ന്യൂഡൽഹിയിൽ നടന്ന കോൺക്ലേവിൽ ഡിജിറ്റൽ മാധ്യമപ്രവർത്തനത്തിന്റെ ഭാവിയും മാധ്യമധാർമ്മികതയും ചർച്ചയായി ന്യൂഡൽഹി: ഉത്തരവാദിത്തപരവും ധാർമ്മികവുമായ ഡിജിറ്റൽ മാധ്യമപ്രവർത്തനത്തിന്റെ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്ത് സ്വാമി വിവേകാനന്ദ ഡിജിറ്റൽ ജേർണലിസം കോൺക്ലേവ് ആൻഡ് നാഷണൽ എക്സലൻസ് അവാർഡ്സ് 2026 ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ നടന്നു. രാമകൃഷ്ണ പരമഹംസ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ കോൺക്ലേവ് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ (ജെഎംഎ) സഹകരണത്തോടെയും ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ ഗ്രീവൻസ് കൗൺസിലിന്റെ (ജെഎംഎജിസി) രക്ഷാകർതൃത്വത്തിലുമാണ് നടന്നത്….
ശബരിമലയിൽ ആക്രി ലേലം ഒഴിവാക്കി ദേവസ്വം ബോർഡ്; ചുമതല ഹരിതകർമസേനയ്ക്ക്
പത്തനംതിട്ട: ശബരിമലയിലെ ആക്രി ലേല സമ്പ്രദായം ഒഴിവാക്കി പ്ലാസ്റ്റിക്, ലോഹങ്ങൾ, കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിക്കുന്ന ചുമതല ഹരിതകർമസേനയ്ക്ക് കൈമാറാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. വരാനിരിക്കുന്ന തീർഥാടനകാലം മുതൽ പുതിയ സംവിധാനം നടപ്പാക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ, പന്തളം തുടങ്ങിയ കേന്ദ്രങ്ങളിൽ ശേഖരിക്കുന്ന ആക്രി സാധനങ്ങൾ തരംതിരിച്ച് ക്ലീൻ കേരള കമ്പനി വഴിയോ അംഗീകൃത പുനരുപയോഗ ഏജൻസികൾ വഴിയോ കൈമാറും. ഇതിലൂടെ ലഭിക്കുന്ന തുക കൃത്യമായി കണക്കാക്കി ദേവസ്വം ബോർഡിന്റെ ഫണ്ടിൽ നിക്ഷേപിക്കും. ആക്രി ശേഖരണത്തിലും…
കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം; പ്രതി റിമാൻഡിൽ
കോഴഞ്ചേരി: റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകക്കേസിൽ പ്രതി ജിത്തു സജി (28)യെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കൃത്യം നടന്ന സ്ഥലത്ത് പൊലീസ് സയന്റിഫിക് ഓഫീസർ, ഫിംഗർപ്രിന്റ് വിദഗ്ധർ, ഫോട്ടോഗ്രാഫർ എന്നിവർ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കവറും ഉൾപ്പെടെയുള്ള തെളിവുകളും കണ്ടെത്തി. പ്രതിക്കെതിരെ ആറന്മുള, ചേർത്തല സ്റ്റേഷനുകളിലും ചെങ്ങന്നൂർ സ്റ്റേഷനിൽ മയക്കുമരുന്ന് കേസിലും കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
അമ്മയെ തേടിയിറങ്ങിയ കുരുന്നുകൾക്ക് തുണയായി വനിതാ പൊലീസ്
പത്തനംതിട്ട: അമ്മയെ കാണാനായി ബോർഡിങ് സ്ഥാപനത്തിൽനിന്ന് ഇറങ്ങി വഴിതെറ്റി പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തിയ ആറു വയസ്സുകാരിയും പത്ത് വയസ്സുകാരനും വനിതാ പൊലീസിന്റെ സമയോചിത ഇടപെടലിൽ സുരക്ഷിതമായി രക്ഷിതാക്കളുടെ അടുത്തെത്തി. മൈലപ്രയിലെ അമല മാതാ ബഥനി ബോർഡിങ് സ്ഥാപനത്തിൽ താമസിച്ച് പഠിക്കുന്ന കുട്ടികളാണ് സ്ഥാപനത്തിൽനിന്ന് ഇറങ്ങി ബസ് സ്റ്റാൻഡിലെത്തിയത്. അമ്മയെ കാണണമെന്ന ഒന്നാം ക്ലാസ് വിദ്യാർഥിനിയുടെ ആഗ്രഹത്തെ തുടർന്ന് പത്ത് വയസ്സുകാരനും ഒപ്പം പോരുകയായിരുന്നു. രക്ഷിതാക്കളില്ലാതെ ബസ് സ്റ്റാൻഡിൽ ഇരിക്കുന്ന കുട്ടികളെ കണ്ട സ്വകാര്യ ബസ് ജീവനക്കാർ…
മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവം: കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് ജെഎംഎ പ്രതിഷേധ മാർച്ച്
കാഞ്ഞിരപ്പള്ളി: മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജേണലിസ്റ്റ് & മീഡിയ അസോസിയേഷൻ (ജെഎംഎ) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തും. ഒക്ടോബർ 3 ശനിയാഴ്ച ഉച്ചയ്ക്ക് 12ന് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലേക്കാണ് മാർച്ച്. മാധ്യമപ്രവർത്തകരുടെ സ്വതന്ത്രമായ പ്രവർത്തനത്തിനും സുരക്ഷയ്ക്കും നേരെയുള്ള അതിക്രമങ്ങൾ ഗൗരവത്തോടെ കാണണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ജെഎംഎ ആവശ്യപ്പെട്ടു. ജെഎംഎ കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷാനെതിരെയുണ്ടായ ആക്രമണം സാംസ്കാരിക സമൂഹത്തിന് അംഗീകരിക്കാനാകാത്തതാണെന്ന് സംഘടന…








