് റാന്നി സ്വദേശിനിയായ സ്ത്രീയുടെ പരാതിയിൽ ഇയാൾക്കെതിരെ സമാനമായ മറ്റൊരു കേസ് രജിസ്റ്റർ…
ശാലിനിയും സുധീഷും മന്ത്രിയുടെ സാന്നിധ്യത്തില്‍ പുതിയ ജീവിതത്തിലേക്ക്
കൊല്ലം : കരുതലിന്റെ കൈത്താങ്ങില്‍ വളര്‍ന്ന ശാലിനിക്ക് ഇനി ജീവിതത്തിന്റെ പുതിയ അധ്യായം. വനിതാ-ശിശുവികസന വകുപ്പിന് കീഴിലുള്ള കൊല്ലം ഇഞ്ചവിള സര്‍ക്കാര്‍ ആഫ്റ്റര്‍ കെയര്‍ ഹോം ഫോര്‍ അഡോളസന്റ് ഗേള്‍സിലെ താമസക്കാരിയായ ശാലിനിയുടെ വിവാഹം വനിതാ-ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണയുടെ സാന്നിധ്യത്തില്‍ നടന്നു . നീരാവില്‍ പനമൂട് ദേവീക്ഷേത്ര ഓഡിറ്റോറിയത്തിലാണ് മംഗളച്ചടങ്ങുകള്‍. അഞ്ചാലുംമൂട് വെട്ടുവിള സൗഭാഗ്യ വീട്ടില്‍ സുധീഷ് എസ് ആണ് വരന്‍. രാവിലെ 10നും 10.30നും ഇടയിലായിരുന്നു വിവാഹച്ചടങ്ങുകള്‍.സര്‍ക്കാര്‍ ആഫ്റ്റര്‍ കെയര്‍ ഹോമില്‍ കഴിയുന്ന ശാലിനിയുടെ…
സവാള വില നിയന്ത്രണം: വിപണി ഇടപെടലിന് ജില്ലയില്‍ തുടക്കം
By ഷിബു കൂട്ടുംവാതുക്കൾ കൊല്ലം :സവാള വില നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ വിപണി ഇടപെടലിന്റെ ഭാഗമായി ഹോര്‍ട്ടികോര്‍പ്പ് മുഖേന കിലോക്ക് 35 രൂപ നിരക്കില്‍ സവാള ലഭ്യമാക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കോര്‍പ്പറേഷന്‍ മേയര്‍ എ കെ ഹഫീസ് നിര്‍വഹിച്ചു. ജില്ലാ കലക്ട്രേറ്റിന് സമീപം ഹോര്‍ട്ടികോര്‍പ്പിന്റെ മൊബൈല്‍ യൂണിറ്റിന്റെ ഫ്‌ലാഗ് ഓഫ് കര്‍മവും അദ്ദേഹം നിര്‍വഹിച്ചു. പൊതുവിപണിയിലെ സര്‍ക്കാരിന്റെ സമയോചിത ഇടപെടലാണ് കിലോക്ക് 35 രൂപ നിരക്കിലുള്ള സവാള വില്പനയെന്ന് മേയര്‍ പറഞ്ഞു. ഓണക്കാലത്ത് അവശ്യസാധനങ്ങള്‍ കുറഞ്ഞ വിലയില്‍ സാധാരണക്കാരിലേക്ക്…
ആത്മഹത്യാ പ്രവണത തടയാന്‍ കുടുംബബന്ധങ്ങള്‍ ദൃഢമാക്കണം: മന്ത്രി കെ മുരളീധരന്‍
കൊല്ലം :സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യാപ്രവണത തടയാന്‍ കുടുംബബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കണമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം മെഡിക്കല്‍ കോളേജില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. യുവാക്കള്‍ക്കിടയിലും ഐ ടി മേഖലയിലടക്കം ജോലി ചെയ്യുന്നവരിലും വിഷാദവും ആത്മഹത്യാ പ്രവണതയും വര്‍ധിക്കുന്നത് ആശങ്കാജനകമാണ്. മാതാപിതാക്കളും മക്കളും തുറന്ന് സംസാരിക്കാനും വിഷമങ്ങള്‍ പങ്കുവെക്കാനും സമയം കണ്ടെത്തണം. ‘ഡിന്നര്‍ വിത്ത് പേരന്റ്‌സ്’ പോലുള്ള ആശയങ്ങള്‍ കുടുംബങ്ങളില്‍ പ്രാവര്‍ത്തികമാക്കണമെന്നും മന്ത്രി പറഞ്ഞു. ആത്മഹത്യാ പ്രതിരോധത്തിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍…







