Date: August 21st, 2026

എം.ഡി.എം.എ കേസ്: താൻ പെട്ടുപോയതാണെന്ന് പ്രതിയായ അധ്യാപിക കാവ്യ
Crime, Kerala

എം.ഡി.എം.എ കേസ്: താൻ പെട്ടുപോയതാണെന്ന് പ്രതിയായ അധ്യാപിക കാവ്യ

വടകര:അന്തർസംസ്ഥാന എം.ഡി.എം.എ കടത്ത് സംഘവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ബി.ആർ.സി അധ്യാപിക കാവ്യ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരണവുമായി രംഗത്ത്. വടകര കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെയാണ് കാവ്യ മാധ്യമങ്ങളോട് സംസാരിച്ചത്. ലഹരി കേസ് ശൃംഖലയിലെ പ്രധാനി നിങ്ങളാണോ എന്ന ചോദ്യത്തിന്, താൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും പെട്ടുപോയതാണെന്നുമായിരുന്നു കാവ്യയുടെ പ്രതികരണം. കേസിൽ നേരത്തെ അറസ്റ്റിലായ മറ്റൊരു അധ്യാപിക കീർത്തന നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നിങ്ങളാണ് പ്രധാന പ്രതിയെന്ന ചോദ്യത്തിന്, കീർത്തന പറയുന്നത് ശരിയല്ലെന്നും യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്താമെന്നും…

ശബരിമല ഓണം പൂജ: പ്ലാസ്റ്റിക് നിരോധനം കർശനമാക്കും
Kerala

ശബരിമല ഓണം പൂജ: പ്ലാസ്റ്റിക് നിരോധനം കർശനമാക്കും

പത്തനംതിട്ട: ശബരിമല ഓണം പൂജയോടനുബന്ധിച്ച് നട തുറക്കുന്ന ദിവസങ്ങളിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ് എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് നിരോധനവും ശുചിത്വവും ഉറപ്പാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ശുചീകരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും പ്ലാസ്റ്റിക് നിരോധനം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനുമായി വിവിധ ഉദ്യോഗസ്ഥരെ ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ നിയോഗിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ സാനിറ്റേഷൻ സൂപ്പർവൈസർ, സ്ക്വാഡ് ലീഡർ, സ്ക്വാഡ് അംഗങ്ങൾ തുടങ്ങിയ ചുമതലകളിലാണ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള പ്ലാസ്റ്റിക് ഉൽപ്പന്ന നിരോധനം…

മുല്ലപ്പെരിയാർ: കേരളത്തിന്റെ പുതിയ അണക്കെട്ട് നിർദേശം തമിഴ്നാട് തള്ളി
National

മുല്ലപ്പെരിയാർ: കേരളത്തിന്റെ പുതിയ അണക്കെട്ട് നിർദേശം തമിഴ്നാട് തള്ളി

പുതിയ അണക്കെട്ട് വേണ്ടെന്ന് തമിഴ്നാട്; ജലനിരപ്പ് 152 അടിയാക്കണമെന്ന് ആവശ്യം — തലശ്ശേരി–മൈസൂരു, നിലമ്പൂർ–നഞ്ചൻകോട് റെയിൽപാതകൾക്ക് കേരളത്തിന്റെ സമ്മർദം   തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്റെ നിർദേശം തമിഴ്നാട് തള്ളി. പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്നും നിലവിലെ അണക്കെട്ടിന് സുരക്ഷാപ്രശ്നമില്ലെന്നുമുള്ള മുൻ നിലപാടിൽ മാറ്റമില്ലെന്ന് തമിഴ്നാട് വ്യക്തമാക്കി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സോണൽ കൗൺസിൽ യോഗത്തിലാണ് ഇരു സംസ്ഥാനങ്ങളും നിലപാട് ആവർത്തിച്ചത്. പുതിയ അണക്കെട്ട് നിർമിച്ചാൽ അതിൽനിന്നുള്ള മുഴുവൻ വെള്ളവും തമിഴ്നാടിന് നൽകാൻ കേരളം തയ്യാറാണെന്ന് മുഖ്യമന്ത്രി…

എൽഡിഎഫ് വിട്ടുനിന്നു; നാരങ്ങാനത്ത് ബിജെപിയുടെ അവിശ്വാസം പരാജയപ്പെട്ടു
Kerala

എൽഡിഎഫ് വിട്ടുനിന്നു; നാരങ്ങാനത്ത് ബിജെപിയുടെ അവിശ്വാസം പരാജയപ്പെട്ടു

യുഡിഎഫിനെ സഹായിച്ചെന്ന് ബിജെപി; ഇന്ത്യ മുന്നണി സഖ്യമെന്ന് വി.ബി. പ്രസാദ്   നാരങ്ങാനം: നാരങ്ങാനം ഗ്രാമപ്പഞ്ചായത്തിൽ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്റ് ജെസി മാത്യുവിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. അവിശ്വാസ പ്രമേയ ചർച്ചയിൽനിന്ന് എൽഡിഎഫ് അംഗങ്ങൾ വിട്ടുനിന്നതോടെയാണ് പ്രമേയം പരാജയപ്പെട്ടത്. എൽഡിഎഫ് നിലപാട് യുഡിഎഫിനെ സഹായിക്കുന്നതാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കും യുഡിഎഫിനും ആറു വീതവും എൽഡിഎഫിന് രണ്ടു സീറ്റുകളുമാണ് ലഭിച്ചത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫ്…

ഓളപ്പരപ്പിലെ ഒളിംപിക്സിന് ഇനി മണിക്കൂറുകൾ; കോട്ടയത്ത് നിന്ന് അഞ്ച് ചുണ്ടൻ വള്ളങ്ങൾ
Kerala

ഓളപ്പരപ്പിലെ ഒളിംപിക്സിന് ഇനി മണിക്കൂറുകൾ; കോട്ടയത്ത് നിന്ന് അഞ്ച് ചുണ്ടൻ വള്ളങ്ങൾ

കോട്ടയം: നെഹ്റു ട്രോഫി വള്ളംകളിയിൽ കോട്ടയം ജില്ലയിൽ നിന്ന് അഞ്ച് ചുണ്ടൻ വള്ളങ്ങൾ ഇത്തവണ പുന്നമടയിൽ മാറ്റുരയ്ക്കും. കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ പുണ്യാളൻ നിരണം, കുമരകം ഇമ്മാനുവേൽ ബോട്ട് ക്ലബ്ബിന്റെ ആർപ്പൂക്കര, നാട്ടകം ബോട്ട് ക്ലബ്ബിന്റെ ചെറുതന, കെ.ടി.ബി.സി. ഫാൻസ് ക്ലബ്ബിന്റെ ശ്രീവിനായകൻ, നാട്ടകം ഫാൻസ് ക്ലബ്ബിന്റെ ജവഹർ തായങ്കരി എന്നിവയാണ് മത്സരിക്കുക. ഇതിൽ പുണ്യാളൻ നിരണം, ആർപ്പൂക്കര എന്നിവ പുതുതായി നീരണിഞ്ഞ ചുണ്ടൻ വള്ളങ്ങളാണ്. 2005, 2006, 2007 വർഷങ്ങളിൽ തുടർച്ചയായി നെഹ്റു ട്രോഫി…

ഉദ്യോഗസ്ഥരെ ലോക് ഭവനിലേക്ക് വിളിക്കരുതെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവർണർ
Kerala

ഉദ്യോഗസ്ഥരെ ലോക് ഭവനിലേക്ക് വിളിക്കരുതെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവർണർ

തിരുവനന്തപുരം: ഉദ്യോഗസ്ഥരെ ലോക് ഭവനിലേക്ക് വിളിച്ചുവരുത്തരുതെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവർണർ രാജേന്ദ്ര ആർലേക്കർ. ഭരണഘടനയെക്കുറിച്ചുള്ള തന്റെ പരിമിതമായ അറിവിന്റെ അടിസ്ഥാനത്തിൽ, ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ തനിക്ക് അധികാരമുണ്ടെന്നാണ് കരുതുന്നതെന്ന് ഗവർണർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഗവർണർ എന്നത് ഭരണഘടനാപരമായ സ്ഥാപനമാണെന്നും സർക്കാരിന് ആ സ്ഥാനത്തോട് സൗഹാർദ്ദപരമായ ബന്ധം പുലർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ഗവർണർ പദവിയെ സർക്കാർ ആദരവോടെ കാണണമെന്നും ആർലേക്കർ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവൽക്കരിക്കാതിരിക്കാനാണ് ഭരണഘടനാ നിർമാതാക്കൾ സർവകലാശാലകളെ സർക്കാരിന്റെ നേരിട്ടുള്ള പരിധിയിൽനിന്ന് മാറ്റിനിർത്തി ഗവർണർമാരെ…

August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534