Date: October 8th, 2026

പോലീസുകാരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ
Crime

പോലീസുകാരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

റിസോർട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന വെട്ടിക്കാട്ടിരി സ്വദേശി സാഹസികമായി അറസ്റ്റിൽ ചെറുതുരുത്തി: വാറന്റ് പ്രതിയെ അന്വേഷിക്കാനെത്തിയ പോലീസുകാരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ഔദ്യോഗിക വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്ത കേസിലെ പ്രതിയെ ചെറുതുരുത്തി പോലീസ് സാഹസികമായി പിടികൂടി. വെട്ടിക്കാട്ടിരി സ്വദേശി പാളയംക്കോട്ടക്കാരൻ വീട്ടിൽ റെജീബ് (32) ആണ് അറസ്റ്റിലായത്. 2026 സെപ്റ്റംബർ നാലിനാണ് കേസിനാസ്പദമായ സംഭവം. വാറന്റ് പ്രതിയായ റെജീബിനെ അന്വേഷിച്ച് ചെറുതുരുത്തി പോലീസ് സംഘം ഔദ്യോഗിക വാഹനത്തിൽ കലാമണ്ഡലം പരിസരത്ത് എത്തിയപ്പോഴായിരുന്നു സംഭവം. പോലീസ് സംഘത്തെ കണ്ട…

സിപിഎം പത്തനംതിട്ട ജില്ലാ വിപുലീകൃത കമ്മിറ്റി യോഗം സമാപിച്ചു
Kerala

സിപിഎം പത്തനംതിട്ട ജില്ലാ വിപുലീകൃത കമ്മിറ്റി യോഗം സമാപിച്ചു

വീണാ ജോർജ് രണ്ട് ദിവസവും പങ്കെടുത്തു; പത്മകുമാർ വിഷയത്തിൽ കുറ്റപത്രത്തിനായി കാത്തിരിക്കുകയാണെന്ന് രാജു എബ്രഹാം പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ വിപുലീകൃത കമ്മിറ്റി യോഗം സമാപിച്ചു. ജില്ലാ കമ്മിറ്റി അംഗവും സംസ്ഥാന കമ്മിറ്റി ക്ഷണിതാവുമായ വീണാ ജോർജ് ആയുർവേദ ചികിത്സയിലായതിനാലാണ് സംസ്ഥാന വിപുലീകൃത കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്ന് ജില്ലാ സെക്രട്ടറി രാജു എബ്രഹാം വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ജില്ലാ വിപുലീകൃത കമ്മിറ്റി യോഗത്തിൽ വീണാ ജോർജ് രണ്ട് ദിവസവും പങ്കെടുത്തതായി അദ്ദേഹം വ്യക്തമാക്കി. ശബരിമല സ്വർണക്കവർച്ച കേസുമായി…

എസ്ഡിപിഐ തീരദേശ മുന്നേറ്റ യാത്ര നവംബർ 4 മുതൽ
Kerala

എസ്ഡിപിഐ തീരദേശ മുന്നേറ്റ യാത്ര നവംബർ 4 മുതൽ

മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് നവംബർ 13ന് പൂന്തുറയിൽ സമാപിക്കും കോഴിക്കോട്: തീരദേശ ജനതയുടെ തൊഴിൽ, പാർപ്പിട സുരക്ഷ ഉറപ്പാക്കുക, മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി കെട്ടിക്കിടക്കുന്ന ക്ഷേമനിധി ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുക, സമഗ്രമായ തീരദേശ നയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ്ഡിപിഐ സംഘടിപ്പിക്കുന്ന തീരദേശ മുന്നേറ്റ യാത്ര നവംബർ 4ന് ആരംഭിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ. സിയാദ് നയിക്കുന്ന യാത്രയിൽ സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ, സംസ്ഥാന പ്രവർത്തകസമിതി അംഗം വി.എം. ഫൈസൽ എന്നിവർ ഉപനായകന്മാരായിരിക്കും. നവംബർ…

ഹൃദയാഘാതം; നടൻ നാനാ പടേക്കർ അന്തരിച്ചു
Entertainment, National

ഹൃദയാഘാതം; നടൻ നാനാ പടേക്കർ അന്തരിച്ചു

ഗോവ: പ്രമുഖ ഹിന്ദി-മറാത്തി നടൻ നാനാ പടേക്കർ (75) അന്തരിച്ചു. ഗോവയിലെ ഡോണ പൗളയിലുള്ള വസതിയിൽ ഇന്ന് പുലർച്ചെയുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പുലർച്ചെ 5.20ഓടെയാണ് അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് മാണിപ്പാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ച ശേഷം ഏകദേശം 45 മിനിറ്റോളം സി.പി.ആർ. നൽകിയെങ്കിലും പ്രതികരിച്ചില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മരണവുമായി ബന്ധപ്പെട്ട് മെഡിക്കോ-ലീഗൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരണകാരണം കൃത്യമായി സ്ഥിരീകരിക്കുന്നതിനായി പോസ്റ്റ്മോർട്ടം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. നാലുപതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ…

തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ സമരം ശക്തമാക്കാൻ കോൺഗ്രസ്
National

തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ സമരം ശക്തമാക്കാൻ കോൺഗ്രസ്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷനെതിരായ പ്രതിഷേധം ശക്തമായി തുടരാൻ കോൺഗ്രസ് തീരുമാനം. ഭിന്നതകൾ മാറ്റിവച്ച് ഇന്ത്യാ സഖ്യത്തിലെ മുഴുവൻ കക്ഷികളെയും സമരമുഖത്ത് അണിനിരത്താൻ രാഹുൽ ഗാന്ധി നേരിട്ട് രംഗത്തിറങ്ങി. ഇന്നലെ രാത്രി സഖ്യകക്ഷി നേതാക്കളെയെല്ലാം രാഹുൽ ഗാന്ധി നേരിട്ട് വിളിച്ച് ഇന്ന് നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് അഭ്യർഥിച്ചു. നേതാക്കൾ എല്ലാവരും അഭ്യർഥന സ്വീകരിച്ചതായാണ് വിവരം. ഇന്നലത്തേതിന് സമാനമായ പ്രതിഷേധത്തിനാണ് ഇന്ന് പദ്ധതിയിടുന്നത്. പ്രതിഷേധ വേദി സംബന്ധിച്ച് അന്തിമ തീരുമാനം സമരത്തിനിടെയായിരിക്കും. കോൺഗ്രസ് എംപിമാരോടും നേതാക്കളോടും ഡൽഹിയിൽ തുടരാൻ നിർദേശം…

October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534