Date: August 4th, 2026

ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനവിധി; സർക്കാർ തൂത്തെറിയപ്പെടുമെന്ന് ആർ. രാജേന്ദ്രൻ
Kerala

ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനവിധി; സർക്കാർ തൂത്തെറിയപ്പെടുമെന്ന് ആർ. രാജേന്ദ്രൻ

കൊല്ലം : കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കണമെന്നും ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നിവ സംരക്ഷിക്കാൻ ജനങ്ങൾ ഒരുമിക്കണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ. ആർ. രാജേന്ദ്രൻ പറഞ്ഞു. സി.പി.ഐയുടെ ‘ഡൽഹി ചലോ’ മാർച്ചിന്റെ പ്രചാരണാർഥം തൃക്കോവിൽവട്ടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി സർക്കാർ രാജ്യത്തിന്റെ വിവിധ മേഖലകൾ കോർപ്പറേറ്റുകൾക്ക് അടിയറവെക്കുകയാണെന്നും തൊഴിലാളികൾ, കർഷകർ, യുവാക്കൾ, വിദ്യാർഥികൾ തുടങ്ങി സാധാരണ ജനവിഭാഗങ്ങളെ അവഗണിക്കുന്ന…

നിറപുത്തരി ഭക്തിസാന്ദ്രം; ഓണോത്സവത്തിന് ഒരുങ്ങി ശ്രീ മുരാരി ക്ഷേത്രം
Kerala

നിറപുത്തരി ഭക്തിസാന്ദ്രം; ഓണോത്സവത്തിന് ഒരുങ്ങി ശ്രീ മുരാരി ക്ഷേത്രം

മുഖത്തല: മുഖത്തല ശ്രീ മുരാരി ക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങുകൾ ഭക്തിനിർഭരമായി നടന്നു. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ നിരവധി ഭക്തർ പങ്കെടുത്തു. ചിങ്ങമാസത്തിലെ അത്തം മുതൽ പത്ത് ദിവസങ്ങളിലായി വിവിധ കരസാമുദായിക അംഗങ്ങളുടെ നേതൃത്വത്തിൽ ക്ഷേത്രാങ്കണത്തിൽ വിപുലമായ പൂക്കളമൊരുക്കും. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 23-ന് ഓണാഘോഷ പരിപാടികളും നടക്കും. കലാ-സാംസ്കാരിക പരിപാടികൾ, ഓണപ്പരിപാടികൾ, വിവിധ മത്സരങ്ങൾ എന്നിവ ഉൾപ്പെടെ വിപുലമായ ആഘോഷങ്ങളോടെയാണ് ഇത്തവണ ഓണം സംഘടിപ്പിക്കുന്നതെന്ന് ക്ഷേത്ര ഉപദേശക സമിതി അറിയിച്ചു.

ലൈസൻസ് നടപടികൾ ലളിതമാക്കും: മന്ത്രി ബിന്ദു കൃഷ്ണ
Kerala

ലൈസൻസ് നടപടികൾ ലളിതമാക്കും: മന്ത്രി ബിന്ദു കൃഷ്ണ

കൊല്ലം: സംസ്ഥാനത്ത് പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ലൈസൻസ് നടപടികൾ ‘ഒരു സംസ്ഥാനം, ഒരു ലൈസൻസ്’ പദ്ധതിയിലൂടെ ലളിതമാക്കുമെന്ന് തൊഴിൽമന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ആശ്രാമം ശ്രീനാരായണഗുരു സമുച്ചയത്തിൽ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.   വ്യവസായ യൂണിറ്റുകളുടെയും തൊഴിലാളികളുടെയും സുരക്ഷ കൂടുതൽ കാര്യക്ഷമമാക്കുമെന്നും വ്യവസായ രജിസ്ട്രേഷൻ പൂർണമായും ഓൺലൈനാക്കുമെന്നും മന്ത്രി അറിയിച്ചു. പുതിയ സംരംഭങ്ങൾക്ക് അനുകൂല അന്തരീക്ഷം സൃഷ്ടിച്ച്…

ബിന്ദു കൃഷ്ണയുടെ ഇടപെടൽ; വെള്ളപ്പൊക്കത്തിൽ തകർന്ന ക്ഷീരകർഷകന് പുതുജീവൻ
Kerala

ബിന്ദു കൃഷ്ണയുടെ ഇടപെടൽ; വെള്ളപ്പൊക്കത്തിൽ തകർന്ന ക്ഷീരകർഷകന് പുതുജീവൻ

കോട്ടയം : വെള്ളപ്പൊക്കത്തിൽ ഉപജീവനമാർഗം തകർന്ന ക്ഷീരകർഷകന് ആശ്വാസമായി മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ്. തീക്കോയി സ്വദേശിയായ അനിൽകുമാറിന് വെള്ളപ്പൊക്കത്തിൽ 11 പശുക്കളെ നഷ്ടമായിരുന്നു. ഇതിനെത്തുടർന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നേരിട്ടെത്തി നാല് പശുക്കളും കാലിത്തീറ്റയും കൈമാറി. കൈമാറിയ നാല് പശുക്കളിൽ രണ്ടെണ്ണം ഗർഭിണികളാണ്. ക്ഷീരകർഷകന്റെ ജീവിതം സാധാരണനിലയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ആദ്യഘട്ട സഹായമായാണ് പശുക്കളെ കൈമാറിയതെന്ന് മന്ത്രി പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ, വെറ്ററിനറി ടീച്ചേഴ്സ് അസോസിയേഷൻ, കെ.എൽ.ഡി.ബി, മിൽമ, ഇന്ത്യൻ…

സ്കൂൾ അധികൃതരുടെ അനാസ്ഥ ; യുവകർഷകന് വൻ നഷ്ടം
Kerala

സ്കൂൾ അധികൃതരുടെ അനാസ്ഥ ; യുവകർഷകന് വൻ നഷ്ടം

റാന്നി: സ്കൂൾ അധികൃതരുടെ അനാസ്ഥ മൂലം തോട്ടിലെ ജലഒഴുക്ക് തടസപ്പെട്ടതിനെ തുടർന്ന് യുവകർഷകന്റെ ആയിരത്തോളം മൂട് കപ്പക്കൃഷി പൂർണമായും നശിച്ചു. റാന്നി അങ്ങാടി വലിയകാവ് ഈട്ടിച്ചുവട് ഇലവുങ്കൽ ജോർജ് മാത്യുവിന്റെ നാലുമാസം പ്രായമായ കപ്പക്കൃഷിയാണ് വെള്ളം കയറി പഴുത്ത് നശിച്ചത്. ഈട്ടിച്ചുവട് എബൻഎസർ സ്കൂൾ അധികൃതർ അടുത്തിടെ വാങ്ങിയ സ്ഥലത്തെ മരങ്ങൾ വെട്ടിമാറ്റിയശേഷം ഇലകളും ചെറുചില്ലകളും സമീപത്തെ തോട്ടിൽ നിക്ഷേപിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. തുടർന്ന് ദിവസങ്ങളായി പെയ്ത കനത്ത മഴയിൽ തോട്ടിലെ ജലഒഴുക്ക് മരംവെട്ട്…

ഷട്ടർ ഉയർത്തൽ; അപ്പർ കുട്ടനാട്ടിൽ ജനങ്ങളുടെ കൂട്ടപ്പലായനം
Kerala

ഷട്ടർ ഉയർത്തൽ; അപ്പർ കുട്ടനാട്ടിൽ ജനങ്ങളുടെ കൂട്ടപ്പലായനം

തിരുവല്ല: പത്തനംതിട്ട ജില്ലയിലെ വിവിധ ജലവൈദ്യുത പദ്ധതികളുടെ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തുമെന്ന മുന്നറിയിപ്പ് ലഭിച്ചതോടെ അപ്പർ കുട്ടനാട് മേഖലയിലെ ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് വ്യാപകമായി മാറുന്നു. തിരുവല്ല നിയോജകമണ്ഡലത്തിലെ വിവി പഞ്ചായത്തുകളിൽ രാവിലെ മുതൽ തന്നെ ജനങ്ങളുടെ ഒഴുക്ക് ശക്തമായി. തിരുവല്ല നിയോജകമണ്ഡലത്തിലെ രണ്ട് താലൂക്കുകളിലായി പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകൾ നാലാം ദിവസവും സജീവമാണ്. പ്രളയജല ഭീഷണി രൂക്ഷമായതിനെ തുടർന്ന് 3,000ത്തിലധികം പേർ സ്വന്തം വീടുകൾ ഉപേക്ഷിച്ച് ക്യാമ്പുകളിൽ അഭയം തേടിയിട്ടുണ്ട്. നിരവധി കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും സുഹൃത്തുക്കളുടെ…

August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534