മുഖത്തല: ദേവസ്വം ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന മുഖത്തല ശ്രീ മുരാരി ക്ഷേത്രത്തിൽ വിവിധ സംഘടനകൾ അനധികൃതമായി പ്രവർത്തിക്കുന്നതായി ക്ഷേത്ര ഉപദേശക സമിതി പരാതി നൽകി. ഭക്തജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ സംഘടനകളുടെ പ്രവർത്തനം വ്യാപകമാകുന്നതായും ക്ഷേത്രത്തിന്റെ പേര് ഉപയോഗിച്ച് ഭക്തജനങ്ങളിൽനിന്നും പൊതുജനങ്ങളിൽനിന്നും സാമ്പത്തിക ഇടപാടുകൾ നടത്തുന്നതായും സമിതി ആരോപിച്ചു. ക്ഷേത്ര ഉപദേശക സമിതി നിലവിലുള്ള ദേവസ്വം ക്ഷേത്രങ്ങളിൽ അനധികൃത സംഘടനകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് സംബന്ധിച്ച് ദേവസ്വം ബോർഡ് സൂപ്രണ്ട് ഓഫ് പൊലീസ് (വിജിലൻസ് ആൻഡ് സെക്യൂരിറ്റി) സമർപ്പിച്ച റിപ്പോർട്ടിന്റെ…
കോന്നിയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു
പത്തനംതിട്ട: കോന്നി ആനക്കൂട്ടിൽ (ആന പരിപാലന കേന്ദ്രം) ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു. ‘മീന’ എന്ന ആനയുടെ പാപ്പാനായ ചേരിമുക്ക് പുളിക്ക നിവാസിൽ മോഹനൻ നായർ(65)ആണ് മരിച്ചത്. ആനത്താവളത്തിലെ ‘പ്രിയദർശിനി’ എന്ന ആനയുടെ തുമ്പിക്കൈയിൽ പരിക്കേറ്റിരുന്നു. ഈ മുറിവ് പരിശോധിക്കുന്നതിനായി സമീപത്തേക്ക് ചെന്നപ്പോഴാണ് മോഹനന് നേരെ ആനയുടെ ആക്രമണമുണ്ടായത്. ആനയുടെ ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹം തുടർനടപടികൾക്കായി കോന്നി താലൂക്ക് ആശുപത്രി എത്തി ശേഷം പോലീസ് നടപടികൾക്ക് ശേഷം കോന്നി മെഡിക്കൽ കോളജ്…
മാട്രിമോണി സൈറ്റിൽ വ്യാജ പ്രൊഫൈൽ; യുവതികളെ കബളിപ്പിച്ച് പണം തട്ടിയ പ്രതി അറസ്റ്റിൽ
പത്തനംതിട്ട: മാട്രിമോണിയൽ സൈറ്റുകളിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് യുവതികളെ കബളിപ്പിച്ച് പണം തട്ടിയെന്ന കേസിൽ പാലക്കാട് ഒറ്റപ്പാലം വീരമംഗലം കൂരിക്കാട്ടിൽ വീട്ടിൽ അൻസാർ (40) അറസ്റ്റിൽ. പത്തനംതിട്ട സൈബർ ക്രൈം പൊലീസാണ് പ്രതിയെ പിടികൂടിയത്. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽനിന്ന് സുമുഖരായ യുവാക്കളുടെ ചിത്രങ്ങൾ ശേഖരിച്ച് വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. ഇവ മാട്രിമോണിയൽ സൈറ്റുകളിൽ വിവാഹപരസ്യമായി നൽകുകയും വിശ്വാസം നേടിയെടുത്തശേഷം സ്ത്രീകളിൽനിന്ന് പണം കൈക്കലാക്കുകയുമായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പത്തനംതിട്ട സ്വദേശിയായ യുവാവിന്റെ പരാതിയിൽ കേസ്…
അനധികൃത പാർക്കിങ്; റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടപടി കർശനം
കൊല്ലം: ഓണാഘോഷ ദിവസങ്ങളിൽ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തെ അനധികൃത പാർക്കിങ്ങിനെതിരെ സിറ്റി പൊലീസ് കർശന നടപടി സ്വീകരിക്കും. അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങൾ അടുത്ത രണ്ട് ദിവസത്തിനകം മാറ്റണമെന്ന് പൊലീസ് നിർദേശിച്ചു. നിർദേശം പാലിക്കാത്ത വാഹനങ്ങൾ റിക്കവറി വാഹനത്തിൽ ട്രാഫിക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റും. നിയമനടപടികൾക്കൊപ്പം റിക്കവറി ചാർജും ഈടാക്കും. ഫീസ് ട്രഷറിയിൽ അടച്ചശേഷമേ വാഹനങ്ങൾ ഉടമകൾക്ക് വിട്ടുനൽകൂ. ഓണാഘോഷ നാളുകളിൽ സുഗമമായ ഗതാഗതം ഉറപ്പാക്കാൻ പൊതുജനങ്ങളും വ്യാപാരികളും വാഹന ഉടമകളും…
വീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെയും കുടുംബത്തെയും ആക്രമിച്ചു; നാലുപേർ അറസ്റ്റിൽ
പത്തനംതിട്ട: മെഴുവേലി സ്വദേശിയായ യുവാവിനെയും ഭാര്യയെയും കുടുംബാംഗങ്ങളെയും വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ച കേസിൽ സ്ഥിരം കുറ്റവാളികളായ നാലുപേരെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. മെഴുവേലി പ്ലാംതോട്ടം സ്വദേശികളായ മനു തങ്കപ്പൻ (30), സഹോദരൻ താരേഷ് തങ്കപ്പൻ (32), മനോജ് തങ്കപ്പൻ (25), പ്ലാംതോട്ടം കൈപ്പുഴ നോർത്ത് സ്വദേശി അനീഷ് കുമാർ എസ്. (41) എന്നിവരാണ് അറസ്റ്റിലായത്. മെഴുവേലി ക്ഷേത്രോത്സവത്തിനിടെ പരാതിക്കാരനായ യുവാവും പ്രതികളും തമ്മിലുണ്ടായ തർക്കത്തിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അഞ്ച് പ്രതികൾ ചേർന്ന്…








