കൊല്ലം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് നവീകരണപ്രവര്‍ത്തി ഉടന്‍ ആരംഭിച്ച് സമയബന്ധിതമായിപൂര്‍ത്തിയാക്കുമെന്ന് വനിതാ-ശിശുവികസന, ക്ഷീരവികസന-മൃഗസംരക്ഷണ, തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ. പുതിയ ബസ് ടെര്‍മിനലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട താത്കാലിക ഓഫീസുകളുടെ നിര്‍മാണഉദ്ഘാടനം ബസ്സ്റ്റാന്‍ഡിനുസമീപമുള്ള ഗ്യാരജില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 15 കോടി രൂപയ്ക്ക് നിര്‍മിക്കുന്ന ബസ് ടെര്‍മിനലില്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ ആധുനിക സൗകര്യങ്ങളെല്ലാം ഒരുക്കും. മൂന്ന് നിലകളിലായി ആദ്യം പൂര്‍ത്തിയാക്കും. ഭാവിയിലെആവശ്യങ്ങള്‍പരിഗണിച്ച് തുടര്‍വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. താത്കാലിക ഓഫീസുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള…




