സന്നിധാനം: അതീവ സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്ന്നു പറന്നത് ആശങ്ക പരത്തി. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കോസ്റ്റ് ഗാർഡിന്റെ ‘ചേതക്’ ഹെലികോപ്റ്ററാണ് ക്ഷേത്രത്തിന് തൊട്ടുമുകളിലൂടെ സഞ്ചരിച്ചത്. സുരക്ഷാ നിയമങ്ങൾ നിലനിൽക്കുന്ന മേഖലയിൽ ഹെലികോപ്റ്റർ എത്തിയതിനെക്കുറിച്ച് പ്രാദേശിക പൊലീസിന് മുൻകൂട്ടി അറിവുണ്ടായിരുന്നില്ല. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത്, സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി. സാങ്കേതിക തകരാറെന്ന് കോസ്റ്റ് ഗാർഡ് അതേസമയം,…
2.5 കിലോ എംഡിഎംഎയുമായി ഇൻഫ്ലുവൻസർ ഫാത്തിമ നസ്റിം പിടിയിൽ; കാറിനുള്ളിൽ ഒളിപ്പിച്ചത് ഒരു കോടിയോളം രൂപയുടെ ലഹരി
കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയയായ ഇൻഫ്ലുവൻസർ ഫാത്തിമ നസ്റിമിനെയും സുഹൃത്തിനെയും വൻ ലഹരിശേഖരവുമായി എക്സൈസ് സംഘം പിടികൂടി. പന്തീരങ്കാവ് ടോൾ പ്ലാസയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഇവരുടെ കാറിൽ നിന്ന് 2.5 കിലോഗ്രാം എംഡിഎംഎ കണ്ടെടുത്തു. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 3 കോടി രൂപയോളം വിലമതിക്കുന്ന ലഹരിമരുന്നാണിത്. ഫാത്തിമയ്ക്കൊപ്പം യാത്ര ചെയ്തിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശി ഷെഫീഖും പിടിയിലായിട്ടുണ്ട്. തൊണ്ടയാട് ബൈപ്പാസിൽ നിന്നും രാമനാട്ടുകര ഭാഗത്തേക്ക് വരികയായിരുന്ന KL 01 CR 3031 നമ്പർ കാർ തടഞ്ഞുനിർത്തിയാണ്…
ഉണ്ണി മുകുന്ദനെതിരെ സംവിധായകൻ അഭിലാഷ് പിള്ള; മുരളി കുന്നുംപുറവുമായുള്ള തർക്കം മുറുകുന്നു
കൊച്ചി: നിർമ്മാതാവ് മുരളി കുന്നുംപുറത്തിന്റെ വെളിപ്പെടുത്തലുകളെത്തുടർന്ന് മലയാള സിനിമയിലുണ്ടായ വിവാദങ്ങളിൽ പുതിയ വഴിത്തിരിവ്. സംഭവത്തിൽ നടൻ ഉണ്ണി മുകുന്ദനെതിരെ രൂക്ഷമായ പ്രതികരണവുമായി സംവിധായകൻ അഭിലാഷ് പിള്ള രംഗത്തെത്തി. മുട്ടനാടുകൾ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ ചോര കുടിക്കുന്ന ചെന്നായ ആകരുത് ഉണ്ണി മുകുന്ദനെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു. മുരളി കുന്നുംപുറത്തിന്റെ ആരോപണങ്ങൾ വന്നതിന് പിന്നാലെ താൻ അദ്ദേഹത്തെ വിളിച്ചിരുന്നുവെന്നും, അത് അബദ്ധം പറ്റിയതാണെന്ന മറുപടിയാണ് ലഭിച്ചതെന്നും അഭിലാഷ് വ്യക്തമാക്കി. സിനിമയുടെ ബജറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ വരുമ്പോൾ മുരളി…
മുറിവേറ്റ മനസ്സുമായി തൃശ്ശൂർ പൂരം; വെടിക്കെട്ട് ഒഴിവാക്കും, കുടമാറ്റം 15 മിനിറ്റായി ചുരുക്കാൻ തീരുമാനം
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ വൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശ്ശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്താൻ ധാരണയായി. ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ തൃശ്ശൂർ കളക്ടറേറ്റിൽ ചേർന്ന അടിയന്തര യോഗത്തിലാണ് പൂരത്തിന്റെ ആചാരങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്. പൂരപ്രേമികളെ ആവേശത്തിലാഴ്ത്തുന്ന ഒരു മണിക്കൂർ നീളുന്ന കുടമാറ്റം ഇത്തവണ 15 മിനിറ്റായി ചുരുക്കി പ്രതീകാത്മകമായി മാത്രമായിരിക്കും നടത്തുക. വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കി മറ്റ് ചടങ്ങുകൾ പതിവ് പോലെ നടത്തണമെന്ന തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങളുടെ നിലപാട് യോഗം അംഗീകരിച്ചു….
നാടിനെ നടുക്കി ദാരുണ മരണം; തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു
തിരുവനന്തപുരം :ചിറയിൻകീഴ് അഴൂരിൽ ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. അഴൂർ മൂലയിൽ വീട്ടിൽ ദിലീപ് – അനു ദമ്പതികളുടെ മകൻ ദിക്ഷൽ ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. കുട്ടി ഉറങ്ങുന്നതിനിടെ പാമ്പ് കടിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻ തന്നെ ബന്ധുക്കൾ കുട്ടിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന്…
കൊണ്ടോട്ടിയിൽ പട്ടാപ്പകൽ സ്വർണ്ണക്കൊള്ള: വാങ്ങാനെന്ന വ്യാജേനെയെത്തി വളകളുമായി യുവാവ് കടന്നുകളഞ്ഞു
കൊണ്ടോട്ടി: ജ്വല്ലറിയിൽ സ്വർണ്ണം വാങ്ങാനെന്ന വ്യാജേനെയെത്തി ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളുമായി യുവാവ് മുങ്ങി. പുളിക്കൽ കനകമഹൽ ജ്വല്ലറിയിലാണ് സിനിമാ സ്റ്റൈൽ മോഷണം നടന്നത്. രണ്ടു ലക്ഷം രൂപയിലധികം വിലവരുന്ന മൂന്ന് സ്വർണ്ണ വളകളാണ് യുവാവ് കവർന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. വളകൾ വാങ്ങാനെന്ന ഭാവത്തിൽ ജ്വല്ലറിയിൽ പ്രവേശിച്ച യുവാവ് വിവിധ മോഡലുകൾ കാണാൻ ആവശ്യപ്പെടുകയായിരുന്നു. ജീവനക്കാർ വളകൾ എടുത്തു നൽകിയതോടെ, അവ പരിശോധിക്കുന്നതിനിടെ മൂന്ന് വളകളുമായി ഇയാൾ മിന്നൽവേഗത്തിൽ പുറത്തേക്ക് ഓടി. കടയ്ക്ക് പുറത്ത് ബൈക്കുമായി…
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരണസംഖ്യ 14 ആയി; ചികിത്സയിലായിരുന്ന പ്രവീണും അന്തരിച്ചു
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. മുതുതല കോഴിക്കോട്ടിരി സ്വദേശി കുളിക്കാം വളപ്പിൽ പ്രവീൺ (45) ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അന്തരിച്ചത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലായിരുന്ന പ്രവീണിന് ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണകാരണം. പ്രവീണിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റും. സ്ഫോടനം നടന്ന സ്ഥലത്തും സമീപത്തെ കുളത്തിലും ശരീരഭാഗങ്ങൾക്കായി…
മുണ്ടത്തിക്കോട് സ്ഫോടനം: തൃശ്ശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ ആലോചന; വെടിക്കെട്ട് അനിശ്ചിതത്വത്തിൽ
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ച സാഹചര്യത്തിൽ, ഈ വർഷത്തെ തൃശ്ശൂർ പൂരം ആർഭാടങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്താൻ ആലോചന. പൂരത്തിന്റെ പ്രധാന ആകർഷണമായ വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കുന്ന കാര്യവും ദേവസ്വങ്ങളുടെ പരിഗണനയിലുണ്ട്. വെടിക്കെട്ട് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈക്കൊള്ളുന്ന തീരുമാനം പാലിച്ച് മുന്നോട്ടുപോകാനാണ് തിരുവമ്പാടി ദേവസ്വത്തിന്റെ തീരുമാനം. ഇക്കാര്യത്തിൽ പാറമേക്കാവ് ദേവസ്വവുമായും സർക്കാർ പ്രതിനിധികളുമായും വരുംദിവസങ്ങളിൽ വിശദമായ കൂടിയാലോചനകൾ നടത്തും. അപകടത്തിൽ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കും പരിക്കേറ്റവർക്ക് ആവശ്യമായ സഹായങ്ങൾ…
തമിഴകം പോളിംഗ് ബൂത്തിലേക്ക്; പ്രീ-പോൾ സർവേകളിൽ ഡിഎംകെ-എഐഎഡിഎംകെ ഇഞ്ചോടിഞ്ച് പോരാട്ടം; നിർണ്ണായകമായി വിജയ്‌യുടെ ടിവികെ
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ, സംസ്ഥാനത്ത് ഡിഎംകെയും എഐഎഡിഎംകെ-ബിജെപി സഖ്യവും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. അധികാരം നിലനിർത്താൻ ഡിഎംകെ കിണഞ്ഞു ശ്രമിക്കുമ്പോൾ, നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകവും (ടിവികെ) സീമാന്റെ എൻടികെയും ഉയർത്തുന്ന വെല്ലുവിളി ഇരുമുന്നണികളെയും ഒരുപോലെ പ്രതിരോധത്തിലാക്കുന്നുണ്ട്. തന്തി ടിവി പുറത്തുവിട്ട പുതിയ അഭിപ്രായ സർവേ പ്രകാരം, ആകെയുള്ള 234 മണ്ഡലങ്ങളിൽ 84 സീറ്റുകളിൽ ഡിഎംകെയ്ക്കും 72 സീറ്റുകളിൽ എഐഎഡിഎംകെയ്ക്കും മുൻതൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും, 77 മണ്ഡലങ്ങളിൽ കടുത്ത…
മാധ്യമപ്രവർത്ത കർക്കായി 20 ലക്ഷത്തിന്റെ ഇൻഷുറൻസും സഹകരണ സൊസൈറ്റിയും; പ്രഖ്യാപനങ്ങളുമായി ജെ.എം.എ (JMA)
നവി മുംബൈ: രാജ്യത്തെ മാധ്യമപ്രവർത്തകരുടെ ക്ഷേമവും തൊഴിൽ സുരക്ഷയും മുൻനിർത്തി ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ) നിർണ്ണായക പദ്ധതികൾ പ്രഖ്യാപിച്ചു. നവി മുംബൈയിൽ നടന്ന സംഘടനയുടെ മഹാരാഷ്ട്ര ഘടകത്തിന്റെ വിപുലീകരണ യോഗത്തിലാണ് ദേശീയതലത്തിൽ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളെക്കുറിച്ചുള്ള പ്രഖ്യാപനമുണ്ടായത്. സംഘടനയിലെ അംഗങ്ങളായ എല്ലാ മാധ്യമപ്രവർത്തകർക്കും 20 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും എന്നതാണ് പ്രധാന പ്രഖ്യാപനം. അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും വലിയൊരു സുരക്ഷാകവചമായി ഈ പദ്ധതി മാറും. മാധ്യമപ്രവർത്തകരുടെ…












