ഗുരുദേവൻ മലയാളിയുടെ മാനവികതയുടെ സ്രഷ്ടാവ്: രമേശ് ചെന്നിത്തല
Kerala

ഗുരുദേവൻ മലയാളിയുടെ മാനവികതയുടെ സ്രഷ്ടാവ്: രമേശ് ചെന്നിത്തല

Spread the love

കൊല്ലം: മലയാളിയുടെ മാനവികബോധത്തിന് അടിത്തറ പാകിയത് ശ്രീനാരായണ ഗുരുദേവനാണെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഗുരുദേവന്റെ 172-ാം മഹാജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെയും എസ്.എൻ. ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊല്ലത്ത് സംഘടിപ്പിച്ച ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആധുനിക മനുഷ്യനെ സൃഷ്ടിക്കാനാണ് ഗുരുദേവൻ ശ്രമിച്ചത്. അതിന് ആവശ്യമായ സംഘടനാബോധം, ശാസ്ത്രം, വ്യവസായം എന്നിവയ്ക്ക് അദ്ദേഹം പ്രാധാന്യം നൽകി. ധാർമിക മൂല്യങ്ങളായിരുന്നു ഇതിന്റെ അടിത്തറ. മനുഷ്യവിരുദ്ധമായ ജാതിവ്യവസ്ഥയും അസമത്വങ്ങളും ഇല്ലാതാക്കി യഥാർഥ മനുഷ്യനെ സൃഷ്ടിക്കുകയായിരുന്നു ഗുരുദേവന്റെ ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു.

ആധുനിക കാലഘട്ടത്തിലെ മനുഷ്യൻ എങ്ങനെയായിരിക്കണമെന്ന ചിന്തയാണ് ഗുരുദർശനത്തിൽ നിറഞ്ഞുനിൽക്കുന്നത്. മനുഷ്യൻ നന്നാകുന്നതോടെ എല്ലാത്തരം അസമത്വങ്ങളും വിഭാഗീയതയും ഇല്ലാതാകുമെന്ന് ഗുരുദേവൻ പഠിപ്പിച്ചു. ഗുരു മുന്നോട്ടുവച്ച മാനവികതയിലേക്ക് എത്തുകയാണ് സമൂഹത്തിന്റെ ദൗത്യം. മനുഷ്യജീവിതത്തിലെ മതത്തിന്റെ പ്രസക്തിയെ ഗുരുദേവൻ പുനർനിർവചിച്ചു. വിശ്വമാനവികതയുടെ പ്രകാശകിരണങ്ങളാണ് ഗുരുദർശനത്തിലുള്ളത്. ലഹരിക്കെതിരായ സന്ദേശം ആദ്യമായി ഉയർത്തിയതും ഗുരുദേവനാണെന്നും അദ്ദേഹം പറഞ്ഞു.

 

ആർ. ശങ്കർ സ്മൃതിമണ്ഡപത്തിൽനിന്ന് ആരംഭിച്ച ജയന്തി ഘോഷയാത്രയിൽ പതിനായിരങ്ങൾ അണിനിരന്നു. എസ്.എൻ.ഡി.പി യോഗത്തിന്റെ 77 ശാഖകളുടെയും എസ്.എൻ. ട്രസ്റ്റിന് കീഴിലുള്ള സ്ഥാപനങ്ങളുടെയും ബാനറുകളും ഗുരുദേവരഥങ്ങളും ഘോഷയാത്രയിൽ പങ്കെടുത്തു. വാദ്യമേളങ്ങളും വിവിധ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകി.

എസ്.എൻ. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന മഹാസമ്മേളനത്തിൽ കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അധ്യക്ഷനായി. മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. എൻ.കെ. പ്രേമചന്ദ്രൻ എം.പി. ജയന്തി സന്ദേശം നൽകി. അഡ്വ. വിഷ്ണുമോഹൻ എം.എൽ.എ. വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. കൊല്ലം മേയർ എ.കെ. ഹഫീസ്, ഡെപ്യൂട്ടി മേയർ ഉദയാ സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.

29/08/2026
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534