കൊല്ലം: രക്തത്തിലെ പ്രത്യേക ഘടകങ്ങൾ വേർതിരിച്ചെടുക്കുന്ന ആധുനിക ചികിത്സാസാങ്കേതികവിദ്യയായ അഫെറസിസ് സേവനത്തിന് ട്രാവൻകൂർ മെഡിസിറ്റിയിൽ തുടക്കമായി. ജില്ലാ കളക്ടർ ആനി ജൂല തോമസ് ഐ.എ.എസ്. സേവനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആധുനിക ചികിത്സാസൗകര്യങ്ങൾ ജില്ലയിൽത്തന്നെ ലഭ്യമാക്കുന്നതിൽ പുതിയ സംവിധാനം നിർണായക ചുവടുവയ്പ്പാണെന്ന് കളക്ടർ പറഞ്ഞു. രക്തത്തിൽനിന്ന് പ്ലാസ്മ, പ്ലേറ്റ്ലെറ്റുകൾ തുടങ്ങിയ പ്രത്യേക ഘടകങ്ങൾ വേർതിരിച്ചെടുക്കുകയും ആവശ്യമുള്ള മറ്റ് ഘടകങ്ങൾ ശരീരത്തിലേക്ക് തിരികെ നൽകുകയും ചെയ്യുന്ന രീതിയാണ് അഫെറസിസ്. രോഗിയുടെ ആരോഗ്യസ്ഥിതിക്കും ചികിത്സാ ആവശ്യങ്ങൾക്കും അനുസരിച്ച് വിവിധ രക്തഘടകങ്ങൾ വേർതിരിച്ചെടുക്കാൻ…
കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി ജി. ദേവരാജന് ജെ.എം.എയുടെ ആദരം
കൊല്ലം: കേരള സർക്കാരിന്റെ പ്രതിനിധിയായി ക്യാബിനറ്റ് റാങ്കോടെ ന്യൂഡൽഹിയിൽ നിയമിതനായ ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജനെ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ) ഭാരവാഹികൾ മൊമെന്റോ നൽകി ആദരിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസ് 1939-ൽ സ്ഥാപിച്ച ഫോർവേഡ് ബ്ലോക്ക് ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന രാഷ്ട്രീയ സംഘടനയാണ്. ദേശീയ രാഷ്ട്രീയത്തിൽ സജീവമായ ജി. ദേവരാജൻ കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധിയായി ചുമതലയേറ്റത് ശ്രദ്ധേയമാണ്. മാധ്യമപ്രവർത്തകരുടെ അവകാശസംരക്ഷണം, തൊഴിൽപരമായ സുരക്ഷ,…





