Date: October 11th, 2026

ദേശീയ പതാകയേന്തി തെരുവിൽ; രാത്രി വൈകിയും ഡൽഹിയിൽ പ്രതിഷേധം തുടരുന്നു
Kerala

ദേശീയ പതാകയേന്തി തെരുവിൽ; രാത്രി വൈകിയും ഡൽഹിയിൽ പ്രതിഷേധം തുടരുന്നു

കൊണാട്ട് പ്ലേസിൽ സമരവുമായി എസ്എഫ്ഐ; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങൾ ന്യൂഡൽഹി: പൊലീസ് നിയന്ത്രണങ്ങളും വ്യാപകമായ കസ്റ്റഡിയിലെടുക്കലുകളും മറികടന്ന് ഡൽഹിയിൽ പ്രതിഷേധം തുടരുകയാണ് വിദ്യാർഥി സംഘടനകൾ. ദേശീയ പതാകയേന്തി തെരുവിലിറങ്ങിയ എസ്എഫ്ഐ പ്രവർത്തകർ ഞായറാഴ്ചയും കൊണാട്ട് പ്ലേസിലെ ഇൻറർ സർക്കിളിൽ പ്രതിഷേധം നടത്തി. പ്രതിഷേധക്കാർക്കു നേരെ പൊലീസ് നടപടിയുണ്ടായെങ്കിലും സമരത്തിൽനിന്ന് പിന്മാറാൻ തയ്യാറാകാതെയാണ് പ്രവർത്തകർ രംഗത്തിറങ്ങിയത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്‌ഐആറിനെതിരെയുമാണ് പ്രതിഷേധം. ജന്തർ…

അടൂരിൽ എസ്എഫ്ഐ നേതാക്കൾക്കുനേരെ ആക്രമണം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി രാജു ഏബ്രഹാം
Kerala

അടൂരിൽ എസ്എഫ്ഐ നേതാക്കൾക്കുനേരെ ആക്രമണം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി രാജു ഏബ്രഹാം

പത്തനംതിട്ട: അടൂർ ജനറൽ ആശുപത്രിയിൽ മരുന്ന് വാങ്ങാനെത്തിയ എസ്എഫ്ഐ നേതാക്കളെ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ആരോപിച്ചു. എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി പ്രണവ് ജയകുമാർ, അടൂർ ഏരിയ സെക്രട്ടറി സഹിൽ എന്നിവർക്കാണ് മർദനമേറ്റത്. പോലീസിന്റെ സാന്നിധ്യത്തിൽ ജീപ്പിനുള്ളിൽവെച്ചും സഹിലിനെ മർദിച്ചെന്നും ആക്രമണം തടയാനെത്തിയ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചെന്നും രാജു ഏബ്രഹാം പ്രസ്താവനയിൽ പറഞ്ഞു. ഏഴംകുളത്ത് ഡിവൈഎഫ്ഐ–എസ്എഫ്ഐ പ്രവർത്തകർ നടത്തിയ നൈറ്റ് മാർച്ചിനിടെയുണ്ടായ…

ശബരിമലയിൽ ഉണക്കലരി എത്തിച്ചു; അരവണ പ്രതിസന്ധിയുണ്ടാവില്ലെന്ന് ദേവസ്വം ബോർഡ്
Kerala

ശബരിമലയിൽ ഉണക്കലരി എത്തിച്ചു; അരവണ പ്രതിസന്ധിയുണ്ടാവില്ലെന്ന് ദേവസ്വം ബോർഡ്

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്ത് ശബരിമലയിൽ അരവണ പ്രതിസന്ധിയുണ്ടാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. അരവണ നിർമാണത്തിന് ആവശ്യമായ ഉണക്കലരി ശബരിമലയിൽ എത്തിച്ചിട്ടുണ്ടെന്നും തീർത്ഥാടകർക്ക് തടസ്സമില്ലാതെ പ്രസാദം വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഇത്തവണ തീർത്ഥാടനകാലത്ത് അരവണ വിതരണം സുഗമമാക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടൂരിൽ ഡിവൈഎഫ്ഐ–യൂത്ത് കോൺഗ്രസ് സംഘർഷം; രാഹുൽ മാങ്കൂട്ടത്തിലിനും മർദനമേറ്റു
Kerala

അടൂരിൽ ഡിവൈഎഫ്ഐ–യൂത്ത് കോൺഗ്രസ് സംഘർഷം; രാഹുൽ മാങ്കൂട്ടത്തിലിനും മർദനമേറ്റു

പത്തനംതിട്ട: അടൂരിൽ ഡിവൈഎഫ്ഐ–യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനും ഒപ്പമുണ്ടായിരുന്ന ഫെന്നി നൈനാനും മർദനമേറ്റു. ഏഴംകുളത്ത് ഉണ്ടായ തർക്കമാണ് ഇരുവിഭാഗം പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്. സംഘർഷത്തിൽ പരുക്കേറ്റവരെ പ്രവേശിപ്പിച്ച അടൂർ താലൂക്ക് ആശുപത്രിയുടെ വളപ്പിലും ഇരുവിഭാഗം പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇതിനിടെ സിപിഎം നേതാവിന്റെ വാഹനവും തകർത്തു. സംഭവത്തോടെ പ്രദേശത്ത് രാഷ്ട്രീയ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും പൊലീസിൽ പരാതി നൽകി. എസ്എഫ്ഐ പ്രവർത്തകരുടെ പരാതിയിൽ രാഹുൽ…

October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534