ടി.വി.കെ സർക്കാർ അധികാരത്തിലേക്ക്; ജോസഫ് സ്റ്റാലിൻ നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും
Kerala

ടി.വി.കെ സർക്കാർ അധികാരത്തിലേക്ക്; ജോസഫ് സ്റ്റാലിൻ നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും

Spread the love

ചെന്നൈ :തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഭരണമാറ്റത്തിന് വഴിതെളിയുന്നു. ടി.വി.കെ നേതാവ് ജോസഫ് സ്റ്റാലിൻ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് ഏറ്റവും പുതിയ സൂചനകൾ. സർക്കാർ രൂപീകരണത്തിനുള്ള അനുമതി തേടി അദ്ദേഹം ഗവർണർക്ക് ഇമെയിൽ അയച്ചിട്ടുണ്ട്. ഗവർണറുടെ മറുപടി ലഭിക്കുന്നതോടെ സത്യപ്രതിജ്ഞാ ചടങ്ങുകളുടെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകും.

പുതിയ സർക്കാർ രൂപീകരണത്തിന് തമിഴ്നാട് കോൺഗ്രസ് സംസ്ഥാന നേതൃത്വം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ചില കർശന ഉപാധികളോടെയാണ് ഈ പിന്തുണ. രണ്ട് മന്ത്രിസ്ഥാനങ്ങളും ഒരു കോർപ്പറേഷൻ ചെയർമാൻ സ്ഥാനവുമാണ് കോൺഗ്രസ് പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഡി.എം.കെ സഖ്യത്തിന്റെ ഭാഗമായിരുന്നെങ്കിലും ഭരണത്തിൽ പങ്കാളിത്തം ലഭിക്കാതിരുന്നതിൽ കോൺഗ്രസ് നേതൃത്വത്തിന് വലിയ അതൃപ്തിയുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അധികാര പങ്കാളിത്തം ഉറപ്പാക്കിയുള്ള പുതിയ നീക്കം.

തിരഞ്ഞെടുപ്പ് രംഗത്തും ശ്രദ്ധേയമായ മാറ്റങ്ങൾക്കാണ് തമിഴ്നാട് സാക്ഷ്യം വഹിക്കുന്നത്. ടി.വി.കെ അധ്യക്ഷൻ വിജയ് മത്സരിച്ച രണ്ട് മണ്ഡലങ്ങളിൽ ഒന്നായ തിരുച്ചിറപ്പള്ളി ഈസ്റ്റിൽ പ്രശസ്ത നടി തൃഷ മത്സരിച്ചേക്കുമെന്നാണ് വിവരം. സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്കുള്ള താരങ്ങളുടെ ചുവടുമാറ്റം തമിഴ് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറെ ആകാംക്ഷയോടെയാണ് ചെന്നൈയിലെ രാഷ്ട്രീയ കേന്ദ്രങ്ങൾ ഈ നീക്കങ്ങളെ നോക്കിക്കാണുന്നത്.

തമിഴ്നാട്ടിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ ഡൽഹിയിൽ അടിയന്തര യോഗം ചേരുകയാണ്. ടി.വി.കെ.യുടെ പിന്തുണ അഭ്യർത്ഥിച്ചുകൊണ്ട് സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് പാർട്ടി നേരത്തെ കത്തയച്ചിരുന്നു. ഇതിന്മേലുള്ള തുടർനടപടികളാണ് ഹൈക്കമാൻഡ് പ്രധാനമായും ചർച്ച ചെയ്യുന്നത്.

​’ഇന്ത്യ’ മുന്നണിയിൽ നിർണ്ണായക ശക്തിയായ ഡി.എം.കെ.യെ പിണക്കിക്കൊണ്ട് തമിഴ്നാട്ടിൽ ടി.വി.കെ.യെ പിന്തുണയ്ക്കുന്നത് മുന്നണിയുടെ ദേശീയ കെട്ടുറപ്പിനെ ബാധിക്കുമോ എന്ന ആശങ്ക കോൺഗ്രസ് നേതൃത്വത്തിനുണ്ട്. പ്രത്യേകിച്ച് പാർലമെന്റിലും രാജ്യസഭയിലും ഡി.എം.കെ.യുടെ പിന്തുണ കോൺഗ്രസിന് അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ തമിഴ്നാട് ഘടകത്തിന്റെ താല്പര്യവും ദേശീയ രാഷ്ട്രീയത്തിലെ സമവാക്യങ്ങളും എങ്ങനെ ഒത്തുപോകുെമെന്നാണ് ഖർഗെയുടെ നേതൃത്വത്തിലുള്ള യോഗം പരിശോധിക്കുന്നത്.

​ കോൺഗ്രസ് ദേശീയ നേതൃത്വം പ്രതിസന്ധിയിൽ 

,തമിഴ്നാട്ടിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ ഡൽഹിയിൽ അടിയന്തര യോഗം ചേരുകയാണ്. ടി.വി.കെ.യുടെ പിന്തുണ അഭ്യർത്ഥിച്ചുകൊണ്ട് സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് പാർട്ടി നേരത്തെ കത്തയച്ചിരുന്നു. ഇതിന്മേലുള്ള തുടർനടപടികളാണ് ഹൈക്കമാൻഡ് പ്രധാനമായും ചർച്ച ചെയ്യുന്നത്.

​’ഇന്ത്യ’ മുന്നണിയിൽ നിർണ്ണായക ശക്തിയായ ഡി.എം.കെ.യെ പിണക്കിക്കൊണ്ട് തമിഴ്നാട്ടിൽ ടി.വി.കെ.യെ പിന്തുണയ്ക്കുന്നത് മുന്നണിയുടെ ദേശീയ കെട്ടുറപ്പിനെ ബാധിക്കുമോ എന്ന ആശങ്ക കോൺഗ്രസ് നേതൃത്വത്തിനുണ്ട്. പ്രത്യേകിച്ച് പാർലമെന്റിലും രാജ്യസഭയിലും ഡി.എം.കെ.യുടെ പിന്തുണ കോൺഗ്രസിന് അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ തമിഴ്നാട് ഘടകത്തിന്റെ താല്പര്യവും ദേശീയ രാഷ്ട്രീയത്തിലെ സമവാക്യങ്ങളും എങ്ങനെ ഒത്തുപോകുെമെന്നാണ് ഖർഗെയുടെ നേതൃത്വത്തിലുള്ള യോഗം പരിശോധിക്കുന്നത്. ഗവർണറുടെ മറുപടിക്കായി കാത്തിരിക്കുന്ന ടി.വി.കെ നേതൃത്വം കോൺഗ്രസിന്റെ ഡൽഹിയിലെ തീരുമാനത്തെയും ഏറെ ഉറ്റുനോക്കുന്നുണ്ട്. തമിഴ്നാട് കോൺഗ്രസ് നേതൃത്വം ഉപാധികളോടെ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും, ഹൈക്കമാൻഡിന്റെ പച്ചക്കൊടി ലഭിച്ചാൽ മാത്രമേ സഖ്യം ഔദ്യോഗികമാകൂ. തമിഴ് രാഷ്ട്രീയത്തിലെ ഈ വൻമാറ്റങ്ങൾ ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യത്തെ എങ്ങനെ ബാധിക്കുമെന്നതിൽ രാഷ്ട്രീയ നിരീക്ഷകർ സജീവമായ ചർച്ചയിലാണ്.

06/05/2026
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534