Date: October 14th, 2026

ഓൺലൈൻ മുറി ബുക്കിങ്ങിലും ശബരിമലയിൽ ക്രമക്കേടെന്ന് ആരോപണം
Kerala

ഓൺലൈൻ മുറി ബുക്കിങ്ങിലും ശബരിമലയിൽ ക്രമക്കേടെന്ന് ആരോപണം

ഭക്തർക്കായി മാറ്റിവച്ച 400 മുറികളിൽ ഭൂരിഭാഗവും ഇടനിലക്കാരുടെ കൈവശമെന്ന് പരാതി പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ദേവസ്വം ഗസ്റ്റ് ഹൗസുകളിലെ ഓൺലൈൻ മുറി ബുക്കിങ് സംവിധാനത്തിൽ ക്രമക്കേടുകൾ നടക്കുന്നതായി ആരോപണം. അയ്യപ്പഭക്തർക്കായി ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ ലഭ്യമാക്കിയ 400 മുറികളിൽ ഭൂരിഭാഗവും ഇടനിലക്കാർ കൈവശപ്പെടുത്തിയെന്നാണ് ഉയരുന്ന പരാതി. ഭക്തർക്ക് കൂടുതൽ സൗകര്യത്തോടെ താമസമുറികൾ മുൻകൂട്ടി ഉറപ്പാക്കാൻ ലക്ഷ്യമിട്ട് വിപുലീകരിച്ച സംവിധാനത്തിന്റെ പ്രയോജനം സാധാരണ തീർഥാടകർക്ക് ലഭിക്കുന്നുണ്ടോയെന്ന ചോദ്യവും ഇതോടെ ഉയരുന്നു. ശബരിമലയിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന്റെ…

പത്മശ്രീ ചെറുവയൽ രാമൻ( നെല്ലച്ഛൻ) അന്തരിച്ചു
Kerala

പത്മശ്രീ ചെറുവയൽ രാമൻ( നെല്ലച്ഛൻ) അന്തരിച്ചു

പടിയിറങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ വയനാട്: പത്മശ്രീ പുരസ്കാര ജേതാവും പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകനുമായ ചെറുവയൽ രാമൻ (74) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പാരമ്പര്യ കൃഷിരീതികളുടെയും നാടൻ നെൽവിത്തുകളുടെയും സംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച അദ്ദേഹം ‘വയനാടിന്റെ നെല്ലച്ഛൻ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കുന്നുംകുളമ്പൻ, പെരുവക, വെള്ളിമുത്ത്, കനകം, ചെമ്പകം, ഗന്ധകശാല, വെളിയൻ തുടങ്ങിയവയുൾപ്പെടെ 55-ലധികം അപൂർവ നാടൻ നെൽവിത്തിനങ്ങൾ വരുംതലമുറയ്ക്കായി സംരക്ഷിച്ചാണ് ചെറുവയൽ രാമൻ ശ്രദ്ധേയനായത്. രാസവളങ്ങളും…

സോളാർ ഗൂഢാലോചന കേസ്: മുൻമന്ത്രി കെ. ബാബു കോടതിയിൽ മൊഴി നൽകി
Kerala

സോളാർ ഗൂഢാലോചന കേസ്: മുൻമന്ത്രി കെ. ബാബു കോടതിയിൽ മൊഴി നൽകി

“ഉമ്മൻചാണ്ടിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് മൊഴി” കൊട്ടാരക്കര: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ സോളാർ ആരോപണങ്ങൾക്കു പിന്നിൽ ഗൂഢാലോചന നടന്നതായും സരിത എസ്. നായരുടെ കത്തിൽ കൃത്രിമമായി പേജുകൾ കൂട്ടിച്ചേർത്തതായും മുൻമന്ത്രി കെ. ബാബു കോടതിയിൽ മൊഴി നൽകി. സരിത ജയിലിൽവെച്ച് തയ്യാറാക്കിയതെന്ന് പറയുന്ന 21 പേജുള്ള കത്തിനു പകരം, നാല് പേജുകൾ കൂട്ടിച്ചേർത്ത് 25 പേജുള്ള കത്ത് സോളാർ കമ്മീഷനിൽ ഹാജരാക്കിയെന്നാണ് കെ. ബാബുവിന്റെ ആരോപണം. ഈ നീക്കത്തിനു പിന്നിൽ മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ ഗൂഢാലോചനയുണ്ടായിരുന്നുവെന്നും…

October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534