Date: August 14th, 2026

സ്വാതന്ത്ര്യദിനാഘോഷം: സ്കൂളുകളിൽ നാളെ വന്ദേമാതരം ഇല്ല
Kerala

സ്വാതന്ത്ര്യദിനാഘോഷം: സ്കൂളുകളിൽ നാളെ വന്ദേമാതരം ഇല്ല

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിലും സർക്കാർ ഔദ്യോഗിക ചടങ്ങുകളിലും നാളെ വന്ദേമാതരം ആലപിക്കില്ല. പകരം ദേശീയഗാനം ആലപിക്കണമെന്നാണ് സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം പുറത്തിറക്കിയ സർക്കുലർ പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നൽകിയ നിർദേശം. മുഖ്യമന്ത്രിയും മന്ത്രിമാരും മുഖ്യാതിഥികളാകുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിലും വന്ദേമാതരം ഉൾപ്പെടുത്തിയിട്ടില്ല. വന്ദേമാതരം സംബന്ധിച്ച വിവാദത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കാതെ സസ്പെൻസ് തുടരുന്നതിനിടെയാണ് സർക്കാർ ചടങ്ങുകളിലും സ്കൂളുകളിലും ഇത് ആലപിക്കേണ്ടതില്ലെന്ന നിർദേശം പുറത്തുവന്നത്. വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കണമെന്ന കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ നിർദേശത്തെ തുടർന്ന്…

മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപനം നീളും
Kerala

മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപനം നീളും

പട്ടികയിലെ പരിശോധന പൂർത്തിയാകാത്തത് കാരണം; ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് കണ്ടെത്തൽ   തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല. മെഡലിന് അർഹരായവരുടെ പട്ടികയിലെ പരിശോധന നടപടികൾ പൂർത്തിയാകാത്തതാണ് പ്രഖ്യാപനം മാറ്റിവയ്ക്കാൻ കാരണം. ഇന്ന് മെഡലുകൾ പ്രഖ്യാപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പട്ടികയുടെ പരിശോധന സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ മാർച്ചിൽ പൊലീസ് ആസ്ഥാനത്ത് നിന്ന് മെഡലിന് അർഹരായവരുടെ പട്ടിക ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. എന്നാൽ പട്ടികയിലെ പരിശോധന നിശ്ചിത സമയത്തിനുള്ളിൽ…

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡിന് പരിസ്ഥിതി അനുമതി
Kerala, National

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡിന് പരിസ്ഥിതി അനുമതി

നാല് വർഷത്തെ കാത്തിരിപ്പിന് വിരാമം; ഇനി കേന്ദ്ര കാബിനറ്റ് അംഗീകാരം മാത്രം — ഭൂമി വിട്ടുനൽകിയവർക്ക് നഷ്ടപരിഹാര പ്രതീക്ഷ തിരുവനന്തപുരം: നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതിക്ക് പാരിസ്ഥിതികാനുമതി ലഭിച്ചു. പദ്ധതിക്ക് ഇനി കേന്ദ്ര കാബിനറ്റിന്റെ അന്തിമ അംഗീകാരം കൂടി ലഭിച്ചാൽ നിർമാണ നടപടികളിലേക്ക് കടക്കാനാകും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നുള്ള ചരക്ക് ഗതാഗതത്തിന് വേഗം കൂട്ടുന്നതോടൊപ്പം തലസ്ഥാന നഗരിയുടെ ഗതാഗത സമ്മർദം കുറയ്ക്കാനും പദ്ധതി നിർണായകമാകും. ഔട്ടർ റിങ് റോഡിന്റെ ഭാഗമായി ഇതുവരെ…

പൊലീസ് സ്റ്റേഷൻ ഭരണത്തിൽ പുതിയ ക്രമീകരണം; 64 സ്റ്റേഷനുകളിൽ മാത്രം ഇൻസ്പെക്ടർമാർ എസ്.എച്ച്.ഒമാർ
Kerala

പൊലീസ് സ്റ്റേഷൻ ഭരണത്തിൽ പുതിയ ക്രമീകരണം; 64 സ്റ്റേഷനുകളിൽ മാത്രം ഇൻസ്പെക്ടർമാർ എസ്.എച്ച്.ഒമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷൻ ഭരണസംവിധാനത്തിൽ ഇന്ന് മുതൽ നിർണായക മാറ്റങ്ങൾ നിലവിൽ വരും. ഭൂരിഭാഗം പൊലീസ് സ്റ്റേഷനുകളുടെയും ചുമതല ഇനി മുതൽ സബ് ഇൻസ്പെക്ടർമാർ (എസ്.ഐ) ഏറ്റെടുക്കും. സംസ്ഥാനത്തെ പ്രധാനപ്പെട്ട 64 സ്റ്റേഷനുകളിൽ മാത്രമാണ് ഇൻസ്പെക്ടർമാർ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി (എസ്.എച്ച്.ഒ) തുടരുക. പൊലീസ് സംവിധാനത്തെ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘എന്റെ പൊലീസ് സ്റ്റേഷൻ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യും. പൊലീസ്…

August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534