Date: October 7th, 2026

രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ മാർച്ച്; ഡൽഹിയിൽ പൊലീസ് തടയൽ പ്രഷുദ്ധവസ്ഥയിലേക്ക്
Kerala

രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ മാർച്ച്; ഡൽഹിയിൽ പൊലീസ് തടയൽ പ്രഷുദ്ധവസ്ഥയിലേക്ക്

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. പാർലമെന്റിൽനിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനമായ നിർവാചൻ സദനിലേക്ക് നടത്തിയ മാർച്ച് ആകാശവാണി ഭവന് സമീപം ബാരിക്കേഡ് ഉയർത്തിയാണ് പൊലീസ് തടഞ്ഞത്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. നേതാക്കളെയും പ്രവർത്തകരെയും പൊലീസ് ബലം പ്രയോഗിച്ച് നീക്കിയതായി പ്രതിപക്ഷം ആരോപിച്ചു. വനിതാ പ്രവർത്തകരെ ഉൾപ്പെടെ വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പൊലീസ് നടപടിക്കെതിരെ…

ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം
Kerala

ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം

പത്തനംതിട്ട: സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ കുറഞ്ഞവിലയുള്ള മദ്യത്തിന് രൂക്ഷമായ ക്ഷാമം. സാധാരണക്കാർ കൂടുതലായി ആശ്രയിക്കുന്ന വിലകുറഞ്ഞ ബ്രാൻഡുകൾ ലഭ്യമല്ലാത്തതിനാൽ ഉപഭോക്താക്കൾ വിലകൂടിയ ബ്രാൻഡുകൾ വാങ്ങേണ്ട സാഹചര്യമാണെന്നാണ് പരാതി. കുറഞ്ഞവില മദ്യത്തിന്റെ ഉത്പാദനത്തിലും വിതരണത്തിലുമുണ്ടായ കുറവും ഡിപ്പോകളിലെ സ്ഥലപരിമിതിയും പ്രതിസന്ധിക്ക് കാരണമായതായാണ് വിവരം. ആവശ്യത്തിന് സ്റ്റോക്ക് സൂക്ഷിക്കാൻ സൗകര്യമില്ലാത്തത് വിതരണത്തെയും ബാധിക്കുന്നുണ്ട്. കുറഞ്ഞവില മദ്യത്തിന്റെ വിതരണം കാര്യക്ഷമമാക്കുന്നതിനൊപ്പം ഡിപ്പോകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ അടിയന്തര നടപടി വേണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു.

കോൺഗ്രസ് പ്രതിസന്ധിയിൽ;  ഹൈക്കമാൻഡ് തീരുമാനം നീളുന്നു
Kerala

കോൺഗ്രസ് പ്രതിസന്ധിയിൽ; ഹൈക്കമാൻഡ് തീരുമാനം നീളുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് നൽകിയ പരാതിയിൽ ഹൈക്കമാൻഡ് തലത്തിൽ തൽക്കാലം തുടർനടപടിയില്ല. സംസ്ഥാന കോൺഗ്രസിലെ ഭിന്നത പരിഹരിക്കാൻ കൂട്ടായ ചർച്ച നടത്തുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. പാർട്ടി–സർക്കാർ ഏകോപനത്തിലെ പോരായ്മകൾ, സുപ്രധാന തീരുമാനങ്ങളിൽ മുന്നണി നേതൃത്വവുമായി കൂടിയാലോചന നടത്താത്തത്, ബോർഡ്–കോർപറേഷൻ നിയമനങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് അടൂർ പ്രകാശ് പരാതിയിൽ ഉന്നയിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ നേരിൽ കണ്ട് അദ്ദേഹം രേഖാമൂലം പരാതി നൽകിയിരുന്നു. അതിനിടെ മുഖ്യമന്ത്രി വി.ഡി….

വന്യജീവി ആക്രമണം: അടിയന്തര നടപടി വേണം
Kerala

വന്യജീവി ആക്രമണം: അടിയന്തര നടപടി വേണം

പത്തനംതിട്ട: വന്യജീവി ആക്രമണം ജില്ലയിലെ ജനജീവിതത്തിന് തടസ്സമാകുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വനാതിർത്തികളിൽ താമസിക്കുന്ന കുടുംബങ്ങൾ നിരന്തരം വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുകയാണ്. കേന്ദ്രത്തിന്റെ വനനിയമങ്ങളും സംസ്ഥാന സർക്കാരിന്റെ നടപടികളിലെ വീഴ്ചകളും ആക്രമണത്തിന്റെ രൂക്ഷത വർധിപ്പിക്കുന്നതായി യോഗം അംഗീകരിച്ച പ്രമേയത്തിൽ ആരോപിച്ചു. എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വന്യജീവി പ്രതിരോധ നടപടികൾക്ക് തുടർച്ചയില്ലാത്ത സ്ഥിതിയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. വനാതിർത്തികളിൽ സ്ഥാപിച്ച സോളാർ വേലികൾ പലതും പ്രവർത്തനരഹിതമാണ്. കിടങ്ങുകൾ…

പൊലീസ് നടപടിക്കെതിരെ സിപിഐ എം
Kerala

പൊലീസ് നടപടിക്കെതിരെ സിപിഐ എം

പത്തനംതിട്ട: സമരങ്ങളെയും പ്രതിഷേധങ്ങളെയും അടിച്ചമർത്തുന്ന പൊലീസ് നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പൊലീസ് നടപടികളെ യോഗം അപലപിച്ചു. വിദ്യാർഥിനേതാവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും തോക്കുമായി വീട്ടിലെത്തി അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം ഗൗരവമുള്ളതാണെന്ന് യോഗം ചൂണ്ടിക്കാട്ടി. പൊലീസ് ഉദ്യോഗസ്ഥർ ആയുധവുമായി വീടുകളിലെത്തി ഭീഷണിപ്പെടുത്തുന്ന സാഹചര്യം ആശങ്കാജനകമാണെന്നും പ്രമേയത്തിൽ പറഞ്ഞു. കേസിൽ പ്രതിയായ യുവാവിനെ പിടികൂടാനാകാത്തതിന്റെ പേരിൽ ജ്യേഷ്ഠനെ കസ്റ്റഡിയിലെടുത്ത് മർദിച്ചെന്ന പരാതിയും യോഗം ഉന്നയിച്ചു. അടൂർ പെരിങ്ങനാട്…

ട്രാവൻകൂർ മെഡിസിറ്റിയിൽ ലോക വയോജന ദിനാഘോഷം; 25 പേർക്ക് 1,000 വരെയുള്ള ടെസ്റ്റുകൾ സൗജന്യം
Kerala

ട്രാവൻകൂർ മെഡിസിറ്റിയിൽ ലോക വയോജന ദിനാഘോഷം; 25 പേർക്ക് 1,000 വരെയുള്ള ടെസ്റ്റുകൾ സൗജന്യം

കൊല്ലം: ആരോഗ്യകരമായ വാർദ്ധക്യത്തെക്കുറിച്ച് അവബോധം നൽകുന്നതിനായി ട്രാവൻകൂർ മെഡിസിറ്റി ഹോസ്പിറ്റൽ, കൊല്ലം ലോക വയോജന ദിനാഘോഷം സംഘടിപ്പിക്കുന്നു. “Celebration of Ageing – Embracing the Golden Years” എന്ന സന്ദേശവുമായി ഒക്ടോബർ 8ന് സെക്കൻഡ് ഫ്ലോർ ഓഡിറ്റോറിയത്തിലാണ് പരിപാടി. മുതിർന്ന പൗരന്മാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനും പ്രായം കൂടുന്നതിനനുസരിച്ച് ജീവിതം കൂടുതൽ ആരോഗ്യപൂർണവും സന്തോഷകരവുമാക്കുന്നതിനുമുള്ള വിവിധ പരിപാടികളാണ് ട്രാവൻകൂർ മെഡിസിറ്റി ഹോസ്പിറ്റൽ ഒരുക്കിയിരിക്കുന്നത്. പരിപാടിയുടെ ഭാഗമായി ഡോക്ടർമാരുടെ നേതൃത്വത്തിൽ ആരോഗ്യകരമായ വാർദ്ധക്യത്തെക്കുറിച്ചുള്ള പ്രത്യേക ക്ലാസ്…

October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534