കോട്ടയം: വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാമെന്ന് ഏറ്റെടുത്ത് മുൻകൂറായി പണം വാങ്ങിയ ശേഷം ഭക്ഷണം എത്തിക്കാതെ വഞ്ചിച്ചെന്ന പരാതിയിൽ കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് ആൻഡ് ഇവന്റ്സ് ഉടമ വിഷ്ണു മോഹൻ അറസ്റ്റിൽ. കഞ്ഞിക്കുഴിയിലെ കുടുംബം നൽകിയ പരാതിയിലാണ് കോട്ടയം ഈസ്റ്റ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വിവാഹത്തിന് ഭക്ഷണം എത്തിക്കാമെന്ന് ഏറ്റെടുത്ത് മൂന്ന് കുടുംബങ്ങളെയാണ് പ്രതി വഞ്ചിച്ചതെന്നാണ് പരാതി. മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലുമായി നടന്ന രണ്ട് വിവാഹച്ചടങ്ങുകൾക്കും ഭക്ഷണം എത്തിക്കാതെ കാറ്ററിംഗ് സംഘം മുങ്ങിയതോടെ വീട്ടുകാർ പ്രതിസന്ധിയിലായി….




