വെബ്, ആപ്പ്, PDF, EPUB പരിശോധന ഒരൊറ്റ സംവിധാനത്തിൽ; വാണിജ്യവത്കരണത്തിന് നിക്ഷേപം തേടി നൗഷാദ് കോഴിക്കോട്: കാഴ്ചയില്ലാത്തവരുൾപ്പെടെയുള്ള ഭിന്നശേഷിക്കാർക്ക് ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ സുഗമമാക്കാൻ സമഗ്ര ആക്സസിബിലിറ്റി പരിശോധനാസംവിധാനവുമായി മലയാളി സോഫ്റ്റ്‌വെയർ ഡെവലപ്പർ നൗഷാദ് സി. എ. ശ്രദ്ധേയനാകുന്നു. വെബ്‌സൈറ്റുകൾ, മൊബൈൽ ആപ്പുകൾ, PDF രേഖകൾ, EPUB പുസ്തകങ്ങൾ എന്നിവയിലെ ആക്സസിബിലിറ്റി പ്രശ്നങ്ങൾ കണ്ടെത്തുന്ന സംവിധാനമാണ് വികസിപ്പിച്ചത്. ‘Pomelab Accessibility Inference Engine’ എന്ന നിർദ്ദേശിത പേരിലുള്ള സംവിധാനത്തിലൂടെ പേരില്ലാത്ത ബട്ടണുകൾ, കീബോർഡ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനാകാത്ത മെനുകൾ,…
മന്ത്രിയുടെ പരിപാടിക്കായി ഒരുക്കിയ പന്തൽ തകർന്നു; നാല് പേർക്ക് പരുക്ക്
കുമളി: വനം വന്യജീവി സംരക്ഷണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പരിപാടിക്കായി കുമളിയിൽ ഒരുക്കിയ പന്തൽ തകർന്നുവീണ് മൂന്ന് പൊലീസുകാർക്കും ഒരു ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരനുമുൾപ്പെടെ നാല് പേർക്ക് പരുക്ക്. പരുക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പങ്കെടുത്ത പരിപാടി പൂർത്തിയായതിന് പിന്നാലെയാണ് പന്തൽ തകർന്നുവീണത്. ഈ സമയത്ത് പരിപാടിയിൽ പങ്കെടുത്തവർ പന്തലിൽനിന്ന് പുറത്തേക്ക് പോയിരുന്നതിനാൽ വലിയ അപകടം ഒഴിവായി. തേക്കടി ബോട്ടിങ്ങിനായി വിനോദസഞ്ചാരികൾ ടിക്കറ്റ് എടുക്കുന്ന കൗണ്ടറിന് സമീപത്തെ…
ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ചുവരുത്തി പീഡനം; രണ്ട് പേർ അറസ്റ്റിൽ
കൊച്ചി: സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് ഒഎൽഎക്സിലൂടെ യുവതിയെ വിളിച്ചുവരുത്തി ലഹരി നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. ആലപ്പുഴ കാർത്തികപ്പള്ളി എരിക്കാവ് എസ്.ആർ. നിവാസിൽ ശ്രീരാജ് (30), തൃക്കാക്കര തേവയ്ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ (27) എന്നിവരെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സ്പായിൽ മാനേജർ ജോലി വാഗ്ദാനം ചെയ്ത് ഒഎൽഎക്സിൽ നൽകിയ പരസ്യം കണ്ടാണ് യുവതി പ്രതികളെ ബന്ധപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. അഭിമുഖത്തിനായി വിളിച്ചുവരുത്തിയ യുവതിയെ ഇടപ്പള്ളിയിലെ സ്വകാര്യ ലോഡ്ജിലെത്തിച്ച ശേഷം…
ശ്രീലേഖയുടെ സമ്മർദ്ദ തന്ത്രത്തിൽ വീഴേണ്ടതില്ലെന്ന് ആർഎസ്എസ്; രാജി പ്രഖ്യാപനം പിൻവലിച്ചു: ബിജെപി കൗൺസിലറായി തുടരും
തിരുവനന്തപുരം: മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖയുടെ രാജി പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്ന രാഷ്ട്രീയ ചർച്ചകളിൽ പാർട്ടി നേതൃത്വം ജാഗ്രത പാലിക്കണമെന്ന് ആർഎസ്എസ്. ശ്രീലേഖയുടെ സമ്മർദ്ദ തന്ത്രത്തിൽ വീഴേണ്ട ആവശ്യമില്ലെന്നും വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള രാജി പ്രഖ്യാപനത്തെ രാഷ്ട്രീയ സമ്മർദ്ദമായി കണ്ട് പാർട്ടി തീരുമാനങ്ങൾ എടുക്കേണ്ടതില്ലെന്നുമാണ് ആർഎസ്എസ് നിലപാടെന്നാണ് വിവരം. ശ്രീലേഖ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി നേതൃത്വത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന തരത്തിൽ ചർച്ചകൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ അനാവശ്യമായ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന…
പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി മാറ്റം: സുരേഷ് ബാബുവിനെതിരെ പരാതിയില്ലെന്ന് ചെന്താമരാക്ഷൻ
പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റിയതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ ഔദ്യോഗികമായി ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് പുതിയ ജില്ലാ സെക്രട്ടറി വി. ചെന്താമരാക്ഷൻ. വ്യക്തിപരമായ അസൗകര്യങ്ങളും കാരണങ്ങളും ചൂണ്ടിക്കാട്ടി സുരേഷ് ബാബു സ്വയം സ്ഥാനമൊഴിയുകയായിരുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് സുരേഷ് ബാബുവിന് പകരം മുൻ എം.എൽ.എ വി. ചെന്താമരാക്ഷനെ ജില്ലാ സെക്രട്ടറിയായി ചുമതലപ്പെടുത്താൻ തീരുമാനിച്ചത്. അതേസമയം, ജില്ലയിൽ നിലനിന്നിരുന്ന വിഭാഗീയത,…
മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനം: ഷറഫലിയും അബ്ദുറഹിമാനും പ്രതിപ്പട്ടികയിലേക്ക്
തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ മുൻ കായിക കൗൺസിൽ പ്രസിഡന്റ് യു. ഷറഫലിയെയും മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഒരുങ്ങുന്നു. മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനത്തിന്റെ മറവിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായും സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് വിവരം. ടെൻഡർ നടപടികളും ചട്ടങ്ങളും പാലിക്കാതെ സ്വകാര്യ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർബിസി)യും അർജന്റീന ഫുട്ബോൾ…









