കാഞ്ഞിരപ്പള്ളി: ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെഎംഎ) കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറിയും കാഞ്ഞിരപ്പള്ളി ക്രിട്ടിക്കൽ ന്യൂസ് ബ്യൂറോ ഹെഡുമായ മുഹമ്മദ് ഷായെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പ്രതികളെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി സ്വദേശികളായ ആസിഫ് അമാൻ, നിഷാദ് എന്നിവരാണ് അറസ്റ്റിലായത്. കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മുഹമ്മദ് ഷായ്ക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ മാധ്യമപ്രവർത്തകനെ തടഞ്ഞുനിർത്തി ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി…
അടൂർ പ്രകാശിന്റെ വിമർശനം; എഐസിസി പരിശോധിക്കും: കെപിസിസി
തിരുവനന്തപുരം: എം.കെ. മുനീറിനും ജി. ദേവരാജനും ക്യാബിനറ്റ് പദവി നൽകിയതുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം.പി. ഉന്നയിച്ച വിമർശനം എഐസിസി പരിശോധിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ഇത്തരം കാര്യങ്ങൾ പൊതുമധ്യത്തിൽ പറയേണ്ടതല്ലെന്നും പാർട്ടി യോഗങ്ങളിലാണ് ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് കൺവീനർ എന്ന നിലയിൽ തന്നോട് കൂടിയാലോചന നടത്താതെയാണ് മുനീറിനും ദേവരാജനും ക്യാബിനറ്റ് പദവി നൽകിയതെന്ന് അടൂർ പ്രകാശ് ആരോപിച്ചിരുന്നു. തീരുമാനം എടുക്കുന്നതായി അറിയിച്ചിരുന്നില്ലെന്നും ഇക്കാര്യത്തിൽ കൂടിയാലോചന ആവശ്യമായിരുന്നുവെന്നും അദ്ദേഹം…





