പത്തനംതിട്ട: നിർദിഷ്ട ശബരിമല വിമാനത്താവളം കൊടുമൺ പ്ലാന്റേഷൻ ഭൂമിയിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്ത്. ബി.ജെ.പി സംസ്ഥാന നേതാക്കളായ കുമ്മനം രാജശേഖരനും അനൂപ് ആന്റണിയും തയ്യാറാക്കിയ പഠനറിപ്പോർട്ടും നിവേദനവും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരാപ്പു രാം മോഹൻ നായിഡുവിന് കൈമാറി. എരുമേലിയിൽ നിർദേശിച്ചിരുന്ന എസ്റ്റേറ്റ് ഭൂമിയുമായി ബന്ധപ്പെട്ട നിയമതർക്കങ്ങളും ഉടമസ്ഥാവകാശ പ്രശ്നങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് കൊടുമൺ എസ്റ്റേറ്റിന് പിന്തുണയുമായി നീക്കം ശക്തമായത്. വിമാനത്താവളത്തിനായി പ്രവാസി സംഘടനകളും പ്രാദേശിക ആക്ഷൻ കമ്മിറ്റികളും നേരത്തെ…
ശബരിമല മേൽശാന്തി അഭിമുഖം തിങ്കളാഴ്ച; ചുരുക്കപ്പട്ടികയിൽ അഞ്ച് പേർ :മാനദണ്ഡത്തിൽ ഇളവില്ല
പത്തനംതിട്ട: ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടമായ അഭിമുഖം ഇന്ന് നടക്കും. ദേവസ്വം വിജിലൻസ് പരിശോധനയ്ക്കുശേഷം ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട അഞ്ച് പേരിൽനിന്നാകും അഭിമുഖത്തിലൂടെ അന്തിമ പട്ടിക തയ്യാറാക്കുക. നിലവിലെ യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി കൂടുതൽ പേരെ പട്ടികയിൽ ഉൾപ്പെടുത്തില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. ശബരിമല മേൽശാന്തി സ്ഥാനത്തേക്ക് 48 അപേക്ഷകളും മാളികപ്പുറം മേൽശാന്തി സ്ഥാനത്തേക്ക് 30 അപേക്ഷകളുമാണ് ലഭിച്ചത്. വിജിലൻസ് പരിശോധനയ്ക്കുശേഷം ശബരിമല പട്ടിക അഞ്ച് പേരിലേക്കും മാളികപ്പുറം പട്ടിക മൂന്ന് പേരിലേക്കും ചുരുങ്ങി….
ആദ്യ വായ്പയ്ക്ക് ക്രെഡിറ്റ് ചരിത്രമില്ലെന്ന പേരിൽ വായ്പ നിഷേധിക്കരുത് : എൻ കെ പ്രേമചന്ദ്രൻ
ന്യൂഡൽഹി: വിദ്യാഭ്യാസ വായ്പ ഉൾപ്പെടെ ആദ്യമായി വായ്പയ്ക്ക് അപേക്ഷിക്കുന്നവർക്ക് ക്രെഡിറ്റ് ഹിസ്റ്ററിയില്ലെന്ന കാരണത്താൽ വായ്പ നിഷേധിക്കരുതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. അറിയിച്ചു. ആദ്യമായി വായ്പയ്ക്ക് അപേക്ഷിക്കുന്നവർക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട കുറഞ്ഞ ക്രെഡിറ്റ് സ്കോർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ.) നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പി.എം. വിദ്യാലക്ഷ്മി പദ്ധതിക്ക് കീഴിൽ വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിന് വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രേമചന്ദ്രൻ എം.പി. നൽകിയ കത്തിന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ്…
വന്യമൃഗവേട്ടയിൽ ഭയന്ന് നാട്ടുകാർ
പത്തനംതിട്ട: തണ്ണിത്തോട് വനമേഖലയിൽ രാത്രികാലങ്ങളിൽ വീണ്ടും വെടിയൊച്ച കേൾക്കുന്നതായി പ്രദേശവാസികളുടെ പരാതി. ഇതോടെ വന്യമൃഗവേട്ട വീണ്ടും സജീവമായോ എന്ന ആശങ്ക ശക്തമായി. വെടിയൊച്ച കേട്ട പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അടിയന്തര പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തണ്ണിത്തോട്, പൂച്ചക്കുളം, ഗുരുനാഥൻമണ്ണ് തുടങ്ങിയ വനമേഖലകളിൽ മുൻകാലങ്ങളിലും വന്യമൃഗവേട്ടയുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2023ൽ പൂച്ചക്കുളം വനത്തിൽ പന്നിപ്പടക്കം ഉപയോഗിച്ച് മ്ലാവിനെ വേട്ടയാടി ഇറച്ചി കടത്തിയ കേസിൽ നിരവധി പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. വനത്തിനുള്ളിൽവച്ച് മ്ലാവിനെ കഷണങ്ങളാക്കി ചാക്കുകളിലാക്കി…
മൂന്നാം ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ് സെഷൻസ് കോടതിയിലേക്ക്
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റി. വിചാരണ നടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് കേസ് മാറ്റിയത്. നേരത്തെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം അംഗീകരിച്ചതിനെ തുടർന്ന് മജിസ്ട്രേറ്റ് കോടതിയിലെ നടപടികൾ പൂർത്തിയാക്കി കേസ് സെഷൻസ് കോടതിയിലേക്ക് കൈമാറുകയായിരുന്നു. ഇനി വിചാരണ സംബന്ധിച്ച തുടർനടപടികൾ സെഷൻസ് കോടതിയിലാകും. വിദേശത്ത് താമസിക്കുന്ന മലയാളിയായ 31കാരിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 2026 മേയിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. ബലാത്സംഗം, ശാരീരിക-മാനസിക…
സിപിഎം അന്തഃഛിദ്രം മറയ്ക്കാൻ സമരക്കാരെ നേരിടുന്നു: വി.ഡി. സതീശൻ
പത്തനംതിട്ട: ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ സിപിഎം സമരം ചെയ്യുമ്പോൾ കേരളത്തിൽ സമരം ചെയ്യുന്ന കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ തിരിയുന്നതും മന്ത്രിമാരെ വഴിയിൽ തടയുന്നതും സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങൾ മറച്ചുവയ്ക്കാനാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പത്തനംതിട്ട രാജീവ്ഭവനിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഭരണത്തിലിരുന്ന് അഴിമതി നടത്തിയെന്ന ആരോപണം നേരിടുന്ന പിണറായി വിജയനെതിരായ അന്വേഷണത്തിൽനിന്ന് ശ്രദ്ധതിരിക്കാനും അത് അട്ടിമറിക്കാനും കേരളത്തിലാകെ ക്രിമിനൽ സംഘങ്ങളെ ഇറക്കിവിടുകയാണെന്ന് സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയിൽ…
രാജി തീരുമാനം മാറ്റി ആർ. ശ്രീലേഖ; ബിജെപി നേതൃത്വത്തിന് ആശ്വാസം
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ശാസ്തമംഗലം വാർഡിൽ നിന്നുള്ള ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനം പിൻവലിച്ചു. ബിജെപി സംസ്ഥാന നേതൃത്വം നടത്തിയ അടിയന്തര ഇടപെടലിനും തുടർച്ചയായ ചർച്ചകൾക്കും പിന്നാലെയാണ് ശ്രീലേഖ കൗൺസിലർ സ്ഥാനത്ത് തുടരാൻ തീരുമാനിച്ചത്. ഒക്ടോബർ മൂന്നിനാണ് വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ശ്രീലേഖ രാജി പ്രഖ്യാപിച്ചത്. സെപ്റ്റംബർ 30ന് രാജിക്കത്ത് മേയർ വി.വി. രാജേഷിന് കൈമാറിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ രാജി ഔദ്യോഗികമായി പ്രാബല്യത്തിൽ വരുന്നതിന് മുമ്പുതന്നെ പ്രശ്നപരിഹാരത്തിനായി ബിജെപി…










