ബംഗാളിൽ ചരിത്രം കുറിച്ച് ബിജെപി; സുുവേന്ദു അധികാരി മുഖ്യമന്ത്രിയായി അധികാരമേറ്റു
Kerala

ബംഗാളിൽ ചരിത്രം കുറിച്ച് ബിജെപി; സുുവേന്ദു അധികാരി മുഖ്യമന്ത്രിയായി അധികാരമേറ്റു

Spread the love

കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ അസാധ്യമെന്നു കരുതിയ അട്ടിമറി വിജയം യാഥാർത്ഥ്യമാക്കി ബിജെപി നേതാവ് സുവേന്ദു അധികാരി സംസ്ഥാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒരുകാലത്ത് മമത ബാനർജിയുടെ വിശ്വസ്തനായി തോളോട് തോൾ ചേർന്ന് നിന്ന സുവേന്ദു, പിന്നീട് നേതൃത്വവുമായുണ്ടായ കടുത്ത അഭിപ്രായഭിന്നതകളെത്തുടർന്നാണ് ബിജെപിയിൽ ചേക്കേറിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മമത ബാനർജിയെ നേരിട്ടുള്ള പോരാട്ടത്തിൽ പരാജയപ്പെടുത്തിയ സുവേന്ദു, ഇത്തവണയും മമതയെ മലർത്തിയടിച്ചാണ് ബംഗാളിന്റെ ഭരണസാരഥ്യത്തിലേക്ക് എത്തിയത്.

പ്രൗഢഗംഭീരമായ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി ദേശീയ അധ്യക്ഷൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടതുപക്ഷ ഭരണത്തിനും പിന്നാലെ വന്ന തൃണമൂൽ കോൺഗ്രസ് ഭരണത്തിനും അന്ത്യം കുറിച്ചുകൊണ്ട് സംസ്ഥാനത്ത് ബിജെപി ആദ്യമായി അധികാരത്തിലെത്തിയത് ബംഗാൾ ചരിത്രത്തിലെ നിർണ്ണായക നിമിഷമായി മാറി. സുവേന്ദുവിന്റെ രാഷ്ട്രീയ തന്ത്രങ്ങളും ജനപിന്തുണയും ബംഗാളിന്റെ മണ്ണിൽ പുതിയൊരു രാഷ്ട്രീയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

 

09/05/2026
May 2026
S M T W T F S
 12
3456789
10111213141516
17181920212223
24252627282930
31  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534