പത്തനംതിട്ട: ശബരിമല നിലയ്ക്കലിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരമായി പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. പത്തനംതിട്ട കൺട്രോൾ റൂമിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ (ഗ്രേഡ്) ആയിരുന്ന മുഹമ്മദ് ഷെഫീഖ് (47) ആണ് മരിച്ചത്. ശബരിമല നിറപുത്തരി മഹോത്സവവുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്കിടെ ആഗസ്റ്റ് മൂന്നിന് നിലയ്ക്കലിൽ വെച്ച് ഫിറ്റ്സ് വന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. ഭൗതികശരീരം ഇന്നലെ പത്തനംതിട്ട ഡി.എച്ച്.ഒ. ക്യാമ്പിൽ പൊതുദർശനത്തിന് വെച്ചശേഷം…
കൂലി കിട്ടിയ രാത്രി തൊഴിലാളി ക്യാമ്പിൽ ‘കവർച്ചാ സംഘം’; 30 പേരെ മർദിച്ച് കവർച്ച
ഏറ്റുമാനൂർ: പൂവത്തുംമൂട് അരയിരത്ത് പടിക്ക് സമീപം ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന ക്യാമ്പിൽ അർധരാത്രിയിൽ വൻ ആക്രമണം. ഹെൽമെറ്റും മാസ്കും ധരിച്ചെത്തിയ 15 അംഗ സംഘം 30 ഓളം തൊഴിലാളികളെ മർദിച്ച് പണവും മൊബൈൽ ഫോണുകളും രേഖകളും കവർന്നതായി പരാതി. കത്തിയുൾപ്പെടെയുള്ള മാരകായുധങ്ങളുമായാണ് സംഘം എത്തിയത്. എട്ടോളം പേർ ക്യാമ്പിനുള്ളിൽ കയറി ആക്രമണം നടത്തിയപ്പോൾ ഏഴുപേർ വാഹനങ്ങളിലടക്കം പുറത്ത് കാവൽ നിന്നു. ഒരു ലക്ഷം രൂപയും 15 മൊബൈൽ ഫോണുകളും എടിഎം കാർഡുകളും രേഖകളും നഷ്ടപ്പെട്ടതായാണ് പരാതി….
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രതപാലിക്കണം: ജില്ലാ കലക്ടര്‍
കൊല്ലം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പാട്ട് മുതല്‍ ഇടവ വരെയുള്ള തീരദേശമേഖലയില്‍ ഓഗസ്റ്റ് 10 വൈകുന്നേരം 5:30 വരെ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകാമെന്നും കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠന-ഗവേഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കടലില്‍ ഇറങ്ങരുതെന്നും ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ജാഗ്രതാനിര്‍ദേശങ്ങള്‍: കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടമേഖലകളില്‍നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറിതാമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണം. തിരമാല ശക്തിപ്പെടുന്നഘട്ടത്തില്‍ മത്സ്യബന്ധനയാനങ്ങള്‍ കടലിലേക്ക്…






