Date: October 6th, 2026

ക്രിക്കറ്റ് വനിതാ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ക്യാപ്റ്റൻസി ഒഴിഞ്ഞു
National, Sports

ക്രിക്കറ്റ് വനിതാ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ക്യാപ്റ്റൻസി ഒഴിഞ്ഞു

ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഹർമൻപ്രീത് കൗർ ഒഴിഞ്ഞു. ഏഷ്യൻ ഗെയിംസിലെ സ്വർണനേട്ടത്തിന് പിന്നാലെയാണ് പ്രഖ്യാപനം. ടീം മികച്ച നിലയിലാണെന്നും യുവതാരങ്ങൾക്ക് അവസരം നൽകി മുന്നോട്ടുപോകാൻ അനുയോജ്യമായ സമയമാണിതെന്നും ഹർമൻപ്രീത് പറഞ്ഞു. സമാധാനത്തോടെയാണ് നായകസ്ഥാനം ഒഴിയുന്നതെന്നും അവർ വ്യക്തമാക്കി. ക്യാപ്റ്റൻ എന്ന നിലയിൽ പിന്തുണ നൽകിയ ബി.സി.സി.ഐ, സഹതാരങ്ങൾ, പരിശീലകർ, ആരാധകർ എന്നിവർക്ക് ഹർമൻപ്രീത് നന്ദി അറിയിച്ചു.

കരിങ്കടലിൽ കപ്പലിന് നേരെ ആക്രമണം വിദേശ പൗരന്മാർ മരിച്ചു; ഇന്ത്യക്കാർ സുരക്ഷിതർ
World

കരിങ്കടലിൽ കപ്പലിന് നേരെ ആക്രമണം വിദേശ പൗരന്മാർ മരിച്ചു; ഇന്ത്യക്കാർ സുരക്ഷിതർ

കോൺസ്റ്റൻസ: കരിങ്കടലിൽ വാണിജ്യ കപ്പലായ എം.വി. റോയാദ് മമ്മദോവിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് വിദേശ പൗരന്മാർ മരിച്ചു. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിച്ചതായും നിരവധി ജീവനക്കാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ ജീവനക്കാരെയും രക്ഷപ്പെടുത്തി റൊമാനിയയിലെത്തിച്ചു. ഇവരിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേരെയും കോൺസ്റ്റൻസ കൗണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റൊമാനിയയിലെ ഇന്ത്യൻ എംബസി മൂന്ന് ഇന്ത്യൻ ജീവനക്കാരുമായും ബന്ധപ്പെട്ടതായി അറിയിച്ചു. ഇന്ത്യൻ അംബാസഡർ മനോജ് മോഹപാത്ര ഇവരുമായി സംസാരിക്കുകയും ആശുപത്രി അധികൃതരുമായി സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു….

പത്തനംതിട്ട ടൗണിൽ പൈപ്പ് ലൈൻ തകർന്നു; ശുദ്ധജലം തെരുവിലേക്ക്
Kerala

പത്തനംതിട്ട ടൗണിൽ പൈപ്പ് ലൈൻ തകർന്നു; ശുദ്ധജലം തെരുവിലേക്ക്

പത്തനംതിട്ട: നഗരത്തിലെ പ്രധാന പാതയായ അബാൻ റോഡിൽ കുടിവെള്ള പൈപ്പ് ലൈൻ തകർന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും തകരാർ പരിഹരിച്ചില്ലെന്ന് പരാതി. അബാൻ മേൽപ്പാലത്തിന് താഴെ പൈപ്പ് പൊട്ടി ദിവസങ്ങളായി വലിയ തോതിൽ ശുദ്ധജലം റോഡിലേക്ക് ഒഴുകുകയാണ്. സ്വകാര്യ ബസ് സ്റ്റാൻഡിലേക്കുള്ള പ്രധാന പാതയായതിനാൽ റോഡിലൂടെയുള്ള നിരന്തരമായ വെള്ളമൊഴുക്ക് വലിയ ഗതാഗതപ്രശ്നങ്ങൾക്കും ഇടയാക്കുന്നു. വെള്ളക്കെട്ടിനെ തുടർന്ന് റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കുഴികളുടെ ആഴം തിരിച്ചറിയാൻ കഴിയാതെ ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവായതായി പ്രദേശവാസികൾ പറയുന്നു. ബസുകൾ കടന്നുപോകുമ്പോൾ…

എടത്വായിലെ തീപിടിത്തം: 75 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം
Kerala

എടത്വായിലെ തീപിടിത്തം: 75 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം

എടത്വാ: ഞായറാഴ്ച രാത്രി എടത്വാ ജംഗ്ഷനിലുണ്ടായ വൻ തീപിടിത്തത്തിൽ കടകൾക്ക് 75 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം. ജോജി കരിക്കംപള്ളിയുടെ പലചരക്ക് മൊത്തവ്യാപാര സ്ഥാപനത്തിന് 20 ലക്ഷം രൂപയുടെയും ജോജി തട്ടുപുരയ്ക്കലിന്റെ എം.വി. സ്റ്റോഴ്‌സിന് 35 ലക്ഷം രൂപയുടെയും അഗസ്റ്റിൻ മുടന്താഞ്ഞിലിന്റെ സോണി ഗ്ലാസ് ഹൗസിന് അഞ്ച് ലക്ഷം രൂപയുടെയും മെർലിൻ യോഗിയുടെ ഇൻസ്റ്റൈൽ ബ്യൂട്ടിപാർലറിന് അഞ്ച് ലക്ഷം രൂപയുടെയും നഷ്ടമുണ്ടായതായി കണക്കാക്കുന്നു. അമല ഫ്രൂട്ട് സ്റ്റോഴ്‌സ്, മോഡേൺ സ്റ്റേഷനറി എന്നിവയ്ക്കും ഭാഗികമായി നാശനഷ്ടമുണ്ടായി. ജോജിയുടെ പലചരക്ക് കട…

വീട്ടമ്മയുടെ മരണം: അന്വേഷണ സമിതി രൂപീകരിച്ചു
Kerala

വീട്ടമ്മയുടെ മരണം: അന്വേഷണ സമിതി രൂപീകരിച്ചു

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ സമിതി രൂപീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പ്രൊഫസർ ഡോ. പി.കെ. തോമസ് അധ്യക്ഷനായ സമിതിയിൽ തൃശൂർ മെഡിക്കൽ കോളേജ് സർജറി വിഭാഗം പ്രൊഫസർ ഡോ. സി. രവീന്ദ്രൻ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. എസ്. ഷാരിജ എന്നിവർ അംഗങ്ങളാണ്. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ഹെർണിയ ശസ്ത്രക്രിയയ്ക്ക്…

October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534