കൊച്ചി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി ഇടപാടിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിന് അടിയന്തര സ്റ്റേ അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരസിച്ചു. 2026 ഒക്ടോബർ 13-ന് പരിഗണിച്ച അപ്പീലുകളിൽ തുടർനടപടികൾ സ്വീകരിക്കണമോയെന്ന കാര്യത്തിൽ വിധി പറയാൻ മാറ്റി. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ,മകൾ ടി.വീണ.,മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനായിരുന്നു സിംഗിൾ ബെഞ്ചിന്റെ നിർദേശം. സിംഗിൾ ബെഞ്ചിന്…
പോലീസ്കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിൽ
തിരുവല്ല: പുളിക്കീഴ് പോലീസ് സ്റ്റേഷനിൽനിന്ന് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതിയെ പിടികൂടി. നിരണം ഇരതോട് ആശകുടി പുതുവേൽ വീട്ടിൽ സജിത്ത് (32) ആണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ ലോക്കപ്പ് സംവിധാനം ഇല്ലാത്തതിനാൽ അകത്തുള്ള മുറിയുടെ നിലത്ത് ഘടിപ്പിച്ചിരുന്ന ഇരുമ്പുകുറ്റിയിൽ കൈവിലങ്ങ് ബന്ധിച്ചാണ് പ്രതിയെ സൂക്ഷിച്ചിരുന്നത്. രാത്രി 11 മണിയോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ കണ്ണുവെട്ടിച്ച് കൈവിലങ്ങ് ഊരിയ പ്രതി സ്റ്റേഷന്റെ മുൻവാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതി…
പകൽച്ചൂട് കൂടുന്നു; മീൻ കേടാകാൻ സാധ്യത, ജാഗ്രത വേണം
പത്തനംതിട്ട: പകൽച്ചൂട് വർധിക്കുന്നതോടെ മത്സ്യങ്ങൾ വേഗത്തിൽ കേടാകാനുള്ള സാധ്യത ഉയരുന്നു. ആവശ്യമായ ശീതസംരക്ഷണം ഉറപ്പാക്കാത്ത മീനുകളുടെ ഗുണനിലവാരം കുറയാനും ആരോഗ്യപ്രശ്നങ്ങളുണ്ടാകാനും സാധ്യതയുള്ളതിനാൽ വിപണിയിൽ ജാഗ്രത വേണം. പുല്ലാട് വടക്കേ കവലയിൽനിന്ന് വാങ്ങിയ മീൻ പാകം ചെയ്യുന്നതിനിടെ വീട്ടമ്മയുടെ കൈയിൽ ചൊറിച്ചിലും തടിപ്പും ഉണ്ടായ സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ മത്സ്യത്തിൽ അമോണിയം ചേർത്തിരുന്നതായി കണ്ടെത്തിയിരുന്നു. മത്സ്യം പിടിക്കുന്നതു മുതൽ വിൽപ്പനവരെ ആവശ്യത്തിന് ഐസ് ഉപയോഗിച്ച് ശീതസംരക്ഷണം ഉറപ്പാക്കണം. മീൻ വാങ്ങുമ്പോൾ ദുർഗന്ധം, നിറവ്യത്യാസം, അസാധാരണമായ മൃദുത്വം…
കെ.എം. ഷാജിയുടെ പ്രാഗ് സന്ദർശനം വിവാദത്തിൽ; യാത്രാനുമതിയെച്ചൊല്ലി ചോദ്യങ്ങൾ
യൂറോപ്യൻ പര്യടനത്തിനിടെ പ്രാഗ് സന്ദർശിച്ചെന്ന ആരോപണം; യാത്രാരേഖകളിൽ വ്യക്തത തേടി രാഷ്ട്രീയ കേന്ദ്രങ്ങൾ തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം ശക്തമാകുന്നു. ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗ് സന്ദർശനത്തിന് അനുമതി ലഭിച്ചിരുന്നില്ലെന്ന റിപ്പോർട്ടുകളാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചത്. യാത്രയുടെ അനുമതി, സന്ദർശിച്ച രാജ്യങ്ങൾ, ഔദ്യോഗിക രേഖകളിലെ വിവരങ്ങൾ എന്നിവ സംബന്ധിച്ചാണ് പ്രധാനമായും ചോദ്യങ്ങൾ ഉയരുന്നത്. പൊതുഭരണ വകുപ്പിന്റെ രേഖകൾ ഉദ്ധരിച്ചുള്ള വിവരങ്ങൾ പ്രകാരം, സെപ്റ്റംബർ 17 മുതൽ 27 വരെ…







