തിരുവനന്തപുരം: കേരളത്തെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കുന്നതിനായി നടപ്പാക്കുന്ന ഏറ്റവും വലിയ സംവിധാനമാണ് ഓപ്പറേഷൻ തൂഫാൻ എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയിൽ യാതൊരു രാഷ്ട്രീയവും കലർത്തിയിട്ടില്ലെന്നും കേരളത്തെ രക്ഷിക്കാനുള്ള ദൗത്യമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ തൂഫാനിൽ രാഷ്ട്രീയം കലർത്തുന്നത് കേരളത്തോട് കാണിക്കുന്ന ചതിയാണ്. ലഹരി കേസുകളിൽ ആരെ പിടികൂടിയാലും ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരെയും രക്ഷിക്കാൻ ശ്രമിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. കോൺഗ്രസ് അനുഭാവികൾ ലഹരി കേസുകളിൽ പിടിയിലായ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന…




